ബിജെപിക്ക് തലവേദന; ഹര്ഷവര്ദ്ധന് ഇനി പവാറിനൊപ്പം, മോദിക്ക് ക്ഷേത്രമുണ്ടാക്കിയ ആളും പാര്‍ട്ടി വിട്ടു
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി അതൃപ്തരായ നേതാക്കള്‍. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഹര്ഷവര്ദ്ധന് പാട്ടീല്‍ താന്‍ ഉടന്‍ തന്നെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ബിജെപി വിടാനുള്ള തീരുമാനം അനുഭാവികളെ പാട്ടീല്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി താന്‍ ഇന്ദാപൂര് നിയോജക മണ്ഡലത്തിലുടനീളം സഞ്ചരിച്ചെന്നും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമെന്ന് ജനങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ട് എന്നും ഹര്ഷവര്ദ്ധന് പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്‍സിപി (എസ്പി)യില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. പൂനെയിലെ ഇന്ദാപൂര് മണ്ഡലത്തിലെ എന്‍സിപി എംഎല്‍എയായ ദത്തമാമ ഭാര്‍നെയ്ക്കെതിരെ ഹര്ഷവര്ദ്ധന് പാട്ടീല്‍ മത്സരിച്ചേക്കും എന്നാണ് വിവരം. നാഷണല്‍ ഫെഡറേഷന് ഓഫ് കോഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറികളുടെ ചെയര്‍മാനായ പാട്ടീല്‍ നാല് തവണ ഇന്ദാപൂര് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിന് ഇന്ദാപൂരില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം എന്‍സിപി (എസ്പി)യില്‍ ചേരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ പൂനെ ജില്ലാ പരിഷത്ത് അംഗമായ പാട്ടീലിന്റെ മകള്‍ അങ്കിത പാട്ടീലും എന്‍സിപി (എസ്പി)യില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. 2019 ല്‍ ആണ് പാട്ടീല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മഹായുതിയില്‍ നിന്ന് ഇന്ദാപൂരില്‍ സീറ്റ് ലഭിക്കുക എന്‍സിപിക്കാകും എന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് പാട്ടീല്‍ പാര്‍ട്ടി വിടുന്നത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിതയാളും ബിജെപിയില്‍ നിന്ന് രാജിവെച്ചു. ശ്രീ നമോ ഫൗണ്ടേഷന്റെ മായുര്‍ മുണ്ഡെയാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതകള്‍ ഉണ്ടെന്ന് ആരോപിച്ചാണ് മുണ്ടെ പാര്‍ട്ടി വിട്ടത്. 2021 ലായിരുന്നു ഇയാള്‍ മോദിയുടെ പേരില്‍ ക്ഷേത്രം പണിതത്.
പാര്‍ട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളും താന്‍ രാജിവെക്കുകയാണ് എന്നും തങ്ങളെപ്പോലുള്ള ആളുകള്‍ക്ക് ഈ പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല എന്നും അദ്ദേഹം രാജിക്കത്തില്‍ കുറ്റപ്പെടുത്തി. നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ക്കും മുണ്ഡെ രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ബിജെപി നേതാവും മുന്‍ കോര്പറേഷന് അംഗവുമായ അമല്‍ ബല്‍വാദ്കറും പ്രസന്ന ജഗ്ദാപും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി തുടരുന്നതിനിടെ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയില്‍ എത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമപദ്ധതികളുടെ പ്രഖ്യാപനത്തിലും 'ബഞ്ചാര വിരാസത് മ്യൂസിയം' ഉദ്ഘാടനത്തിലും മോദി ഭാഗമാകും.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications