കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി സീറ്റ് പിടിച്ചെടുത്ത് സിപിഎം!! സിറ്റിങ്ങ് സീറ്റ് കൈവിട്ടു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ധഹാനുവില്‍ വിജയിച്ച് സിപിഎം. ബിജെപിയുടെ ധനാരേ പാസ്കല്‍ ജന്യയെയാണ് സിപിഎമ്മിന്‍റെ വിനോദ് ഭിവ നിക്കോളെ പരാജയപ്പെടുത്തിയത്. അതേസമയം സിറ്റിങ്ങ് സീറ്റായ കാല്‍വാനില്‍ സിപിഎം പരാജയപ്പെട്ടു. 4 സീറ്റുകളിലാണ് ഇക്കുറി മഹാരാഷ്ട്രയില്‍ സിപിഎം മത്സരിച്ചത്.

 dahanu-

ധഹാനുവില്‍ ബിജെപിയുടെ ധനാരേ പാസ്കലിന് 42,339 വോട്ടുകളായിരുന്നു ലഭിച്ചത്. അതേസമയം വിനോദ് ഭിവ നിക്കോള 45,078 വോട്ടുകളും നേടി. ധഹാനുവില്‍ കോണ്‍ഗ്രസ്, എന്‍സിപി, ബഹുജന്‍ വികാസ് അഗാദി, ലോക് ഭാരതി കഷ്ടകാരി സംഘടന എന്നിവയുടെ പിന്തുണ സിപിഎം സ്ഥാനാര്‍ത്ഥിക്കുണ്ടായിരുന്നു. ആദിവാസി വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ധഹാനു. 2004,2009 തെരഞ്ഞെടുപ്പുകളില്‍ എന്‍സിപിയാണ് ഇവിടെ വിജയിച്ചത്. 2014 ല്‍ ബിജെപി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം സിപിഎമ്മിന്‍റെ സിറ്റിങ്ങ് സീറ്റായ കാല്‍വാനില്‍ ജെപി ഗാവിത് ആണ് പരാജയപ്പെട്ടത്. എന്‍സിപി സ്ഥാനാര്‍ത്ഥി നിതിന്‍ അര്‍ജുനായിരുന്നു എതിരാളി. അര്‍ജുന്‍ 85,203 വോട്ടുകള്‍ നേടിയപ്പോള്‍ ഗാവിതിന് ലഭിച്ചത് 79,307 വോട്ടുകളായിരുന്നു. ഗാവിത് ഏഴ് തവണ പ്രതിനിധാനം ചെയ്ത മണ്ഡലമാണ് കാല്‍വാന്‍.

സോലാപൂര്‍ സെന്‍ട്രല്‍, നാസിക് വെസ്റ്റ് എന്നീ മണ്ഡലങ്ങളിലും സിപിഎം മത്സരിച്ചിരുന്നു. ഈ രണ്ടിടങ്ങളിലും കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് സ്ഥാനാര്‍ത്ഥികളുണ്ട്. സോലാപൂരില്‍ മുന്‍ എംഎല്‍എ നര്‍സയ്യ അദാം, നാസിക് വെസ്റ്റില്‍ സിഎല്‍ കരാഡ് എന്നിവരായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥികള്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ ഭാഗമാണ് സിപിഎം.

'കോന്നിക്കോട്ട' പൊളിഞ്ഞതിന് പിന്നില്‍.. കോണ്‍ഗ്രസില്‍ പടയൊരുക്കം,വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി?'കോന്നിക്കോട്ട' പൊളിഞ്ഞതിന് പിന്നില്‍.. കോണ്‍ഗ്രസില്‍ പടയൊരുക്കം,വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി?

ഹരിയാണയില്‍ കോണ്‍ഗ്രസിനെ വെട്ടും? അവസാന നിമിഷം തന്ത്രം പുറത്തെടുത്ത് ബിജെപി

'മുണ്ടിന്‍റെ കോന്തലക്കല്‍ കെട്ടിയിടാന്‍ പറ്റുന്നവരല്ല ജനങ്ങള്‍; വിഷ വിത്തുകള്‍ ഈ മണ്ണില്‍ വിടരില്ല'

English summary
Maharashtra; CPM wins Dahanu seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X