കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു: 1008 പുതിയ രോഗികൾ, 26 മരണം!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 1008 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 11,506 ആയി ഉയർന്നിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് 26 രോഗികളാണ് മഹാരാഷ്ട്രയിൽ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്. ഇതോടെ 485 പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. 106 പേരാണ് ഒറ്റദിനം കൊണ്ട് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1, 879 പേർക്കാണ് സംസ്ഥാനത്ത് ഇതികനം രോഗം ഭേദമായത്.

നാട്ടിലേക്ക് മടങ്ങാനായി ഒറ്റ ദിവസം യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത് 320000 ലേറെ ഇന്ത്യക്കാര്‍നാട്ടിലേക്ക് മടങ്ങാനായി ഒറ്റ ദിവസം യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത് 320000 ലേറെ ഇന്ത്യക്കാര്‍

വെള്ളിയാഴ്ച പത്ത് മരണം പൂനെയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് പേർ മുംബൈയിലും മൂന്ന് പേർ ജൽഗോൺ ജില്ലയിലുമായി മരിച്ചിട്ടുണ്ട്. സിന്ദുർഗ്, ഭിവണ്ടി, താനെ, നന്ദേഡ്, ഓറംഗാബാദ്, പർഭാനി ജില്ലകളിലും ഓരോരുത്തർ വീതം മരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു രോഗിയും മുംബൈയിൽ മരിച്ചിട്ടുണ്ട്. മരിച്ച 26 പേരിൽ 15 പേരും ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് മരിചിട്ടിട്ടുള്ളത്.

coronavirus4685869-1

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 11, 506 പേരിൽ 9,081 കേസുകളും മുംബൈയിലാണ്. 485 മരണങ്ങളിൽ 295 എണ്ണവും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,63,026 പേർ സംസ്ഥാനത്ത് വീടുകളിൽ നിരീക്ഷണത്തിലും 11,677 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. മുംബൈ മെട്രോ പൊളിറ്റൻ റീജിയണിന് പുറമേ നാഷിക് ഡിവിഷനിൽ 365 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1456 കേസുകൾ പൂനെ ഡിവിഷനിലും 55 കേസുകൾ കോലാപ്പൂർ ഡിവിഷനിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 189 കേസുകൾ ഔറംഗാബാദ് ഡിവിഷനിൽ റിപ്പോർട്ട് ചെയ്തപ്പോൾ 20 കേസുകൾ ലാത്തൂരിൽ നിന്നും 169 കേസുകൾ അകോല ഡിവിഷനിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 144 കേസുകളാണ് നാഗ്പൂർ ഡിവിഷനിൽ മാത്രം ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പ്രവാസികളോട് രണ്ട് തരം സമീപനം; സമ്പന്നര്‍ മരിച്ചാല്‍ മാത്രമെ വാര്‍ത്താ പ്രാധാന്യം ഉള്ളുപ്രവാസികളോട് രണ്ട് തരം സമീപനം; സമ്പന്നര്‍ മരിച്ചാല്‍ മാത്രമെ വാര്‍ത്താ പ്രാധാന്യം ഉള്ളു

ഭക്ഷണമെറിഞ്ഞ് തരും, പട്ടികളെ പോലെ! വീഡിയോ പുറത്ത് വിട്ട് പ്രിയങ്ക ഗാന്ധി, പ്രതികരിച്ച് രാഹുൽ ഗാന്ധി!ഭക്ഷണമെറിഞ്ഞ് തരും, പട്ടികളെ പോലെ! വീഡിയോ പുറത്ത് വിട്ട് പ്രിയങ്ക ഗാന്ധി, പ്രതികരിച്ച് രാഹുൽ ഗാന്ധി!

'കോടികൾ ലോൺ കൊടുത്തത് കോൺഗ്രസ്സ്, ഇപ്പോൾ നടക്കുന്നത് മോദിയെ മോശക്കാരനാക്കാനുള്ള ശ്രമം''കോടികൾ ലോൺ കൊടുത്തത് കോൺഗ്രസ്സ്, ഇപ്പോൾ നടക്കുന്നത് മോദിയെ മോശക്കാരനാക്കാനുള്ള ശ്രമം'

ജോ ബൈഡനെതിരെ ലൈംഗിക ആരോപണം... മുന്‍ സ്റ്റാഫംഗം, യുഎസ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്!!ജോ ബൈഡനെതിരെ ലൈംഗിക ആരോപണം... മുന്‍ സ്റ്റാഫംഗം, യുഎസ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്!!

English summary
Maharashtra daily highest number on Friday, 26 dies in a single day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X