
ഷിന്‍ഡെയുടെ മുട്ടന്‍പണിയില്‍ ഉദ്ധവ് വീഴുമോ? ഷിന്‍ഡെ നടത്താന്‍ സാധ്യതയുള്ള അടുത്ത 5 നീക്കങ്ങള്‍ ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുകയാണ്. മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ഷിന്‍ഡെ തന്റെ നീക്കങ്ങള്‍ തുടരുകയും ശിവസേവയും സഖ്യവും അതിനെ മറികടക്കാനുള്ള ശ്രമത്തിലുമാണ്. ഭീഷണിയുടെ സ്വരം വേണ്ടെന്ന് ഷിന്‍ഡെയും തോല്‍പ്പിക്കാന്‍ നോക്കേണ്ട എന്ന് ശിവസേനയും പറഞ്ഞു കഴിഞ്ഞു.ആദ്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രശ്നത്തെ വൈകാരികമായി സമീപിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് മാറി ഷിന്‍ഡെയ്ക്കെതിരെയുള്ള നീക്കം ആസൂത്രണം ചെയ്യുകയും ചെയ്തു. വിമതരെ പ്രതിരോധിക്കാന്‍ പലതരം വഴികളാണ് ശിവസേന പരീക്ഷിക്കുന്നത്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ഏകനാഥ് ഷിന്‍ഡെയും വിമത എം എല്‍ എമാരും പാര്‍ട്ടി സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയുടെ പേര് ഉപയോഗിക്കുന്നത് തടയാന്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്.ശിവസേനയുടേയും ബാലാസാഹേബിന്റെയും പേര് മറ്റൊരു വിഭാഗവും ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് സേന. ബാലാസാഹേബ് താക്കറെ സ്ഥാപിച്ച ശിവസേനയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകുന്ന തരത്തില്‍ രൂപകല്പന ചെയ്ത ഏകനാഥ് ഷിന്‍ഡെയുടെ കീഴിലുള്ള എം എല്‍ എമാരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും കണക്കിലെടുത്ത്, കുറ്റക്കാരായ എംഎല്‍എമാര്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കും എന്ന് സംശയിക്കുന്നതായാണ് ശിവസേന ആരോപിക്കുന്നത്.
'അത് വേണ്ട, ബാലാസാഹേബിന്റെ പേര് തൊട്ട് കളിക്കേണ്ട'; വിമതര്‍ക്കെതിരെ പ്രമേയം പാസാക്കി ശിവസേന

ഷിന്‍ഡെ ഒരുപടി മുന്നോട്ട് വെക്കുമ്പോള്‍ അതിനെ മറികടക്കാനാണ് സേന ശ്രമിക്കുന്നത്. എന്നാല്‍ ശിവസേനയെ നേരിടാന്‍ വ്യക്തമായ പദ്ധതികളാണ് ഷിന്‍ഡെയ്ക്കുള്ളത്. അടുത്ത് തന്നെ വലിയ നീക്കങ്ങള്‍ ഷിന്‍ഡെ നടത്തുമെവന്നാണ് സൂചന. ഷിന്‍ഡെ നടത്താന്‍ സാധ്യതയുള്ള നീക്കങ്ങള്‍ പരിശോധിക്കാം: ബുധനാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിന് ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 16 വിമതരെ അയോഗ്യരാക്കണം എന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ആവശ്യപ്പെട്ടു. അയോഗ്യരാക്കിയാല്‍ ഷിന്‍ഡെയുടെ നിയമസഭാംഗത്വം നഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്യും. എന്നാല്‍ അദ്ദേഹത്തിന് കോടതിയെ സമീപിക്കാനുള്ള ഓപ്ഷന് ഉണ്ടായിരിക്കും, പക്ഷേ അത് ഒരു നീണ്ട പ്രക്രിയയായിരിക്കും.

ഗവര്‍ണര്‍ക്ക് കത്തെഴുതുകയും അവിശ്വാസ വോട്ടിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുക എന്നതാണ് ഷിന്‍ഡെയുടെ മുന്നിലുള്ള പ്രധാന പോംവഴി, എന്നാല്കൂറുമാറ്റ നിരോധന നിയമപ്രകാരം ഷിന്‍ഡെ വിഭാഗത്തിന് സേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരുള്ള ഏതെങ്കിലും പാര്‍ട്ടിയുമായി ലയിക്കേണ്ടതുണ്ട്. ഷിന്‍ഡെ വിഭാഗം ബിജെപിയില്‍ ലയിച്ചാല്‍, സേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പാരമ്പര്യത്തിനായുള്ള അവരുടെ അവകാശവാദങ്ങള്‍ തകരുകയും അവരുടെ രാഷ്ട്രീയ ഭാവി അപകടത്തിലാകുകയും ചെയ്യും. സ്വതന്ത്ര എം.എല്‍.എ ബച്ചു കുഡുവിന്റെ പ്രഹര് ജനശക്തി പാര്‍ട്ടിയില്‍ ലയിക്കാനും അവര്‍ ശ്രമിച്ചേക്കും -- പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന രണ്ട് എം.എല്‍.എമാര്‍ ഇപ്പോള്‍ ഷിന്‍ഡെ ക്യാമ്പിലുണ്ട്.

ഷിന്‍ഡെ വിഭാഗത്തിന് താക്കറെയില്‍ നിന്ന് സേനയുടെ കടിഞ്ഞാണ്‍ എടുക്കണം എങ്കില്‍,് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും പാര്‍ട്ടി ചിഹ്നത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും വേണം. പാര്‍ട്ടിയുടെ ഭരണഘടന ഇത് അനുവദിക്കുകയില്ലെന്നും താഴെത്തട്ടിലുള്ള നേതാക്കളുടെ പിന്തുണ തങ്ങള്‍ക്ക് ഇപ്പോഴും ഉണ്ടെന്നും ടീം താക്കറെ അവകാശപ്പെടുന്നു. തര്‍ക്കം പരിഹരിക്കാന്‍ താക്കറെയുമായി ധാരണയില്‍ എത്താനുള്ല സാധ്യതയും ഷിന്‍ഡെയ്ക്ക് പരിശോധിക്കാം. എന്നിരുന്നാലും, ഇരുപക്ഷവും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെ ഇതിന് സാധ്യത കുറവായിരിക്കും.
'ഇതുപോലൊരു സുന്ദരിയുണ്ടോ?'; അമൃത സുരേഷിന്റെ പുതിയ ചിത്രങ്ങള്‍