കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൂബ് മാരോ... കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി; പ്രചാരണം അന്തിമഘട്ടത്തിലേക്ക്

Google Oneindia Malayalam News

മുംബൈ: ബിജെപിയുടെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ വിഷയം പ്രതിപക്ഷത്തിനെതിരെ ശക്തമായ ആയുധമാക്കുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും കശ്മീര്‍ വിഷയം പ്രചാരണ ആയുധമാക്കുന്നത് ഭരണപരാജയം മറച്ചുവെക്കാനാണ് എന്നാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ആരോപണം. ഇതിനെതിരെയാണ് മോദി അകോലയില്‍ നടന്ന പ്രസംഗത്തില്‍ രംഗത്തുവന്നത്.

Narendra

കശ്മീരും മഹാരാഷ്ട്രയും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. കശ്മീരിന് വേണ്ടി മഹാരാഷ്ട്രയിലെ കുട്ടികളാണ് എല്ലാം ത്യജിച്ചത്. അത് എന്തുകൊണ്ട് പ്രതിപക്ഷം മനസിലാക്കുന്നില്ല. ദൂബ് മാരോ, ദൂബ് മാരോ (ലജ്ജയാല്‍ തലതാഴ്ത്തുന്നു)- മോദി പ്രസംഗിച്ചു. ശിവജിയുടെ മണ്ണില്‍ നിന്ന് ഇത്തരം വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവരുടെ ലജ്ജയില്ലായ്മ നോക്കൂ. കശ്മീരും മഹാരാഷ്ട്രയും ബന്ധമില്ലെന്ന് അവര്‍ നാണമില്ലാതെ പരസ്യമായി പറയുന്നത് കേട്ടില്ലേ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ നിങ്ങള്‍ സന്തോഷിക്കുന്നില്ലേ. എന്നാല്‍ അക്കാര്യത്തില്‍ പ്രതിപക്ഷത്തിന് വേദനയാണുള്ളത്. - എന്നും മോദി പറഞ്ഞു.

അയോധ്യയിലെ വിവാദ ഭൂമി ഇങ്ങനെ; ചരിത്രവിധി ഒരു മാസത്തിനകംഅയോധ്യയിലെ വിവാദ ഭൂമി ഇങ്ങനെ; ചരിത്രവിധി ഒരു മാസത്തിനകം

ബിജെപിക്ക് മഹാരാഷ്ട്രയില്‍ കാര്യമായ നേട്ടങ്ങള്‍ എടുത്തുകാണിക്കാനില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവര്‍ കശ്മീര്‍ വിഷയം ഇവിടെ പറയുന്നതെന്നും പവാര്‍ ചൂണ്ടിക്കാട്ടി.

കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ് ചെയ്തത്. ഞങ്ങളും പിന്തുണയ്ക്കുന്നു. എന്നാല്‍ കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം എല്ലാ നടപടികളും എന്നാണ് ഞങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശം. ഈ അഭിപ്രായത്തെ ചോദ്യം ചെയ്യുകയാണ് അമിത് ഷായും മോദിയും ചെയ്യുന്നത്. കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ച് ഞങ്ങള്‍ ബിജെപിയെ ചോദ്യം ചെയ്യുന്നു. തൊഴിലില്ലായ്മയെ കുറിച്ചും വ്യവസായ കേന്ദ്രങ്ങള്‍ പൂട്ടുന്നതു സംബന്ധിച്ചും ചോദ്യം ചെയ്യുന്നു. എന്നാല്‍ ബിജെപി കശ്മീര്‍ കാണിച്ചാണ് എല്ലാത്തിനും മറുപടി നല്‍കുന്നത്- ശരത് പവാര്‍ പരറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഈ മാസം 21നാണ് വോട്ടെടുപ്പ്. 24ന് ഫലം പ്രഖ്യാപിക്കും. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയാണ് നിലവില്‍ ഭരിക്കുന്നത്.

English summary
Maharashtra Election 2019: Kashmir-Maharashtra have Link, Says Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X