കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൗലികാവകാശമല്ല; ബീഫ് നിരോധനം ഹൈക്കോടതി ശരിവെച്ചു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ബീഫ് കഴിക്കുന്നത് മൗലിക അവകാശമാണെന്ന് കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതു താത്പര്യ ഹര്‍ജിയില്‍ മഹാരാഷ്ട്ര ഹൈക്കോടതി വിധി പ്രസ്താവിച്ചു. ബീഫ് നിരോധിച്ച സര്‍ക്കാര്‍ തീരുമാനം ശരിവെച്ച കോടതി ബീഫ് നിരോധനം മൗലിക അവകാശ ലംഘനമാണെന്ന് വാദം തള്ളി. എന്നാല്‍, അടുത്ത മൂന്നു മാസത്തേക്ക് ബീഫ് നിരോധന നിയമത്തില്‍ കടുത്ത നടപടിയെടുക്കരുതെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജസ്റ്റിസ് വി.എം. കനാഡെ, ജസ്റ്റിസ് എം.എസ്. സൊനാക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നിരോധനത്തില്‍ ഇടക്കാല സ്‌റ്റേ ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഒറ്റയടിക്ക് നിരോധനം പ്രാബല്യത്തില്‍ വരുത്തുക പ്രയാസമാണെന്ന് കോടതി വ്യക്തമാക്കി. പുറമെനിന്നും ബീഫ് ഇറക്കുമതിചെയ്യാന്‍ മഹാരാഷ്ട്ര മൃഗസംരംക്ഷണ ഭേദഗതി നിയമ പ്രകാരം അനുമതിയുള്ളകാര്യം കോടതി ചൂണ്ടിക്കാട്ടി.

beef

നിരോധനം പ്രാബല്യത്തില്‍ വന്നയുടന്‍ ഇക്കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ശന നടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിയെ കോടതി വിമര്‍ശിച്ചു. വീടുകള്‍ കയറി പരിശോധന നടത്തി പൊതുജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറരുതെന്ന് കോടതി പറഞ്ഞു.

മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ മാര്‍ച്ച് നാലിനാണ് സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പാക്കിയത്. മാട്ടിറച്ചി സൂക്ഷിക്കുകയോ, വില്‍ക്കുകയോ ചെയ്താല്‍ 5 വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഇന്ത്യയൊട്ടുക്കും ബീഫ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായും വാര്‍ത്തയുണ്ടായിരുന്നു.

English summary
Maharashtra to Continue Beef Ban, Says Bombay High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X