കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട്; നേതാക്കൾ ഇന്ന് ഗവർണറെ കാണും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപികരണവുമായി മുന്നോട്ട് പോകാനൊരുങ്ങി ബിജെപി. ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കും. അതേസമയം ശിവസേനയുമായി ബിജെപി ധാരണയിലെത്തിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. നല്ല വാർത്ത ഉടൻ പ്രതീക്ഷിക്കാമെന്ന് ശിവസേനാ എംഎൽഎമാരുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയുടെ മുതിർന്ന നേതാവ് പ്രതികരിച്ചു.

പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണം: കേരളത്തിന് 1400 കോടിയുടെ ജർമൻ സഹായം, കരാർ ഒപ്പുവെച്ചു!!പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണം: കേരളത്തിന് 1400 കോടിയുടെ ജർമൻ സഹായം, കരാർ ഒപ്പുവെച്ചു!!

സംസ്ഥാനത്തെ കാർഷിക പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വിളിച്ച് യോഗത്തിൽ 6 ശിവസേനാ മന്ത്രിമാർ പങ്കെടുത്തു. സർക്കാർ രൂപീകരണത്തിൽ ധാരണയാകുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടായി എന്നാണ് വിവരം, തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഭിന്നിച്ച് നിൽക്കുന്ന ശിവസേനാ- ബിജെപി നേതാക്കൾ തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ച ആയിരുന്നു ഇത്.

bjp

എത്ര ശ്രമിച്ചാലും ജലത്തെ വേർപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കില്ല. ശിവസേനയും ബിജെപിയും അതുപോലെയാണ്. നിങ്ങൾ ഒരു നല്ല വാർത്തയ്ക്കായി കാത്തിരിക്കു, അത് ഇപ്പോൾ വേണമെങ്കിലും വന്നേക്കാം. കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപി നേതാവ് സുധീർ മുൻഗതിവാർ പറഞ്ഞു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ വസതിയിൽ ബിജെപി മന്ത്രിമാരുടെ യോഗം ചേർന്നു. രണ്ടര വർഷം മുഖ്യമന്ത്രിപദവും തുല്യ ആനുകൂല്യങ്ങളുമാണ് ശിവസേന മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ.

വ്യാഴാഴ്ചയോടെ കാവൽ സർക്കാരിന‍റെ കാലാവധു തീരുകയാണ്. ഇതിന് മുമ്പ് സേനയെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. സർക്കാർ രൂപീകരിക്കാനിയില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോയേക്കും. എന്നാൽ മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ശിവസേന, സത്യപ്രതിജ്ഞ ആരുടെയും കുത്തകയല്ലെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ശിവസേന വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിച്ച് സേനയെ വരുതിയിലാക്കാനാകും ബിജെപിയുടെ ശ്രമം.

English summary
Maharashtra crisis; BJP to meet governor today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X