കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസം തേടാനില്ല; രാജിവെച്ച് ഉദ്ധവ് താക്കറെ, മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വീണു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഉദ്ധവ് താക്കറെ. സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. താന്‍ പോരാടിയത് ബാല്‍ താക്കറെയുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
താക്കറെ വീണു, ബിജെപിയുടെ ഓപ്പറേഷന്‍ താമര വിജയിച്ചു

ശിവസേനയെ സ്വന്തം നേട്ടത്തിനായി കണ്ടവരാണ് വിമത നീക്കം നടത്തിയത്. യഥാര്‍ത്ഥ ശിവസൈനികര്‍ തനിക്കൊപ്പമുണ്ട്. സോണിയ ഗാന്ധിയ്ക്കും ശരദ് പവാറിനും ഉദ്ധവ് താക്കറെ നന്ദി പറഞ്ഞു. ഗവര്‍ണര്‍ക്ക് പരിഹാസ രൂപേണയാണ് ഉദ്ധവ് താക്കറെ നന്ദി പറഞ്ഞത്.

ssd

ബി ജെ പി ആവശ്യപ്പെട്ട് 24 മണിക്കൂറിനകം ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദേശിച്ചു. വിമത നേതാക്കള്‍ക്കും നന്ദിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. എന്തുണ്ടെങ്കിലും നിങ്ങള്‍ക്ക് എന്നോട് പറയാമായിരുന്നു എന്ന് ഉദ്ധവ് താക്കറെ വിമതരോട് പറഞ്ഞു. ഉദ്ധവ് താക്കറെ രാജി വെക്കുന്നതോടെ ഒരാഴ്ചയിലേറെയായി നീണ്ട് നിന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് താല്‍ക്കാലിക പരിസമാപ്തിയായി.

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; ഉദ്ധവ് ക്യാംപിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; ഉദ്ധവ് ക്യാംപിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്

ഏക്‌നാഥ് ഷിന്‍ഡെയും ബി ജെ പിയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും നടത്തുന്ന നീക്കങ്ങളെ ആശ്രയിച്ചിരിക്കും ഇനി സര്‍ക്കാര്‍ രൂപീകരണം. നേരത്തെ വിശ്വാസ വോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചിരുന്നു. ഇതോടെയണ് കോടതി വിധി മാനിക്കുന്നു എന്നും തങ്ങള്‍ ജനാധിപത്യം പിന്തുടരുമെന്നും അറിയിച്ച് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്.

2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍ സി പിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാരിന് രൂപീകരിച്ചത്. ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് അവരുമായി തെറ്റി പിരിഞ്ഞ ശിവസേനയ്ക്ക് പിന്തുണ നല്‍കാന്‍ എന്‍ സി പിയും കോണ്‍ഗ്രസും തീരുമാനിച്ചത്.

എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ

എന്നാല്‍ രണ്ടര വര്‍ഷത്തെ ഭരണത്തിന് ശേഷം ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എം എല്‍ എമാരും വിമതനീക്കം നടത്തിയതാണ് സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കിയത്. എം എല്‍ എസി തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് ഒരു വിഭാഗം ശിവസേന എം എല്‍ എമാരുമായി ഏക്‌നാഥ് ഷിന്‍ഡെ ഗുജറാത്തിലേക്ക് കടന്നത്. തുടര്‍ന്ന് അവിടെ നിന്ന് ഗുവാഹത്തിയിലെത്തുകയായിരുന്നു.

English summary
Maharashtra Crisis: Uddhav Thackeray resigns as Maharashtra Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X