കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കുതിപ്പെന്ന് സർവേ ഫലം; കുരുക്കുമായി കോൺഗ്രസ്

Google Oneindia Malayalam News

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് വിഭജന ചർച്ചകൾ സജീവമാക്കുകയാണ് ബിജെപിയും ശിവസേനയും. സീറ്റ് വിഭജനം ചർച്ച ചെയ്യാനുള്ള ആദ്യഘട്ട ചർച്ചകൾ കഴിഞ്ഞ ദിവസം നടന്നു. സഖ്യത്തിനൊപ്പമുള്ള ചെറുപാർട്ടികൾക്ക് സീറ്റ് നൽകുന്നതിനോടൊപ്പം എൻസിപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കും ശിവസേനയിലേക്കും എത്തിയ നേതാക്കൾക്ക് സീറ്റ് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ശിിവസേനാ-ബിജെപി സഖ്യം മികച്ച വിജയം നേടുമെന്ന് പ്രവചിക്കുന്ന ചില സർവേ ഫലങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

ജമ്മു കശ്മീരിൽ സാമുദായിക സംഘർത്തിന് നീക്കമെന്ന്!! ഭീകരരെ ഇറക്കാൻ പാക് ഐഎസ്ഐ!! സൂചനകൾ വ്യക്തമെന്ന്!!ജമ്മു കശ്മീരിൽ സാമുദായിക സംഘർത്തിന് നീക്കമെന്ന്!! ഭീകരരെ ഇറക്കാൻ പാക് ഐഎസ്ഐ!! സൂചനകൾ വ്യക്തമെന്ന്!!

എന്നാൽ സർവേ ഫലങ്ങൾ തള്ളിയ കോൺഗ്രസ് വോട്ടിംഗ് മെഷിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്താൻ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചിരിക്കുകയാണ്. ബാലറ്റ് പേപ്പർ ഉപയോഗിച്ച് വേണം തിരഞ്ഞെടുപ്പ് നടത്താനെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു.

 ആത്മവിശ്വാസത്തിൽ സഖ്യം

ആത്മവിശ്വാസത്തിൽ സഖ്യം

മഹാരാഷ്ട്രയിൽ ഭരണ തുടർച്ചയുണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപിയും ശിവസേനയും. കോൺഗ്രസിലെ പ്രതിസന്ധി തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപിയാകട്ടെ തിരഞ്ഞെടുപ്പ് അടുത്തതോടെ കൊഴുഞ്ഞുപോക്ക് ഭീഷണിയിലാണ്. നിരവധി പ്രമുഖ നേതാക്കളാണ് ഇതിനോടകം എൻസിപി വിട്ട് ശിവസേനയിലും ബിജെപിയിലും എത്തിയത്. 288 അംഗ സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏതൊക്കെ പാർട്ടികൾ എവിടെ നിന്നൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. അതേസമയം സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

മത്സരിച്ച ശിവസേനയുടെ സീറ്റു നേട്ടം 63ൽ ഒതുങ്ങി. കോൺഗ്രസ് 42ഉം, എൻസിപി 41ഉം സീറ്റുകൾ വീതമാണ് നേടിയത്. ഇക്കുറി ശിവസേനയും ബിജെപിയും സഖ്യത്തിൽ മത്സരിക്കുന്ന സാഹചര്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ നീളുമെന്നാണ് സൂചന. മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെ വസതിയിലാണ് സീറ്റ് വിഭജന ചർച്ചകൾ നടന്നത്. ചില സീറ്റുകളുടെ കാര്യത്തിൽ മാത്രമാണ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായതെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

 പുതുമുഖങ്ങൾക്ക് സീറ്റ്

പുതുമുഖങ്ങൾക്ക് സീറ്റ്


പുതിയതായി പാർട്ടിയിലേക്ക് എത്തിയ മുൻ എൻസിപി-കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകുന്ന കാര്യവും യോഗം പരിഗണിച്ചു. സിറ്റിംഗ് എംഎൽഎമാർ ചേർന്ന പാർട്ടിയുടെ സീറ്റുകളായി ഇവ പരിഗണിക്കും. കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും എത്തിയ പരമാവധി സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നൽകാനാണ് തീരുമാനം. ചെറു പാർട്ടികളായ ആർപിഐ(A), രാഷ്ട്രീയ സമാജ് പക്ഷ് എന്നീ പാർട്ടികൾക്ക് സീറ്റ് നൽകുന്ന കാര്യവും യോഗത്തിൽ ചർച്ചയായിട്ടുണ്ട്.

 സർവേഫലം

സർവേഫലം

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ സർവേ 288 അംഗ സഭയിൽ 229 സീറ്റുകളും ബിജെപി-ശിവസേനാ സഖ്യത്തിന് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ സർവേകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്ന് വിമർശിച്ച കോൺഗ്രസ് ബിജെപിയുടെ അമിതാത്മവിശ്വാസം വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനാണെന്നും കുറ്റപ്പെടുത്തി. 229 സീറ്റുകളും നേടുമെന്ന് ബിജെപിക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിജയ് വദേട്ടിവാർ വെല്ലുവിളിച്ചു.

ആഞ്ഞടിച്ച് കോൺഗ്രസ്

ആഞ്ഞടിച്ച് കോൺഗ്രസ്

സർവേ ഫലം വെറും തട്ടിപ്പാണ്. ബിജെപിക്കും ശിവസേനയ്ക്കും കാര്യങ്ങൾ ഇത്ര എളുപ്പമായിരുന്നെങ്കിൽ ഇരു പാർട്ടികളു സംസ്ഥാനത്തുടനീളം യാത്രകൾ സംഘടിപ്പിക്കില്ലായിരുന്നെന്നും വിജയ് വദേട്ടിവാർ വിമർശിച്ചു. ജമ്മു കശ്മീകരിലും ലഡാക്കിലും ടൂറിസ്റ്റ് റിസോർട്ടുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെയും കോൺഗ്രസ് വിമർശിച്ചു. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് മഹാരാഷ്ട്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

English summary
Maharashtra Election: BJP-Shivsena seat sharing talks started, Congress needs election using ballot paper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X