Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു: 1008 പുതിയ രോഗികൾ, 26 മരണം!!

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 1008 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 11,506 ആയി ഉയർന്നിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് 26 രോഗികളാണ് മഹാരാഷ്ട്രയിൽ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്. ഇതോടെ 485 പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. 106 പേരാണ് ഒറ്റദിനം കൊണ്ട് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1, 879 പേർക്കാണ് സംസ്ഥാനത്ത് ഇതികനം രോഗം ഭേദമായത്.

വെള്ളിയാഴ്ച പത്ത് മരണം പൂനെയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് പേർ മുംബൈയിലും മൂന്ന് പേർ ജൽഗോൺ ജില്ലയിലുമായി മരിച്ചിട്ടുണ്ട്. സിന്ദുർഗ്, ഭിവണ്ടി, താനെ, നന്ദേഡ്, ഓറംഗാബാദ്, പർഭാനി ജില്ലകളിലും ഓരോരുത്തർ വീതം മരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു രോഗിയും മുംബൈയിൽ മരിച്ചിട്ടുണ്ട്. മരിച്ച 26 പേരിൽ 15 പേരും ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് മരിചിട്ടിട്ടുള്ളത്.

coronavirus4685869-1

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 11, 506 പേരിൽ 9,081 കേസുകളും മുംബൈയിലാണ്. 485 മരണങ്ങളിൽ 295 എണ്ണവും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,63,026 പേർ സംസ്ഥാനത്ത് വീടുകളിൽ നിരീക്ഷണത്തിലും 11,677 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. മുംബൈ മെട്രോ പൊളിറ്റൻ റീജിയണിന് പുറമേ നാഷിക് ഡിവിഷനിൽ 365 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1456 കേസുകൾ പൂനെ ഡിവിഷനിലും 55 കേസുകൾ കോലാപ്പൂർ ഡിവിഷനിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 189 കേസുകൾ ഔറംഗാബാദ് ഡിവിഷനിൽ റിപ്പോർട്ട് ചെയ്തപ്പോൾ 20 കേസുകൾ ലാത്തൂരിൽ നിന്നും 169 കേസുകൾ അകോല ഡിവിഷനിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 144 കേസുകളാണ് നാഗ്പൂർ ഡിവിഷനിൽ മാത്രം ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+