കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ഭരണത്തിനെതിരെ ശിവസേന ഇന്ന് സുപ്രീംകോടതിയില്‍; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രം തുടരുന്നു

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ ശിവസേന ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. മഹാരാഷ്ട്ര വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശിവസേന നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രീംകോടതി രജിസ്ട്രി തള്ളിയിരുന്നു. ഹര്‍ജിയില്‍ പിഴവുകള്‍ കണ്ടെത്തിയതിനാലായിരുന്നു ഇത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്ന് ദിവസത്തെ സമയം അനുവദിക്കാത്ത ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്തായിരുന്നു ശിവസേനയുടെ ഹര്‍ജി. ഗവര്‍ണ്ണറുടെ ശുപാര്‍ശ അംഗീകരിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വന്നതോടെ ഈ ഹര്‍ജിക്ക് പ്രസക്തി ഇല്ലാതായി. ഇതോടെയാണ് രാഷ്ട്രപതി ഭരണം ചോദ്യം ചെയ്തുള്ള പുതിയ ഹര്‍ജി നല്‍കുന്നത്. കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന് ശിവസേന സുപ്രീംകോടതിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

 images

സര്‍ക്കാര്‍ രൂപീകരണത്തിന്‌ ചൊവ്വാഴ്ച്ച രാത്രി 8 മണിവരെ എന്‍സിപിക്ക് സമയം അനുവദിച്ചിരുന്നെങ്കിലും അതുവരെ കാത്ത് നില്‍ക്കാതെ ഉച്ചയ്ക്ക് പന്ത്രണ് മണിയോടെ ഗവര്‍ണ്ണര്‍ കേന്ദ്രത്തിന് കത്ത് കൈമാറുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബോധ്യമായി എന്ന് വ്യക്തമാക്കിയ ഗവര്‍ണ്ണര്‍ നിയമസഭ മരവിപ്പിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.

മഹാരാഷ്ട്രയിൽ കരുനീക്കങ്ങളുമായി ബിജെപി; സർക്കാർ രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രിമഹാരാഷ്ട്രയിൽ കരുനീക്കങ്ങളുമായി ബിജെപി; സർക്കാർ രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി

ഗവര്‍ണ്ണറൂടെ ശുപാര്‍ശ കിട്ടിയ ഉടന്‍തന്നെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് കേന്ദ്രവും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തു. പഞ്ചാബില്‍ നിന്ന് വൈകീട്ട് അഞ്ചരയോടെ തിരിച്ചെത്തിയ രാംനാഥ് കോവിന്ദ് കേന്ദ്രത്തിന്‍റെ ശുപാര്‍ശയില്‍ ഒപ്പുവെച്ചതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരികയും ചെയ്തു. അതേസമയം തന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടികള്‍.

എൻസിപിക്ക് രണ്ടര വർഷം മുഖ്യമന്ത്രി പദം; കോൺഗ്രസിന് ഉപമുഖ്യമന്ത്രി, ശിവസേനാ സഖ്യം തള്ളാതെ നേതാക്കൾഎൻസിപിക്ക് രണ്ടര വർഷം മുഖ്യമന്ത്രി പദം; കോൺഗ്രസിന് ഉപമുഖ്യമന്ത്രി, ശിവസേനാ സഖ്യം തള്ളാതെ നേതാക്കൾ

English summary
maharashtra crisis: shiv sena set to move sc against President's Rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X