Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന് മുന്‍പെ ശിവസേനകളുടെ പോരാട്ടം; ദസറ റാലിയില്‍ കരുത്ത് കാണിക്കാന്‍ ഇരുവിഭാഗവും

മുംബൈ: മഹാരാഷ്ട്രയിലെ ദസറ റാലിയില്‍ കരുത്ത് കാട്ടാന്‍ ഇരു ശിവസേന വിഭാഗങ്ങളും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വര്‍ഷത്തെ ദസറ റാലിക്ക് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. ശിവസേന (യുബിടി) 1960-കളുടെ അവസാനം മുതല്‍ ശിവസേന സ്ഥാപകന്‍ ബാല്‍സാഹെബ് താക്കറെ നടത്തി വന്ന ചരിത്രപ്രസിദ്ധമായ ശിവാജി പാര്‍ക്കില്‍ റാലി നടത്തും. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മറുവിഭാഗം ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയില്‍ റാലി നടത്തും.

മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷമായിരിക്കും രണ്ട് വിഭാഗത്തിന്റേയും പരിപാടികള്‍. അതേസമയം കനത്ത മഴ പെയ്യുന്നതും മൈതാനത്ത് ചെളി നിറഞ്ഞതും ആഘോഷങ്ങള്‍ക്ക് തടസം സൃഷ്ടിച്ചേക്കാം. 'ഇത് 50 വര്‍ഷത്തിലേറെയായി തുടരുന്ന ഒരു പാരമ്പര്യമാണ്. ആദ്യം രണ്ട് ദസറ ശാലികളായിരുന്നു ഉണ്ടായിരുന്നത്. ശിവസേനയുടെ ദസറ റാലി ആരംഭിച്ചത് ബാലാസാഹേബ് താക്കറെയാണ്.

Dussehra Rally

മറ്റൊന്ന് ആര്‍എസ്എസിന്റെ ദസറ റാലിയും. എന്നാലിപ്പോള്‍ നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും സേനയും ശിവസേനയുടെ പേരില്‍ റാലി സംഘടിപ്പിക്കുന്നു,' ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മറ്റ് പല സംഘടനകളും റാലികള്‍ നടത്തുന്നു. എന്നാല്‍ ശിവാജി പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന റാലിക്ക് എന്നും പ്രാധാന്യം ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലാസാഹേബ് താക്കറെയ്ക്ക് ശേഷം ഉദ്ധവ് താക്കറെയാണ് പാര്‍ട്ടിയെ നയിക്കുന്നത്. അദ്ദേഹം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ' അമ്പും വില്ലും ഞങ്ങളുടെ ചിഹ്നമാണ്. എന്നാല്‍ ചിലര്‍ അത് മോഷ്ടിച്ചു. പക്ഷേ അമ്പും വില്ലും എപ്പോഴും നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകും, ''റാവത്ത് കൂട്ടിച്ചേര്‍ത്തു. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം 'ഡ്യൂപ്ലിക്കേറ്റ്' ആണെന്ന് ശിവസേന (യുബിടി) വക്താവ് ആനന്ദ് ദുബെയും പറഞ്ഞു.

ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ അഭിമാനത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തത് എന്നും ദുബെ പറഞ്ഞു. അതേസമയം നവംബറില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തും എന്നാണ് റിപ്പോര്‍ട്ട്. മഹായുതി എന്ന ഭരണസഖ്യവും മഹാ വികാസ് അഘാഡി എന്ന പ്രതിപക്ഷ സഖ്യവും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന പോരാട്ടം നടക്കുന്നത്.

ബി ജെ പി നയിക്കുന്ന മഹായുതിയില്‍ എന്‍സിപി, ശിവസേന കക്ഷികളാണ് ഉള്ളത്. കോണ്‍ഗ്രസ് നയിക്കുന്ന മഹാ വികാസ് അഘഡിയില്‍ എന്‍സിപി (എസ്പി), ശിവസേന (യുബിടി) എന്നിവരാണ് പ്രധാന കക്ഷികള്‍. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 48 സീറ്റില്‍ 31 ലും ജയിച്ചത് മഹാ വികാസ് അഘാഡി സഖ്യമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+