കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...

  • By Desk
Google Oneindia Malayalam News

ദില്ലി: ദേശീയ പാര്‍ട്ടികള്‍ക്ക് അധികാരം പിടിക്കാന്‍ പ്രാദേശിക സഖ്യങ്ങളില്ലെങ്കില്‍ സാധിക്കില്ല എന്നതാണ് പുതിയ ഇന്ത്യന്‍ രാഷ്ട്രീയം. എന്നാല്‍ ഇവരുണ്ടാക്കുന്ന തലവേദന പ്രധാന പാര്‍ട്ടികള്‍ക്ക് വിട്ടൊഴിയുകയുമില്ല. ബിജെപി നേരിടുന്നത് ഇത്തരം പ്രതിസന്ധിയാണിപ്പോള്‍. അസമിന് പിന്നാലെ ബിജെപിക്ക് പുതിയ വെല്ലുവിളി കേന്ദ്രത്തില്‍ സഖ്യകക്ഷിയായ രാംദാസ് അത്തേവാലയാണ്.

സഖ്യം വിടുമെന്ന് അസമിലെ ബിപിഎഫ് മുന്നറിയിപ്പ് നല്‍കിയത് കഴിഞ്ഞദിവസമായിരുന്നു. തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്രയില്‍ അത്തേവാലയുടെ രംഗപ്രവേശം. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഉടക്ക്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അദ്ദേഹം രംഗത്തുവരികയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും

ബിപിഎഫിന്റെ ഭീഷണികള്‍ ബിജെപിയെ അസമില്‍ മാത്രമേ ബാധിക്കൂ. കാരണം അവര്‍ അസമിലെ ബിജെപി സഖ്യത്തില്‍ മാത്രമാണ് പങ്കാളിത്തമുള്ളത്. എന്നാല്‍ അത്തേവാലയുടെ കാര്യം മറിച്ചാണ്. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും അത്തേവാല ബിജെപിക്കൊപ്പമാണ്.

ബിജെപിയെ സഹായിച്ചവര്‍

ബിജെപിയെ സഹായിച്ചവര്‍

രാംദാസ് അത്തേവാല മഹാരാഷ്ട്രയിലെ പിന്നാക്ക നേതാവാണ്. അദ്ദേഹത്തിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി (ആര്‍പിഐ) 2012 മുതല്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. മഹാരാഷ്ട്രയിലെ പിന്നാക്ക വിഭാഗത്തിനിടയില്‍ ബിജെപിക്ക് സ്വാധീനമുണ്ടാക്കുന്നതില്‍ ആര്‍പിഐയുമായുള്ള സഖ്യം ഉപകരിച്ചിട്ടുണ്ട്.

ബിജെപി നേതൃത്വം തിരക്കിലാണ്

ബിജെപി നേതൃത്വം തിരക്കിലാണ്

മഹാരാഷ്ട്ര നിയമസഭയ്ക്ക് രണ്ടു സമിതികളുണ്ട്. ഇതില്‍ നിമയസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. സ്ഥാനാര്‍ഥികളെ കണ്ടെത്തലും മറ്റുമാണ് ബിജെപി നേതൃത്വം തിരക്കിലാണ്. ഈ വേളയിലാണ് അത്തേവാലയുടെ വരവ്. ഒരു സീറ്റ് തന്റെ പാര്‍ട്ടിക്ക് നിര്‍ബന്ധമായും കിട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശിവസേന പോയ വേളയിലും

ശിവസേന പോയ വേളയിലും

ബിജെപി കൈവശം വച്ചിരിക്കുന്ന കൗണ്‍സിലിലെ ഒരു സീറ്റ് ആര്‍പിഐക്ക് കിട്ടണമെന്നാണ് അത്തേവാലയുടെ ആവശ്യം. ശിവസേന ബിജെപി സഖ്യം വിട്ടപ്പോഴും കൂടെ നിന്നവരാണ് തങ്ങള്‍. അതുകൊണ്ട് തങ്ങളുടെ ആവശ്യം ബിജെപി പരിഗണിക്കണമെന്നും അത്തേവാല ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് 21ന്

തിരഞ്ഞെടുപ്പ് 21ന്

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവര്‍ക്ക് അത്തേവാല സീറ്റ് ആവശ്യപ്പെട്ട് കത്തയച്ചു. ഈ മാസം 21നാണ് മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ളവര്‍ മല്‍സര രംഗത്തുണ്ട്.

പ്രത്യേക പരിഗണന

പ്രത്യേക പരിഗണന

മഹാരാഷ്ട്രയില്‍ ബിജെപിയുമായി ഏറെകാലം സഖ്യമുണ്ടാക്കിയ പാര്‍ട്ടിയാണ് ശിവസേന. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശിവസേന ബിജെപി സഖ്യംവിട്ടു. ഈ വേളയിലും കൂടെ നിന്നവരാണ് ആര്‍പിഐ. അതുകൊണ്ട് തങ്ങളെ പ്രത്യേകം പരിഗണിക്കണമെന്ന് അത്തേവാല പറയുന്നു.

മറ്റൊരു വിവാദം

മറ്റൊരു വിവാദം

മഹാരാഷ്ട്രയിലെ മറ്റൊരു വിവാദം ഐഎഫ്എസ്‌സിയുമായി ബന്ധപ്പെട്ടാണ്. അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രമെന്നാണ് ഇതിന്റെ പൂര്‍ണ രൂപം. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ തന്നെ ഐഎഫ്എസ്‌സിയുടെ ആസ്ഥാനം പണിയണമെന്നാണ് അത്തേവാലയുടെ അഭിപ്രായം. ഇത് കേന്ദ്രനിലപാടിന് എതിരാണ്.

ഗുജറാത്തിലേക്ക് മാറ്റും

ഗുജറാത്തിലേക്ക് മാറ്റും

ഐഎഫ്എസ്‌സി കേന്ദ്രം ഗുജറാത്ത് തലസ്ഥാനമായ ഗാന്ധി നഗറില്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ മഹാരാഷ്ട്രയിലെ എല്ലാ പാര്‍ട്ടികളും രംഗത്തുവന്നിട്ടുണ്ട്. എന്‍സിപി നേതാവ് ശരദ് പവാറും ശിവസേനയും കോണ്‍ഗ്രസുമെല്ലാം എതിര്‍ത്തു. കേന്ദ്രത്തിനെതിരെ ഈ വിഷയത്തില്‍ അത്തേവാലയും രംഗത്തുവന്നിരിക്കുകയാണ്.

മോദിയുമായി ചര്‍ച്ച

മോദിയുമായി ചര്‍ച്ച

ഐഎഫ്എസ്‌സി കേന്ദ്രം മുംബൈയില്‍ തന്നെ വേണം. മുംബൈ ആണ് ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ ഗാന്ധി നഗറിലേക്ക് മാറ്റാന്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കണം. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്യുമെന്നും രാംദാസ് അത്തേവാല പറഞ്ഞു.

അസമിലും ബിജെപിക്ക് സൈ്വര്യം നഷ്ടപ്പെട്ടു

അസമിലും ബിജെപിക്ക് സൈ്വര്യം നഷ്ടപ്പെട്ടു

അസമില്‍ ബിജെപി നേരിടുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഗവര്‍ണറുടെ ഇടപെടലുകളാണ് അസം ബിജെപി സഖ്യ സര്‍ക്കാരില്‍ കല്ലുകടിക്ക് കാരണമായിരിക്കുന്നത്. സഖ്യം വിടുമെന്ന് ബിജെപി നേതാക്കളെ ബിപിഎഫ് അറിയിച്ചു. ബിപിഎഫ് ഭരിക്കുന്ന ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സിന്റെ അധികാരം ഗവര്‍ണര്‍ ഏറ്റെടുത്തതാണ് ഭിന്നതയ്ക്ക്് കാരണമായിരിക്കുന്നത്.

27ന് അവസാനിച്ചു

27ന് അവസാനിച്ചു

2003ലാണ് ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചത്. അന്ന് മുതല്‍ ബിപിഎഫ് ആണ് ഇവിടെ അധികാരത്തിലുള്ളത്. മുമ്പ് ബോഡോ വിമതനായിരുന്ന മൊഹിലാരി രാഷ്ട്രീയത്തില്‍ മല്‍സരിക്കാന്‍ തയ്യാറായതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ഇദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ബിടിസി ഭരിക്കുന്നത്. കൗണ്‍സില്‍ കാലാവധി കഴിഞ്ഞ മാസം 27ന് അവസാനിച്ചു. കൊറോണ കാരണം തിരഞ്ഞെടുപ്പിന് സാധിച്ചില്ല. തുടര്‍ന്നാണ് ഗവര്‍ണര്‍ ഭരണം ഏറ്റെടുത്തത്. ഇത് ബിജെപി അറിയാതെ നടക്കില്ലെന്ന് ബിപിഎഫ് ആരോപിക്കുന്നു.

നിയമനടപടി തുടങ്ങി

നിയമനടപടി തുടങ്ങി

അസമിന്റെ വലിയൊരു ഭൂപ്രദേശം ഉള്‍പ്പെടുന്നതാണ് ബിടിസി. നാല് ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശം. അസം ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) ആണ് ഇവിടെ ഭരണം നടത്തുന്നത്. ഗവര്‍ണര്‍ ബിടിസി ഭരണം ഏറ്റെടുത്തതോടെ ബിപിഎഫ് ഉടക്കി. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ബിപിഎഫ് അധ്യക്ഷന്‍ ഹഗ്രമ മൊഹിലാരി രംഗത്തുവന്നു. ഗുവാഹത്തി ഹൈക്കോടതിയില്‍ ബിപിഎഫ് പരാതി നല്‍കി. ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കേന്ദ്രനേതാക്കളെ അറിയിച്ചു

കേന്ദ്രനേതാക്കളെ അറിയിച്ചു

കൗണ്‍സിലിന്റെ ഭരണത്തിന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ അസമിലെ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യസര്‍ക്കാരിലും ബിപിഎഫ് അംഗമാണ്. ബിടിസിയുടെ ഭരണം ഗവര്‍ണര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ബിജെപിയുമായുള്ള സഖ്യം ഒഴിയാനാണ് ബിപിഎഫ് ആലോചിക്കുന്നത്. ബിജെപിയുമായുള്ള സഖ്യം തുടരണമോ എന്ന കാര്യത്തില്‍ പുനരാലോചന നടത്തുകയാണെന്ന് ബിപിഎഫ് നേതാവ് മൊഹിലാരി പറഞ്ഞു. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെ വിവരം അറിയിച്ചു.

English summary
Maharashtra election: Ramdas Athawale Demands Council Seat From BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X