കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം ചെയ്താല്‍ ആറ് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കും!രജിസ്‌ട്രേഷന്‍ റദ്ദാക്കും, പിന്തുണച്ച് ഐഎംഎ

Google Oneindia Malayalam News

മുംബൈ: സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആറ് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് മെഡിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രി ഗിരീഷ് മഹാജന്‍. രാത്രി എട്ടുമണിയോടെ ജോലിയില്‍ പ്രവേശിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. സംസ്ഥാനത്തെ 4000 ഓളം ഡോക്ടര്‍മാരാണ് കൂട്ട അവധിയില്‍ പ്രവേശിച്ചിട്ടുള്ളത്. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

കഴിഞ്ഞ ആഴ്ച ചികിത്സയിലിരിക്കുന്ന രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം ആരംഭിച്ചത്. മുംബൈ സിയോണ്‍ ആശുപത്രിയിലായിരുന്നു സംഭവം. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ റല്‍ ആശുപത്രികൡ 500 സുരക്ഷാ ജീവനക്കാരെയും 20 ദിവസത്തിനുള്ളില്‍ 600 ഗാര്‍ഡുമാരെയും ഒരു മാസത്തിനുള്ളില്‍ 1,100 ഗാര്‍ഡുമാരെയും നിയമിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

doctor

നടപടി സ്വീകരിക്കേണ്ടെങ്കില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട ബ്രഹണ്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 500 റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ജോലിയിയില്‍ പ്രവേശിക്കാത്ത പക്ഷം 1996 ജനുവരി 31ലെ സര്‍ക്കാര്‍ പ്രമേയം പ്രകാരം ജോലിയില്‍ നിന്ന് പുറത്താക്കുകയും മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തൊഴലിടങ്ങളില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂട്ട അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍മാരുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ നീക്കം രോഗികള്‍ക്ക് ബുദ്ധിമുട്ടിയ്ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

English summary
Agitating doctors in Maharashtra have been asked to resume work by 8 pm today or risk losing six months' worth of salary, state minister for medical education Girish Mahajan said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X