സമരം ചെയ്താല്‍ ആറ് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കും!രജിസ്ട്രേഷന് റദ്ദാക്കും, പിന്തുണച്ച് ഐഎംഎ
മുംബൈ: സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആറ് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് മെഡിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രി ഗിരീഷ് മഹാജന്. രാത്രി എട്ടുമണിയോടെ ജോലിയില്‍ പ്രവേശിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. സംസ്ഥാനത്തെ 4000 ഓളം ഡോക്ടര്‍മാരാണ് കൂട്ട അവധിയില്‍ പ്രവേശിച്ചിട്ടുള്ളത്. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
കഴിഞ്ഞ ആഴ്ച ചികിത്സയിലിരിക്കുന്ന രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം ആരംഭിച്ചത്. മുംബൈ സിയോണ്‍ ആശുപത്രിയിലായിരുന്നു സംഭവം. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ റല്‍ ആശുപത്രികൡ 500 സുരക്ഷാ ജീവനക്കാരെയും 20 ദിവസത്തിനുള്ളില്‍ 600 ഗാര്‍ഡുമാരെയും ഒരു മാസത്തിനുള്ളില്‍ 1,100 ഗാര്‍ഡുമാരെയും നിയമിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

നടപടി സ്വീകരിക്കേണ്ടെങ്കില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട ബ്രഹണ്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 500 റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ജോലിയിയില്‍ പ്രവേശിക്കാത്ത പക്ഷം 1996 ജനുവരി 31ലെ സര്‍ക്കാര്‍ പ്രമേയം പ്രകാരം ജോലിയില്‍ നിന്ന് പുറത്താക്കുകയും മെഡിക്കല്‍ രജിസ്ട്രേഷന് റദ്ദാക്കുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തൊഴലിടങ്ങളില് ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂട്ട അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍മാരുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ നീക്കം രോഗികള്‍ക്ക് ബുദ്ധിമുട്ടിയ്ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications