
നിയമസഭാകക്ഷിയോഗം വിളിച്ച് ബിജെപി, ഷിന്‍ഡെയും സംഘവും ഗോവയില്‍; മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കങ്ങള്‍
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജി വെച്ചതോടെ ദ്രുതനീക്കവുമായി ബി ജെ പി. ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മുംബൈയിലെ പ്രസിഡന്റ് താജ് ഹോട്ടലില്‍ നിയമസഭാ കക്ഷി യോഗം ചേര്‍ന്നു. ബി ജെ പി എം എല്‍ എമാര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയും ഗോവ, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതലയുമുള്ള സി ടി രവി പുലര്‍ച്ചെ രണ്ട് മണിക്ക് മുംബൈയിലെത്തും. മുംബൈയിലേക്ക് എത്രയും വേഗം പോകണം എന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം സി ടി രവിയോട് ആവശ്യപ്പെടുകയായിരുന്നു.
അതിനിടെ ഏകനാഥ് ഷിന്‍ഡെയും മറ്റ് വിമത ശിവസേന എം എല്‍ എമാരും ഗോവയില്‍ എത്തിയിട്ടുണ്ട്. അസമിലെ ഗുവാഹത്തിയില്‍ നിന്നാണ് എം എല്‍ എമാര്‍ ഗോവയിലെത്തിയത്. ഇവിടെ നിന്ന് ഇവര്‍ മുംബൈയിലേക്ക് മടങ്ങും. അതേസമയം എന്‍ സി പി നേതാക്കളും ഉദ്ധവ് താക്കറെ രാജി വെച്ചതിന് പിന്നാലെ യോഗം ചേരുന്നുണ്ട്.
പാര്‍ട്ടി യോഗത്തിനായി എന്‍ സി പി നേതാക്കള്‍ സില്‍വര്‍ ഓക്ക് ഹോട്ടലില്‍ എത്തി തുടങ്ങി എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപ് വാല്‍സെ പാട്ടീല്‍, പ്രഫുല്‍ പട്ടേല്‍, ഹസന് മുഷ്രിഫ് എന്നിവര്‍ ഇതിനോടകം സില്‍വര്‍ ഓക്ക് ഹോട്ടലില്‍ എത്തിയിട്ടുണ്ട്.
വിശ്വാസം തേടാനില്ല; രാജിവെച്ച് ഉദ്ധവ് താക്കറെ, മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വീണു
മഹാരാഷ്ട്രയ്ക്ക് ഞങ്ങള്‍ക്ക് സെന്‍സിറ്റീവും സംസ്കാരവുമുള്ള ഒരു മുഖ്യമന്ത്രിയെയാണ് നഷ്ടമായത് എന്ന് ഉദ്ധവ് താക്കറെയുടെ രാജിക്ക് പിന്നാലെ ശിവസേന വക്താവും എം പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. വഞ്ചനയുടെ അവസാനം നല്ലതല്ലെന്ന് ചരിത്രം നമ്മോട് പറയുന്നു. താക്കറെ വിജയിച്ചു, ജനങ്ങളും വിജയിച്ചു. ഇത് ശിവസേനയുടെ മഹത്തായ വിജയത്തിന്റെ തുടക്കമാണ്, അദ്ദേഹം ട്വീറ്റ് ചെയ്തു.
എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ
നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഉദ്ധവ് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഏക്നാഥ് ഷിന്‍ഡെയും സംഘവും ഇടഞ്ഞ് നില്ക്കുന്നതിനാല് സര്‍ക്കാരിന് അതിജീവിക്കാനില്ല എന്ന് ഉറപ്പായിരുന്നു. ഇതോടെയാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. അതേസമയം ഏക്നാഥ് ഷിന്‍ഡെയും ബി ജെ പിയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും നടത്തുന്ന നീക്കങ്ങളെ ആശ്രയിച്ചിരിക്കും ഇനി സര്‍ക്കാര്‍ രൂപീകരണം.