Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു; അനുഭവം തുറന്നുപറഞ്ഞ് ശിവസേന എംഎല്‍എ

മുംബൈ: മഹാരാഷ്ട്രയിൽ വിമതർക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംഎൽഎ കൈലാസ് പാട്ടീൽ. ഏക്‌നാഥ് ഷിൻഡേയുടെ അടുത്തുനിന്ന് സൂറത്തിൽ നിന്ന് തിരിച്ചെത്തിയ എംഎൽഎയാണ് കൈലാസ് പാട്ടീൽ. ഷിന്ദേയ്‌ക്കൊപ്പമുള്ള ചില എംഎൽഎമാർ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിടുന്നുവെന്ന് ഷിൻഡേ വ്യക്തമാക്കി. നിലവിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ പ്രതിസന്ധി നേരിടുകയാണ് എന്നും കൈലാസ് പാട്ടീൽ പറഞ്ഞു.സമ്മർദ്ദം മൂലമാണ് ചില ആളുകൾ ഒപ്പിടുന്നത്.മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എന്തുതന്നെ ആയാലും ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെയാണ് എന്ന് കൈലാസ് പാട്ടീൽ പറഞ്ഞു.

ഒസ്മാനാബാദിലെ എംഎൽഎയാണ് കൈലാസ് പാട്ടീൽ. ജൂൺ 20 ന് ഏക്‌നാഥ് ഷിൻഡേ താനെയിൽ നടത്തിയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ പോയതായിരുന്നു. എന്നാൽ മഹരാഷ്ട്രയിൽ നിന്ന് കാർ പുറപ്പെട്ടപ്പോൾ സംശയം തോന്നിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എംഎൽഎമാരേയും കൊണ്ട് സൂറത്തിലേക്ക് പോയ കാറിൽ നിന്ന് രക്ഷപ്പെട്ട് കിലോമീറ്ററോളം നടന്നും ഇരുചക്രവാഹനത്തിലും ട്രക്കിലുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

maharashtra

1


നിയന്ത്രണം സമ്പൂര്‍ണമായി ഷിന്‍ഡെയുടെ കൈയിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 38 പേരായിരുന്നു ഷിന്‍ഡെയെ പിന്തുണച്ചത്. ഇത് ഇന്ന് 50 കടന്നിട്ടുണ്ട്. ഇതില്‍ നാല്‍പ്പതോളം എംഎല്‍എമാര്‍ ശിവസേന ക്യാമ്പില്‍ നിന്നാണ്. വിമത ക്യാമ്പ് ഇതിനോടകം ശിവസേനയുടെ നേതാവായി ഷിന്‍ഡെയെ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി കഴിഞ്ഞു. പാര്‍ട്ടി പിളര്‍ത്താന്‍ ആവശ്യമായ എല്ലാ നമ്പറും വിമത ക്യാമ്പിനൊപ്പമുണ്ട്.
അതേസമയം മഹാരാഷ്ട്രയിൽ അട്ടിമറിനടത്താനുള്ള എല്ലാ നീക്കവും ഷിൻഡെ നടത്തുന്നുണ്ട്.. ഇതുവരെ 38 പേരായിരുന്നു ഷിന്‍ഡെയെ പിന്തുണച്ചത്. ഇത് ഇന്ന് 50 കടന്നിട്ടുണ്ട്. ഇതില്‍ നാല്‍പ്പതോളം എംഎല്‍എമാര്‍ ശിവസേന ക്യാമ്പില്‍ നിന്നാണ്. വിമത ക്യാമ്പ് ശിവസേനയുടെ നേതാവായി ഷിന്‍ഡെയെ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി കഴിഞ്ഞു.

2


അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിലാണ് ഇവര്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്. ബാല്‍ താക്കറെയുടെ ആദര്‍ശം മുറുകെ പിടിച്ച് മുന്നോട്ട് പോകും. അതിഷ്ടപ്പെടുന്നവരാണ് ഓരോ ദിവസവും ഞങ്ങള്‍ക്കൊപ്പം ചേരുന്നത്. ശിവസേന വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾക്കെതിരെ ഉദ്ധവ് താക്കറെ അയോഗ്യതാ നടപടികള്‍ തുടങ്ങിയത് നിയമവിരുദ്ധമാണെന്നും കൂടുതല്‍ അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും ഷിൻഡെ പറഞ്ഞിട്ടുണ്ട്. മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ അയോഗ്യതാ നടപടി നിലനില്‍ക്കില്ല. 55 അംഗങ്ങളുള്ള ശിവസേനയില്‍ 37 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല.

3



അതേസമയം, ഷിൻഡയെ നേരിടാൻ തന്നെയാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം. മഹാരാഷ്ട്രയില്‍ ഭരണം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ശിവസേന വ്യക്തമാക്കി. വിമതരുടെ നീക്കത്തിനും ഭീഷണിയ്ക്കും മുന്നില്‍ വിട്ടുകൊടുക്കില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. എന്‍ സി പി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.
ഈ തോല്‍വി സമ്മതിക്കാന്‍ പോകുന്നില്ല. ഈ സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ കാലാവധിയിലും നിലനില്‍ക്കും. ഇത്തരം യുദ്ധങ്ങള്‍ ഒന്നുകില്‍ നിയമത്തിലൂടെയോ അല്ലെങ്കില്‍ തെരുവിലോ നേരിടും. ആവശ്യമെങ്കില്‍, ഞങ്ങളുടെ പ്രവര്‍ത്തകര്‍ റോഡിലിറങ്ങും, സഞ്ജയ് റാവത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+