Get Updates
Get notified of breaking news, exclusive insights, and must-see stories!

നവനീത് റാണയുടെ പൊതുയോഗത്തിനിടെ ആക്രമണം; 'കസേര വലിച്ചെറിഞ്ഞു, അധിക്ഷേപിച്ചു'

മുംബൈ: ബിജെപി നേതാവും മുന്‍ എംപിയുമായ നടി നവനീത് റാണയുടെ പൊതുയോഗത്തിനിടെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. അമരാവതിയിലെ ദര്യപൂര്‍ നിയോജക മണ്ഡലത്തിലെ ഖല്ലാറില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ദര്യപൂരില്‍ നിന്ന് മത്സരിക്കുന്ന ബിജെപിയുടെ രമേഷ് ബണ്ടിലേയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു നവനീത് റാണ.

രാത്രി പത്ത് മണിക്ക് ശേഷമാണ് സംഘര്‍ഷം തുടങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നവനീത് റാണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു കൂട്ടം ആള്‍ക്കാര്‍ കൂവി വിളിക്കാന്‍ തുടങ്ങുകയായിരുന്നു എന്ന് അമരാവതി പൊലീസ് സൂപ്രണ്ട് എസ്. വിശാല്‍ ആനന്ദ് ദി ഹിന്ദുവിനോട് പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച് അവര്‍ മടങ്ങാന്‍ തുടങ്ങുമ്പോള്‍ കസേരയെടുത്ത് നവനീത് റാണയ്ക്ക് നേരെ ആള്‍ക്കൂട്ടം എറിയുകയും ചെയ്തു.

Navneet Rana

നവനീത് ആള്‍ക്കൂട്ടമുള്ള ഭാഗത്തേക്ക് നീങ്ങി. പൊലീസ് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു എന്നാണ് പൊലീസ് പറയുന്നത്. 'ഞങ്ങള്‍ ഖല്ലാറില്‍ സമാധാനപരമായ പ്രചാരണം നടത്തുകയായിരുന്നു. എന്നാല്‍ എന്റെ പ്രസംഗത്തിനിടെ ചിലര്‍ മോശം ആംഗ്യങ്ങളും കൂവിവിളികളും നടത്താന്‍ തുടങ്ങി. ഞാന്‍ പ്രതികരിച്ചില്ല.

തുടര്‍ന്ന് അവര്‍ അള്ളാഹു അക്ബര്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.,' നവനീത് റാണ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ വാക്കാല്‍ അധിക്ഷേപിക്കുകയും തുപ്പിയെന്നും നവനീത് റാണ ആരോപിച്ചു. തന്നോടൊപ്പമുള്ള ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നും ഇത് വീഡിയോയില്‍ വ്യക്തമായി കാണാം എന്നും നവനീത് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അമരാവതിയിലെ മുഴുവന്‍ ഹിന്ദു സമൂഹവും ഇവിടെ ഒത്തുചേരും എന്നും അവര്‍ പറഞ്ഞു.

നവനീത് റാണ 2019 മുതല്‍ 2024 വരെ സ്വതന്ത്ര എംപിയായി അമരാവതി ലോക്സഭാ സീറ്റിനെ പ്രതിനിധീകരിച്ച ആളാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച നവനീത് റാണയെ 20,000 ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കോണ്‍ഗ്രസ് അമരാവതി മണ്ഡലത്തില്‍ വിജയിച്ചു. മഹാരാഷ്ട്രയിലെ എംഎല്‍എയായ രവി റാണയെ വിവാഹം കഴിച്ച നവനീത് റാണ നേരത്തെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ആയിരുന്നു.

സംഭവത്തിന് പിന്നാലെ നവനീത് റാണ പൊലീസില്‍ പരാതി നല്‍കി. താന്‍ സ്റ്റേജില്‍ സംസാരിക്കുന്നതിനിടയില്‍ തടസപ്പെടുത്താന്‍ നോക്കിയെന്നും പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങിയപ്പോള്‍ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ കടന്നെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.

കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചെക്ക്പോസ്റ്റും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ രാത്രി 10 മണിക്ക് ശേഷമാണ് നവനീത് റാണ വേദിയിലെത്തിയത് എന്നും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് 10.15ന് ശേഷമാണ് അവര്‍ പ്രസംഗം ആരംഭിച്ചത് എന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''ഞങ്ങളുടെ ടീമുകള്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രസംഗം തുടര്‍ന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അവര്‍ക്കെതിരെ കേസെടുക്കും,' തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+