കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു; ആരോപണം ആവർത്തിച്ച് ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ഉടൻ അവസാനിച്ചേക്കുമെന്നാണ് സൂചന. ശിവസേനാ-കോൺഗ്രസ്-എൻസിപി സഖ്യം ധാരണയായി എന്നാണ് മഹാരാഷ്ട്രയിൽ നിന്നും പുറത്ത് വരുന്ന സൂചനകൾ. മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കും കോൺഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് പാർട്ടികളുടെ നേതാക്കളും ഗവർണറുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറായിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ പുതു ചരിത്രം കുറിക്കാന്‍ വേണ്ടത് സോണിയയുടെ ഒരു വാക്ക്; പവാര്‍ വീണ്ടും ദില്ലിയിലേക്ക്മഹാരാഷ്ട്രയില്‍ പുതു ചരിത്രം കുറിക്കാന്‍ വേണ്ടത് സോണിയയുടെ ഒരു വാക്ക്; പവാര്‍ വീണ്ടും ദില്ലിയിലേക്ക്

സർക്കാർ രൂപീകരണം അന്തിമഘട്ടത്തിലാണെന്ന സൂചന പുറത്ത് വരുമ്പോഴും ബിജെപിക്കെതിരെ രൂകിഷ വിമർശനമാണ് ശിവസേന ഉന്നയിക്കുന്നത്. രാഷ്ട്രപതി ഭരണത്തിന്റെ മറവിൽ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് സാംമ്നയിലെ മുഖപ്രസംഗത്തിൽ ശിവസേന ആരോപിക്കുന്നു. മഹാരാഷ്ട്രയിൽ 119 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെട്ടതിന് പിന്നാലെയാണ് വിമർശനം.

 രൂക്ഷ വിമർശനം

രൂക്ഷ വിമർശനം

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ എന്നിവരുടെ പ്രസ്താവനകളെ പരാമർശിച്ചാണ് സാംമ്നയിലെ വിമർശനം. ബിജെപിക്ക് 119 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും ബിജെപിയുടെ പിന്തുണയില്ലാതെ സംസ്ഥാനത്ത് ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം ഇരുവരും അവകാശപ്പെട്ടത്. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഇല്ലാത്തതിനാലാണ് ബിജെപി സർക്കാർ രൂപീകരണത്തിൽ നിന്നും പിന്മാറിയതെന്ന് മറക്കരുതെന്ന് സാംമ്നയിലെ മുഖപ്രസംഗം ഓർമിപ്പിക്കുന്നുണ്ട്.

 ബിജെപി ഭരിക്കും

ബിജെപി ഭരിക്കും

മഹാരാഷ്ട്ര സംസ്ഥാനം ബിജെപി തന്നെ ഭരിക്കുമെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ അവകാശപ്പെട്ടത്. 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭരണഘടനാ പരമായി ഇത് ശരിയാണ്. എന്നാൽ ഇപ്പോൾ സർക്കാർ രൂപീകരിക്കുമെന്ന് പറയുന്നവരാണ് ഗവർണറോട് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് മുൻപ് പറഞ്ഞത്. രാഷ്ട്രപതി ഭരണത്തിന് മുമ്പ് ഭൂരിപക്ഷം ഇല്ലാതിരുന്നവർക്ക് ഇപ്പോൾ എങ്ങനെ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് വ്യക്തമാക്കണമെന്ന് മുഖപത്രം ആവശ്യപ്പെടുന്നു, ബിജെപി കുതിരക്കച്ചവടം നടത്തുന്നതിന്റെ തെളിവാണിതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

 ഗഡ്കരിയുടെ പരാമർശം

ഗഡ്കരിയുടെ പരാമർശം

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ നീക്കങ്ങളെ ക്രിക്കറ്റിനോട് ഉപമിച്ച ഗഡ്കരിയുടെ പ്രസ്താവനയേയും ശിവസേന കുറ്റപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയം ക്രിക്കറ്റ് പോലെയാണ് പരാജയപ്പെടുമെന്ന് അവസാനം വരെ തോന്നിയേക്കും, എന്നാൽ അവസാനം വിജയമാകും സംഭവിക്കുക എന്നായിരുന്നു ഗഡ്കരി പറഞ്ഞത്. ഇന്ന് കുറച്ച് ക്രിക്കറ്റും കൂടുതൽ ബിസിനസ്സുമാണ് നടക്കുന്നത്. ക്രിക്കറ്റിൽ ഒത്തുകളിയും ക്രമക്കേടുകളും നടക്കുന്നുണ്ട്. പലപ്പോഴും ജയത്തെക്കുറിച്ച് സംശയം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ ക്രിക്കറ്റിനോട് ഉപമിച്ച ഗഡ്കരിയെ തെറ്റ് പറയാനാകില്ലെന്നും മുഖപത്രത്തിൽ പറയുന്നു.

 നീക്കം തടയാൻ

നീക്കം തടയാൻ

മഹാരാഷ്ട്രയിൽ കുതിരക്കച്ചവട സാധ്യതകൾ മറികടക്കാൻ ജാഗ്രതയോടെയാണ് കോൺഗ്രസും ശിവസേനയും നീങ്ങുന്നത്. കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ്. സർക്കാർ രൂപീകരണുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഉദ്ധവ് താക്കറെ എൻസിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് ശേഷം ശരദ് പവാർ ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയാ- പവാർ കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ശിവസേനയെ പിന്തുണയ്ക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വരിക.

സർക്കാർ രൂപീകരണം

സർക്കാർ രൂപീകരണം

മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് വിട്ടു നൽകുന്നതിൽ കോൺഗ്രസിനും എൻസിപിക്കും എതിർപ്പില്ലെന്നാണ് സൂചന. ശിവസേനയ്ക്കും എൻസിപിക്കും 14 മന്ത്രിസ്ഥാനങ്ങളും കോൺഗ്രസിന് 12 മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും. മഹാരാഷ്ട്രയിൽ തങ്ങൾ അധികാരത്തിൽ എത്തുമെന്നും കാലാവധി തീരുംവരെ ഭരണത്തിൽ തുടരുമെന്നും എൻസിപി നേതാവ് ശരദ് പവാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് പാർട്ടികളുടെയും നേതാക്കൾ ശനിയാഴ്ച ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പ്രതിസന്ധി

പ്രതിസന്ധി


രണ്ടര വർഷം മുഖ്യമന്ത്രി പദം വേണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിക്കാതിരുന്നതോടെയാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. ബിജെപി 105 സീറ്റുകളിലും ശിവസേന 56 സീറ്റുകളിലുമാണ് വിജയിച്ചത്. അമിത് ഷാ അംഗീകരിച്ച 50:50 ഫോർമുല ബിജെപി പാലിക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി നിരസിക്കുകയായിരുന്നു. ഇതോടെ സർക്കാർ രൂപീകരണത്തിന് പിന്തുണ തേടി ശിവസേന കോൺഗ്രസിനേയും എൻസിപിയേയും സമീപിക്കുകയായിരുന്നു.

English summary
Maharashtra crisis: Shivsena accuses BJP for horse trading attempts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X