കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ഭരണത്തിന്റെ പേരിൽ ഫട്നാവിസ് മുതലക്കണ്ണീർ ഒഴുക്കുന്നു; എല്ലാം തിരക്കഥ അനുസരിച്ചെന്ന് സേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ രാഷട്രപതി ഭരണം ഏർപ്പെടുത്തിയത് ചിലരുടെ തിരക്കഥയ്ക്കനുസരിച്ചാണെന്ന് ശിവസേന . രാഷ്ട്രപതി ഭരണത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മുതലക്കണ്ണീർ ഒഴുക്കുകയാണ്, അധികാരം പരോക്ഷമായി വീണ്ടും ബിജെപിയുടെ കൈകളിൽ തന്നെയാണ് എത്തിയിരിക്കുന്നതെന്നും ശിവസേന മുഖപത്രമായ സാംമ്നയിൽ വിമർശനം.

ശബരിമലയിലെ സ്ഥിതി പഴയപോലെ തുടരണം, യുവതികളെ പ്രവേശിപ്പിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് കുമ്മനംശബരിമലയിലെ സ്ഥിതി പഴയപോലെ തുടരണം, യുവതികളെ പ്രവേശിപ്പിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് കുമ്മനം

സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് 24 മണിക്കൂർ മാത്രം അനുവദിച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് ചില അദൃശ്യ ശക്തികളാണ് മഹാരാഷ്ട്രയിലെ നീക്കങ്ങളെ നിയന്ത്രിച്ചതെന്നാണ് കരുതുന്നത്, തീരുമാനങ്ങളും ഇതിന് അനുസരിച്ചാണ് എടുത്തിരിക്കുന്നതെന്നും സാംമ്നയിൽ വിമർശിക്കുന്നു.

sena

മഹാരാഷ്ട്രയിൽ നിലവിലെ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്. സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ച് രാജ്ഭവനിൽ എത്തിയപ്പോൾ പ്രാട്ടോക്കോൾ പാലിച്ചില്ലെന്ന് സേന ആരോപിക്കുന്നു.

ഗവർണർ ആർഎസ്എസ് പ്രവർത്തകനും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമാണ്. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും കാര്യത്തിൽ മഹാരാഷ്ട്ര ഒരു മഹത്തായ സംസ്ഥാനമാണെന്നും സാംമ്നയിലെ മുഖപ്രസംഗത്തിൽ പരാമർശിക്കുന്നു. മഹാരാഷ്ട്രയിൽ രാഷ്ടട്രപതി ഭരണം ഏർപ്പെടുത്തിയത് ദൗർഭാഗ്യകരമാണെന്നായിരുന്നു ദേവേന്ദ്ര ഫട്നാവിസിന്റെ പ്രതികരണം. രാഷ്ട്രപതി ഭരണത്തിലൂടെ അധികാരം പരോക്ഷമായി ബിജെപിയുടെ കൈയ്യിലാണെന്നും ഭരണത്തിൽ നിന്ന് ഇറങ്ങിയവർ ഇപ്പോഴും സന്തോഷത്തിലാണെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി പദത്തേച്ചൊല്ലി ശിവസേനയും ബിജെപിയും ഉടക്കി നിന്നതോടെയാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്.

English summary
Maharashtra crisis; Shivsena against BJP for president's rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X