മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ഫാല്ത്തണില് ബിജെപി ടിക്കറ്റ് ഛോട്ടാരാജന്റെ സഹോദരന്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛോട്ടാരാജന്റെ സഹോദരന് ടിക്കറ്റ് നല്കി ബിജെപി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായ ദീപക് നികാല്ജെയാണ് ബിജെപി സഖ്യത്തില്‍ ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരനാണ് മഹാരാഷ്ട്രയിലെ ഫാല്ത്തണ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.
കേന്ദ്രമന്ത്രി രാംദാസ് അഥാവലെ നയിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്ക് ആറ് സീറ്റുകളാണ് ബിജെപിയുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ലഭിച്ചിട്ടുള്ളത്. ബിജെപിക്കൊപ്പം ശിവസേനയും മറ്റ് ചില ചെറിയ പാര്‍ട്ടികളുമാണ് ഈ മാസം 21 ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുംബൈയില്‍ വെച്ച് അത് വാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

ആദ്യമായാണ് ദീപക് നികാല്‍ജെ ഫാല്ത്തന് സീറ്റില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുന്നത്. അദ്ദേഹത്തിന് മികച്ച ശൃംഖലയുള്ള മണ്ഡലമാണ് ഫാല്ത്തനെന്നും പാര്‍ട്ടി അധ്യക്ഷന്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കൊപ്പമുള്ള മണ്ഡലമാണിത്. നേരത്തെ പല സീറ്റുകളിലും മത്സരിച്ചിട്ടുണ്ടെങ്കിലും വിജയം നികാല്ജെയെ പിന്തുണച്ചിരുന്നില്ല. സോലാപ്പൂര്‍, ബന്ദാര, നെയ്ഗോണ്, പത്രി, മുംബൈയിലെ ശിവാജി നഗര്‍ എന്നിവയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുവദിച്ച അഞ്ച് സീറ്റുകള്‍.
2018ല്‍ അദ്ദേഹത്തിനെതിരെ 22കാരിയായ യുവതി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നികാല്ജെയുടെ സഹോദരന് സദാശിവ് നികാല്‍ജെ എന്ന ഛോട്ടാരാജന് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2015 ഒക്ടോബര്‍ അഞ്ചിന് ബാലിയില്‍ വെച്ച് അറസ്റ്റിലാവുന്നത്. തുടര്‍ന്ന് നവംബര്‍ ആറിന് ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications