കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ അർദ്ധരാത്രി നിർണായക കൂടിക്കാഴ്ച, ഉദ്ധവ് താക്കറേയും സംഘവും പവാറിന്റെ വീട്ടിൽ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാകുന്നതിനിടെ രാത്രി വൈകിയും ശിവസേനാ- എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും എൻസിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. സൗത്ത് മുംബൈയിലെ ശരദ് പവാറിന് വസതിയിലായിരുന്നു കൂടിക്കാഴ്ച. ശിവസേന നേതാവ് സഞ്ജയ് റൗട്ടും എൻസിപി നേതാവ് അജിത്ത് പവാറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഒന്നിന് പിറകെ ഒന്നായി തോൽവികൾ, ഹിമാചൽ പ്രദേശിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടുഒന്നിന് പിറകെ ഒന്നായി തോൽവികൾ, ഹിമാചൽ പ്രദേശിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടു

ദില്ലിയിൽ നിന്നും വ്യാഴാഴ്ച വൈകിട്ടോടെ മടങ്ങിയെത്തിയ ഉദ്ധവ് താക്കറെ ശരദ് പവാറിനോട് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടുകയായിരുന്നു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കോൺഗ്രസിനും എൻസിപിക്കും പൂർണ ഐക്യമുണ്ടെന്ന് മുതിർന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ കഴിഞ്ഞ ദിവസം ദില്ലിയിൽ പറഞ്ഞിരുന്നു. സഖ്യധാരണകൾക്ക് അന്തിമ രൂപം നൽകാൻ വെളളിയാഴ്ച ശിവസേനയുമായി ഇരുപാർട്ടികളും കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാരുന്നു ശിവസേനാ നേതാക്കൾ ശരദ് പവാറിനെ കണ്ടത്.

main

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ശിവസേന- എൻസിപി നേതാക്കൾ വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിവസേന തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന നിർദ്ദേശം കോൺഗ്രസും എൻസിപിയും മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ്. കോൺഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രിപദം ലഭിച്ചേക്കും,

ഇതിനിടെ ഉദ്ധവ് താക്കറെ പാർട്ടി എംഎൽഎമാരും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ശിവസേന സഖ്യത്തിന് പച്ചക്കൊടി വീശിയതോടെയാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകൾ ആരംഭിച്ചത്. ഡിസംബറോടെ ശിവസേനാ നയിക്കുന്ന സർക്കാർ അധികാരത്തിൽ എത്തുമെന്ന് സേനാ നേതാക്കൾ അവകാശപ്പെട്ടിരുന്നു.

English summary
Maharashtra crisis: Shivsena leaders met Sarad Pawar at his residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X