മഹാരാഷ്ട്രയിൽ കരുത്ത് കാണിച്ച് ഇന്ത്യ സഖ്യം; പാർട്ടി പിളർത്തിയിട്ടും തളരാതെ ഉദ്ധവും പവാറും
മുംബൈ: മഹാരാഷ്ട്രയിൽ ബി ജെ പിയെ വിറപ്പിച്ച് ഇന്ത്യ സഖ്യം. വോട്ടെണ്ണൽ ആറ് മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യ സഖ്യം 29 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഉദ്ധവ് താക്കറെയുടെ ശിവസേന 10 ഇടത്തും ശരദ് പവാറിന്റെ എൻ സി പി 8 സീറ്റിലും കോൺഗ്രസ് 11 സീറ്റിലുമാണ് മുന്നേറുന്ന്. കൂറ്റൻ വിജയം പ്രതീക്ഷിച്ചിറങ്ങിയ ബി ജെ പിയ്ക്ക് 18 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യാനായത്. സഖ്യകക്ഷിയായ ഏക്നാഥ് ഷിന്റെയുടെ ശിവസേന നാല് സീറ്റിലും അജിത് പവാറിന്റെ എൻ സി പി 1 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകൾ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. അതുകൊണ്ട് തന്നെ ഇവിടുത്തെ ഓരോ സീറ്റുകളും മുന്നണികളെ സംബന്ധിച്ച് വളരെയധികം നിർണായകമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയും പിളർപ്പന് മുൻപുള്ള ശിവസേനയും സഖ്യത്തിലാണ് മത്സരിച്ചത്. അന്ന് ബി ജെ പിക്ക് 23 സീറ്റും ശിവസേനയ്ക്ക് 18 സീറ്റിലും വിജയിക്കാനായി. എൻ സി പി നാല് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു.

എന്നാൽ പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബി ജെ പിയും ശിവസേനയും പിരിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു വഴിപിരിയലിന് കാരണമായത്. തുടർന്ന് കോൺഗ്രസുമായും എൻ സി പിയുമായും കൈകൊടുത്ത് മഹാവികാസ് അഘാഡി എന്ന പേരിൽ സഖ്യം രൂപീകരിച്ച് ശിവസേന മഹാരാഷ്ട്രയിൽ അധികാരത്തിലേറി. എന്നാൽ ഈ സർക്കാരിന് അധികം ആയുസ് ഉണ്ടായില്ല. ശിവസേനയിൽ നിന്നും ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ബി ജെ പി സംസ്ഥാന അധികാരം പിടിച്ചെടുത്തു. പിന്നാലെ എൻ സി പിയിൽ നിന്നും അജത് പവാറിനേയും അനുയായികളേയും തങ്ങളുടെ പക്ഷത്തെത്തിക്കാനും ബി ജെ പിക്ക് സാധിച്ചു.
ഇത്തരത്തിൽ വലിയ പിളർപ്പിന് ശേഷമുണ്ടായ തിരഞ്ഞെടുപ്പായത് കൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ഫലം എന്താകുമെന്ന ആകാംക്ഷ നിലനിന്നിരുന്നു. എന്നാൽ ബി ജെ പിയുടെ നീക്കങ്ങളൊന്നും 'ഇന്ത്യ'യ്ക്ക് മുന്നിൽ വിലപ്പോയില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. അതേസമയം ദേശീയ തലത്തിൽ 400 സീറ്റ് തനിച്ച് നേടുമെന്ന് വീരവാദം മുഴക്കി ഇറങ്ങിയ എൻഡിഎ 295 സീറ്റിൽ ഒതുങ്ങി. ദേശീയ തലത്തില്‍ എന്‍ ഇന്ത്യ മുന്നണി 225, മറ്റുള്ളവർ 20 എന്ന നിലയിലാണ് നിലവിലെ സീറ്റ് നില.ഇന്ത്യ സഖ്യം കനത്ത തിരിച്ചടിയാണ് നേരിട്ടത്.












Click it and Unblock the Notifications