കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ഫാല്‍ത്തണില്‍ ബിജെപി ടിക്കറ്റ് ഛോട്ടാരാജന്റെ സഹോദരന്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛോട്ടാരാജന്റെ സഹോദരന് ടിക്കറ്റ് നല്‍കി ബിജെപി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായ ദീപക് നികാല്‍ജെയാണ് ബിജെപി സഖ്യത്തില്‍ ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരനാണ് മഹാരാഷ്ട്രയിലെ ഫാല്‍ത്തണ്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.

 കോടിയേരിക്ക് താന്‍ പണം നല്‍കിയിട്ടില്ല.... മാണി സി കാപ്പന് പണം നല്‍കിയെന്ന് ദിനേഷ് മേനോന്‍ കോടിയേരിക്ക് താന്‍ പണം നല്‍കിയിട്ടില്ല.... മാണി സി കാപ്പന് പണം നല്‍കിയെന്ന് ദിനേഷ് മേനോന്‍

കേന്ദ്രമന്ത്രി രാംദാസ് അഥാവലെ നയിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്ക് ആറ് സീറ്റുകളാണ് ബിജെപിയുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ലഭിച്ചിട്ടുള്ളത്. ബിജെപിക്കൊപ്പം ശിവസേനയും മറ്റ് ചില ചെറിയ പാ‍ര്‍ട്ടികളുമാണ് ഈ മാസം 21 ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുംബൈയില്‍ വെച്ച് അത് വാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

deepak-nikalje-

ആദ്യമായാണ് ദീപക് നികാല്‍ജെ ഫാല്‍ത്തന്‍ സീറ്റില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുന്നത്. അദ്ദേഹത്തിന് മികച്ച ശൃംഖലയുള്ള മണ്ഡലമാണ് ഫാല്‍ത്തനെന്നും പാര്‍ട്ടി അധ്യക്ഷന്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കൊപ്പമുള്ള മണ്ഡലമാണിത്. നേരത്തെ പല സീറ്റുകളിലും മത്സരിച്ചിട്ടുണ്ടെങ്കിലും വിജയം നികാല്‍ജെയെ പിന്തുണച്ചിരുന്നില്ല. സോലാപ്പൂര്‍, ബന്ദാര, നെയ്ഗോണ്‍, പത്രി, മുംബൈയിലെ ശിവാജി നഗര്‍ എന്നിവയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുവദിച്ച അ‍ഞ്ച് സീറ്റുകള്‍.

2018ല്‍ അദ്ദേഹത്തിനെതിരെ 22കാരിയായ യുവതി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നികാല്‍ജെയുടെ സഹോദരന്‍ സദാശിവ് നികാല്‍ജെ എന്ന ഛോട്ടാരാജന്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2015 ഒക്ടോബര്‍ അ‍‍ഞ്ചിന് ബാലിയില്‍ വെച്ച് അറസ്റ്റിലാവുന്നത്. തുടര്‍ന്ന് നവംബര്‍ ആറിന് ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു.

English summary
Maharashtra Election 2019: Jailed mafia don Chhota Rajan’s brother Deepak Nikhalje gets ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X