ജനങ്ങള്‍ക്ക് സ്വീകാര്യരല്ല; മഹാരാഷ്ട്രയില്‍ പത്തോളം സിറ്റിംഗ് എംഎല്‍എമാരെ കോണ്‍ഗ്രസ് ഒഴിവാക്കിയേക്കും
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതികള്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പത്തോളം സിറ്റിംഗ് എം എല്‍ എമാരെ കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സര്‍വേയില്‍ 20 ശതമാനം പേര്‍ എംഎല്‍എമാരുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഈ എം എല്‍ എമാരെ ഒഴിവാക്കിയതിലെ വീഴ്ച എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഹൈക്കമാന്‍ഡ് മഹാരാഷ്ട്രയിലെ പാര്‍ട്ടി നേതാക്കളില്‍ നിന്ന് ഉപദേശം തേടിയിട്ടുണ്ട്. സംസ്ഥാനത്തേത് കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്. ഈ സാഹചര്യത്തില്‍ വിയോജിപ്പുകള്‍ മുളയിലേ നുള്ളിക്കളയാനും പാര്‍ട്ടി ഐക്യം നിലനിര്‍ത്താനുമാണ് നേതൃത്വത്തിന്റെ ശ്രമം.

അതേസമയം ഒഴിവാക്കപ്പെടുന്ന എംഎല്‍എമാര്‍ക്ക് സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) സ്ഥാനങ്ങള്‍ ലഭിക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കാന്‍ മോശം പ്രതിച്ഛായയുള്ള നേതാക്കളെ മത്സരിപ്പിക്കേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനം. മാത്രമല്ല സംസ്ഥാനത്ത് അടുത്ത തലമുറ നേതാക്കളെ അവരോധിക്കാനായുള്ള ശ്രമമായും രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ നോക്കി കാണുന്നു.
2019 ലെ തിരഞ്ഞെടുപ്പില്‍ 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 44 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ഇത്തവണ ഇന്ത്യാ മുന്നണിയുടെ ബാനറിന് കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്ന് 100 ലേറെ സീറ്റുകള്‍ക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ശിവസേന (യുബിടി), എന്‍സിപി (എസ്പി) എന്നീ കക്ഷികളാണ് മഹാ വികാസ് അഘാഡിയിലെ മറ്റ് പ്രധാന പാര്‍ട്ടികള്‍.
ഹരിയാന തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നത് മറ്റ് സഖ്യകക്ഷികളെ സംബന്ധിച്ച് പൂര്‍ണമായും സ്വീകാര്യമല്ല എന്നാണ് വിവരം. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് സീറ്റില്‍ തങ്ങള്‍ തന്നെയാണ് എന്നാണ് കോണ്‍ഗ്രസിന്റെ വാദം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 48 സീറ്റില്‍ 31 ലും മഹാ വികാസ് അഘാഡിയായിരുന്നു ജയിച്ചത്.
ഇതില്‍ കോണ്‍ഗ്രസിന് മത്സരിച്ച 17 ല്‍ 13 സീറ്റിലും ജയിക്കാനായിരുന്നു. എന്‍സിപി (എസ്പി) മത്സരിച്ച 10 സീറ്റുകളില്‍ എട്ട് സീറ്റുകളും ശിവസേന (യുബിടി) 21 സീറ്റുകളില്‍ ഒമ്പതും നേടി. അതിനാല്‍ തന്നെ മുന്നണിയചിലെ പ്രബലര്‍ തങ്ങളാണ് എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വാദം. ദേശീയതലത്തില്‍ 100 സീറ്റ് നേടി പ്രതിപക്ഷ പദവി നേടാനും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാധിച്ചിരുന്നു.












Click it and Unblock the Notifications