കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയേയും നെഹ്റുവിനെയും കുറിച്ചല്ല;മോദിയെ കുറിച്ച് പഠിക്കണം, 1.5ലക്ഷം പുസ്തകങ്ങള്‍ സ്കൂളുകളിലേക്ക്

Google Oneindia Malayalam News

മുംബൈ: ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പഠിക്കാനായി മഹാരാഷ്ട്ര സർക്കാർ വാങ്ങി കൂട്ടിയത് മോദിയെ പുകഴ്ത്തുന്ന 1.5 ലക്ഷം പുസ്തകങ്ങൾ. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, ജയവഹർ ലാൽ നെഹ്റു, ഡോ. ബിആർ അംബേദ്ക്കർ തുടങ്ങിയവരെ കുറിച്ചുള്ള പുസ്തകങ്ങൾ ഇത്രയുമില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നത്.

പ്രധാനമന്തരി നരേന്ദ്ര മോദിയെ കുറിച്ചുള്ള 1,49,954 പുസ്തകളാണ് മഹാരാഷ്ട്ര സർക്കാർ ഓർഡർ ചെയ്തിരിക്കുന്നത്. എന്നാൽ മഗഹാത്മ ഗാന്ധിയെ കുറിച്ചുള്ള 4,343 പുസ്തകങ്ങൾ മാത്രമാണ് ഓർഡർ ചെയ്തത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജയവഹർ ലാൽ നെഹ്റുവിനെ കുറിച്ചുള്ള 1635 പുസ്തകങ്ങളുമാണ് കുട്ടികൾക്ക് പഠിക്കാനായി സർക്കാർ ഓർഡർ ചെയ്തിരിക്കുന്നത്.

അബ്ദുൾ കലാമിനെ പോലും തള്ളി കളഞ്ഞു

അബ്ദുൾ കലാമിനെ പോലും തള്ളി കളഞ്ഞു

മുൻ ബിജെപി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ കുറിച്ചുള്ള 76, 713 ബുക്കുകൾ ഓർഡർ ചെയ്തപ്പോൾ ഭരണഘടന ശിൽപി ബിആർ അംബേദ്ക്കറിനെ കുറിച്ചുള്ള 79,388 പുസ്തകങ്ങൾ മാത്രമാണ് കുട്ടികൾക്ക് പഠിക്കാൻ സർക്കാർ ഓർഡർ ചെയ്തത്. മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിനെ കുറിച്ച് പ്രതിപാദിക്കുന്ന 21,328 പുസ്തകങ്ങൾ ഓർഡർ ചെയ്തപ്പോൾ, ഛത്രപതി ശിവജിയെകുറിച്ചുള്ള 40,982 പുസ്കങ്ങളാണ് കുട്ടികൾക്ക് പഠിക്കാനായി മഹാരാഷ്ട്ര സർക്കാർ വാങ്ങി കൂട്ടുന്നത്.

എല്ലാ ഭാഷകളിലും പുസ്തകം

എല്ലാ ഭാഷകളിലും പുസ്തകം

പ്രത്യേകം കമ്മിറ്റി രൂപീകരിച്ച് അവരുടെ ശുപാര്‍ശ പ്രകാരമാണ് പുസ്തകങ്ങള്‍ വാങ്ങിയതെന്ന് വിദ്യാഭ്യാസ മന്ത്രി വിനോദ് തിവാരി പറഞ്ഞു. മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി ബാഷകളിൽ ഈ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നും. ഇതിനുള്ള പ്രവർത്തനങ്ങൾ സർവ്വ ശിക്ഷ അഭിയാൻ തുടങ്ങിക്കവിഞ്ഞെന്നും മന്തരി പറഞ്ഞു.

ബിജെപിയുടെ കറുത്ത പാടുകൾ നീക്കാൻ

ബിജെപിയുടെ കറുത്ത പാടുകൾ നീക്കാൻ

എന്നാൽ സർക്കാരിന്റെ ഇത്തരം നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. തങ്ങൾക്കെതിരെയുള്ള കറുത്ത പാടുകൾ മറയ്ക്കാനാണ് ഇത്തരം നീക്കത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അശോക് ചവാൻ പറഞ്ഞു.

യാതനകൾ അനുഭവിച്ച നേതാക്കളെ നീക്കാൻ ശ്രമം

യാതനകൾ അനുഭവിച്ച നേതാക്കളെ നീക്കാൻ ശ്രമം

രാജ്യത്തിന് വേണ്ടി യാതനകള്‍ അനുഭവിച്ച നേതാക്കളെ നീക്കാനാണ് ശ്രമമെന്നും അതിനായി രാജ്യത്തിന് സംഭാവനകള്‍ ഒന്നും നല്‍കിയിട്ടില്ലാത്ത ദീന്‍ദയാല്‍ ഉപാധ്യായുടെ പുസ്തകങ്ങള്‍ക്കായി പണം ചെലവിടുകയാണെന്നും അശോക് ചവാൻ പറഞ്ഞു.

English summary
The Bharatiya Janata Party-led authorities in Maharashtra has ordered almost 1.5 lakh books on Prime Minister Narendra Modi that might be provided to the state government-run faculties by this month-end, reported PTI. The order was positioned final month and can be used as a supplementary studying materials for college kids from class 1 to eight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X