Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിജീ.. ടെമ്പോയില്‍ ആരാണ് പണമെത്തിച്ചത്?'; മഹാരാഷ്ട്രയിലെ പണവിതരണ ആരോപണത്തില്‍ രാഹുല്‍

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വോട്ടര്‍മാര്‍ക്ക് പണവിതരണം നടത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആരാണ് പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് ടെമ്പോയില്‍ എത്തിച്ചത് എന്ന് രാഹുല്‍ ചോദിച്ചു. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയ്ക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിരാറിലെ ഒരു ഹോട്ടലിലേക്ക് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വിനോദ് താവ്ഡെ അഞ്ച് കോടി രൂപ എത്തിച്ചു എന്നാണ് ഹിതേന്ദ്ര താക്കൂറിന്റെ നേതൃത്വത്തിലുള്ള ബഹുജന്‍ വികാസ് അഘാഡി ആരോപിച്ചത്. ഇതിനെ സാധൂകരിക്കുന്ന ചില വീഡിയോ ദൃശ്യങ്ങളും ബഹുജന്‍ വികാസ് അഘാഡി പുറത്തുവിട്ടിരുന്നു.

Maharashtra Election 2024

ഈ സംഭവത്തിലാണ് രാഹുല്‍ മോദിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'മോദിജീ, ഈ 5 കോടി ആരുടെ സേഫില്‍ നിന്നാണ് വന്നത്? ആരാണ് പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് നിങ്ങളെ ടെമ്പോയില്‍ അയച്ചത്?' രാഹുല്‍ ഗാന്ധി ചോദിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന് മോദി ആരോപിച്ചിരുന്നു.

കോണ്‍ഗ്രസിന് ടെമ്പോയില്‍ പണം എത്തിച്ച് നല്‍കി എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. അതേസമയം ബിജെപി നേതാക്കളില്‍ നിന്നാണ് പണം കൈമാറ്റം നടന്നെന്ന വിവരം തനിക്ക് ലഭിച്ചതെന്ന് ഹിതേന്ദ്ര ഠാക്കൂര്‍ അവകാശപ്പെട്ടു. അദ്ദേഹത്തെ പോലൊരു ദേശീയ നേതാവ് ഇത്തരമൊരു കാര്യം ചെയ്യുമോ എന്ന് തനിക്ക് സംശയമുണ്ടായിരുന്നു എന്നും എന്നാല്‍ താവ്‌ഡെയെ താന്‍ ഹോട്ടലില്‍ കണ്ടു എന്നും ഠാക്കൂര്‍ പറഞ്ഞു.

അതേസമയം താവ്‌ഡെ ആരോപണം നിഷേധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 'നലസോപാരയിലെ എംഎല്‍എമാരുടെ യോഗം നടക്കുകയായിരുന്നു. ബിവിഎ പ്രവര്‍ത്തകര്‍ അപ്പാ ഠാക്കൂറും ക്ഷിതിജും കരുതി ഞങ്ങള്‍ പണം വിതരണം ചെയ്യുകയാണെന്ന്. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ഇക്കാര്യം അന്വേഷിക്കട്ടെ,' താവ്‌ഡെ വെല്ലുവിളിച്ചു.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വസായ് പൂര്‍ണിമ ചൗഗുലെ പറഞ്ഞു. 'ബിജെപി, ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. കുറച്ച് പണവും കുറച്ച് ഡയറികളും ഇവിടെ നിന്ന് കണ്ടെടുത്തു. രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി പത്രസമ്മേളനം നടത്തിയതിന് മൂന്നാമത്തെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്യും', പൊലീസ് വ്യക്തമാക്കി.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി എംപിയും ദേശീയ വക്താവുമായ സുധാന്‍ഷു ത്രിവേദി പറഞ്ഞു. എംവിഎയുടെ അവസാന ശ്രമമെന്ന നിലയില്‍ വ്യാജ ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുകയാണ്. വിനോദ് താവ്ഡെ വോട്ടെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കാനാണ് പോയത് എന്നും ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവ് വേണം എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+