കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പദമോ നിര്‍ണായക വകുപ്പുകളോ ലഭിക്കണം: ബിജെപിയോട് ശിവസേന, അനൗദ്യോഗിക ചര്‍ച്ചകള്‍...

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ബിജെപി- ശിവസേന അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദമല്ലെങ്കില്‍ നിര്‍ണായ വകുപ്പുകള്‍ വേണമെന്ന ആവശ്യമാണ് ശിവസേന ബിജെപിക്ക് മുമ്പില്‍ വെക്കാന്‍ പോകുന്ന ആവശ്യങ്ങളെന്നാണ് സൂചന. ആഭ്യന്തര വകുപ്പും, നഗര വികസനവും റെവന്യൂ വകുപ്പുമാണ് മുഖ്യന്ത്രി പദത്തിന് ബദലായി ശിവസേന ബിജെപിക്ക് മുമ്പില്‍ വെക്കുന്ന ആവശ്യം.

 ആരാണ് മാഡി ശര്‍മ്മ? എംപിമാരുട കാശ്മീര്‍ സന്ദര്‍ശനത്തില്‍ സര്‍ക്കാരിന് കുരുക്ക്!! ഇമെയില്‍ പുറത്ത് ആരാണ് മാഡി ശര്‍മ്മ? എംപിമാരുട കാശ്മീര്‍ സന്ദര്‍ശനത്തില്‍ സര്‍ക്കാരിന് കുരുക്ക്!! ഇമെയില്‍ പുറത്ത്

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദവി പങ്കുവെക്കില്ലെന്നും അടുത്ത അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബിജെപിയുമായി നടത്താനിരുന്ന ചര്‍ച്ചയും ശിവസേന തലവന്‍ ഉദ്ധവ് താക്കറെ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് 50:50 ഫോര്‍മുല അംഗീകരിക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ശിവസേന വ്യക്തമാക്കിയതോടെയാണ് ബിജെപിയും നിലപാട് അറിയിച്ചത്.

 മുഖ്യമന്ത്രി സ്ഥാനമോ നിര്‍ണായക വകുപ്പുകളോ?

മുഖ്യമന്ത്രി സ്ഥാനമോ നിര്‍ണായക വകുപ്പുകളോ?

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായെത്തുന്ന ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരം, നഗരവികസനം, ധനകാര്യം എന്നീ വകുപ്പുകള്‍ വിട്ടുകൊടുത്തേക്കില്ലെന്നാണ് സൂചനകള്‍. ശിവസേന മന്ത്രിമാര്‍ക്ക് റെവന്യൂ, ഭവന- ഗ്രാമീണ വികസനവുമാണ് നല്‍കുകയെന്നും സൂചനകളുണ്ട്. അ‍ഞ്ച് വര്‍ഷവും മുഖ്യമന്ത്രി പദവിയില്‍ താനായിരിക്കുമെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതോടെ ശിവസേനക്കും ബിജെപിക്കുമിടയില്‍ അധികാരം പങ്കുവെക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. സര്‍ക്കാര്‍ ബിജെപിക്ക് തത്തുല്യമായി മന്ത്രി സ്ഥാനങ്ങള്‍ വേണ്ടമെന്ന നിലപാടാണ് ശിവസേനയുടേത്. ആഭ്യന്തരം, നഗരവികസനം, റെവന്യൂ, പൊതുമരാമത്ത്, ഭവനകാര്യം എന്നീ വകുപ്പുകള്‍ വേണമെന്ന നിലപാടും ശിവസേന അറിയിച്ചിതായി ശിവസേന ക്യാമ്പിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 വിട്ടുവീഴ്ചക്കില്ലെന്ന് ശിവസേന

വിട്ടുവീഴ്ചക്കില്ലെന്ന് ശിവസേന

ഞങ്ങളില്ലാതെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ തുല്യമായി അധികാരം വേണമെന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് നിര്‍ണായക പങ്കുള്ള വകുപ്പുകരള്‍ തങ്ങള്‍ക്ക് ലഭിക്കണമെന്നും ശിവസേന ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ അപക്വമായൊരു ഉടമ്പടിക്ക് തങ്ങള്‍ തയ്യാറാവില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു് രണ്ടും ബിജെപി അംഗീകരിച്ചില്ലെങ്കില്‍ അവിടെയാണ് പ്രശ്നമെന്നും അദ്ദേഹം പറയുന്നു.

 1995ല്‍ സംഭവിച്ചത്...

1995ല്‍ സംഭവിച്ചത്...


1995ന് ശേഷം മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത് ബിജെപി- ശിവസേന സഖ്യമാണ്. ആദ്യം അധികാരത്തിലെത്തിയ 1995ല്‍ തന്നെ അധികാരം പങ്കുവെക്കുന്നതിനുള്ള കൃത്യമായ ഫോര്‍മുലയുമായാണ് ഇരു പാര്‍ട്ടികളും മുന്നോട്ടുപോയത്. അന്ന് മുഖ്യമന്ത്രി പദം തങ്ങള്‍ക്കൊപ്പം നിര്‍ത്തിയ ശിവസേന നഗരവികസനം, റെവന്യൂ, ഭവന- സഹകരണ വകുപ്പുകളും സ്വന്തമാക്കിയിരുന്നു. ബിജെപിക്ക് ഉപമുഖ്യമന്ത്രി പദവിയും ആഭ്യന്തരം, ജലസേചനം, ഗ്രാമീണ വികസനം, പൊതുമരാമത്ത് എന്നീ വകുപ്പുകളുമാണ് ലഭിച്ചത്. 1999 മുതല്‍ 20014 വരെയുള്ള കാലയളവില്‍ എന്‍സിപി- കോണ്‍ഗ്രസ് സഖ്യമാണ് മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത്. ഇതേ ഫോര്‍മുലയാണ് എന്‍സിപിയും കോണ്‍ഗ്രസും തമ്മിലും ഉണ്ടായിരുന്നത്.

 വാദം തള്ളി ബിജെപി നേതാവ്

വാദം തള്ളി ബിജെപി നേതാവ്

അധികാരം പങ്കുവെക്കുന്നതില്‍ 50:50 ഫോര്‍മുല പിന്തുടരണമെന്ന ശിവസേനയുടെ വാദം വിവേകമില്ലാത്തതാണെന്ന് ബിജെപി നേതാവ് ചൂണ്ടിക്കാണിക്കുന്നു. ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളില്‍ അന്തരമുണ്ട്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയെക്കാള്‍ ഇരട്ടി സീറ്റുകളാണ് ബിജെപി നേടിയത്. നിലവിലെ സാഹചര്യത്തില്‍ 50 ക്യാബിനറ്റ് പദവികളും മന്ത്രി സ്ഥാനങ്ങളും വേണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബിജെപി നേതാവിന്റെ വാദം.

 കേന്ദ്ര നേതൃത്വം അംഗീകരിച്ചാല്‍

കേന്ദ്ര നേതൃത്വം അംഗീകരിച്ചാല്‍


നിര്‍ണായകമായ ആഭ്യന്തരം, ധനകാര്യം, സഹകരണം എന്നീ വകുപ്പുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്നും നേതാവ് പറയുന്നു. ​എന്നാല്‍ കേന്ദ്ര നേതൃത്വം അംഗീകരിച്ചാല്‍ മാത്രം റെവന്യൂ വകുപ്പ് വിട്ടുനല്‍കാമെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമനായി കണക്കാക്കുന്നത് റവന്യൂ മന്ത്രിയാണെന്നും ബിജെപി നേതാവ് പറയുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ ചന്ദ്രകാന്ത് പാട്ടീലിനായിരുന്നു റെവന്യൂ വകുപ്പ്. പൊതുമരാമത്ത്, ഗ്രാമവികസനം, ഊര്‍ജ്ജം, ഭവന വകുപ്പുകള്‍ ശിവസേനക്ക് നല്‍കാന്‍ ബിജെപി തയ്യാറാണ്. നിലവിലെ സര്‍ക്കാരില്‍ ഈ വകുപ്പുകളെല്ലാം ബിജെപി മന്ത്രിമാരാണ് കൈകാര്യം ചെയ്തുിരുന്നത്. അടുത്ത രണ്ടോ- മൂന്നോ ദിവസത്തിനുള്ളില്‍ അധികാര വിഭജനം സംബന്ധിച്ച് ശിവസേന- ബിജെപി ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കും.

English summary
Maharashtra crisis: CM post or key portfolios: Sena’s choices to BJP in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X