'99 ശതമാനം ചാർജുള്ള ഇവിഎമ്മുകൾ തുറന്നപ്പോൾ ബിജെപി സ്ഥാനാർത്ഥി മുന്നിൽ'; ആരോപണവുമായി സ്വര ഭാസ്കർ
മുംബൈ: മഹാരാഷ്ട്രയിലെ അനുശക്തി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഭർത്താവ് അഹമ്മദ് പരാജയപ്പെട്ടതിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ക്രമക്കേട് ആരോപിച്ച് നടി സ്വരാ ഭാസ്കർ. എൻ സി പി - എസ് പി സ്ഥാനാർത്ഥിയായാണ് അഹമ്മദ് മത്സരിച്ചത്.
അനുശക്തി നഗർ വിധാൻ സഭയിൽ എൻ സി പി - എസ് പിയുടെ ഫഹദ് സിരാർ അഹമ്മദ് മത്സരിച്ചത്. കൃത്യമായ ലീഡ് നിലനിർത്തിയ ശേഷം, റൗണ്ട് 17, 18, 19 ൽ 99 ശതമാനം ബാറ്ററി ചാർജുള്ള ഇ വി എമ്മികൾ തുറന്നപ്പോൾ ബി ജെ പി പിന്തുണച്ച എൻ സി പി അജിത് പവാർ സ്ഥാാനാർത്ഥി ലീഡ് നേടകയും ചെയ്തെന്ന് സ്വര പറഞ്ഞു.

ദിവസം മുഴുവനും വോട്ടിംഗ് നടന്നിട്ടും എങ്ങനെ 99 ശതമാനം ചാർജ് ബാറ്ററികളിൽ ഉണ്ടാകും..? 99 ശതമാനം ചാർജുള്ള ബാറ്ററികളെല്ലാം എങ്ങനെയാണ് ബി ജെ പിക്കും സഖ്യകക്ഷികൾക്കും വോട്ട് നൽകുന്നത് എന്നും സ്വര ഭാസ്കർ ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെയും കോൺഗ്രസിനെയും ഇന്ത്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, സഞ്ജയ് റാവത്ത് സുപ്രിയ സുലെ എന്നിവരെയും ടാഗ് ചെയ്താണ് സ്വര ഈ ആരോപണം ഉയർത്തിയിരിക്കുന്നത്. നേരത്തെ ഫഹദ് അഹമ്മദും എക്സിൽ ആരോപണം ഉയർത്തിയിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ സി പി വിഭാഗത്തെ പ്രതിനിധീകരിച്ച മത്സരാർത്ഥിക്കെതിരെ ഫഹദ് ആദ്യം മുൻതൂക്കം നിലനിർത്തി.
തെരഞ്ഞെടുപ്പ് കമ്മിഷനെയും കോൺഗ്രസിനെയും ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, സഞ്ജയ് റാവത്ത്, സുപ്രിയ സുലെ എന്നിവരെ ടാഗ് ചെയ്താണ് സ്വര ആരോപണമുയർത്തിയത്. നേരത്തെ, ഫഹദ് അഹ്മദും എക്‌സിൽ ആരോപണമുയർത്തിയിരുന്നു. 16 റൗണ്ട് വരെ മുന്നിൽ നിന്നതിന് പിന്നാലെയാണ് ഫഹദ് പിന്നിലായത്. ക്രമക്കേടുണ്ടായിട്ടുണ്ട് എന്നാണ് ഫഹദ് പറയുന്നത്.
16, 17, 18, 19 റൗണ്ടുകളിൽ റീ കൗണ്ടിംഗ് നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. അനുശക്തി നഗറിൽ അജിത് പവാറിന്റെ എൻ സി പി നേതാവ് നവാബ് മാലിക്കിന്റെ മകൾ സന മാലികാണ് മഹായുതി സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ നിന്നുള്ള ഒടുവിലത്തെ വിവര പ്രകാരം 3378 വോട്ടിന്റെ ഭൂരിപക്ഷത്തിന് സന മുന്നിട്ട് നിൽക്കുകയാണ്. സനക്ക് 49341 വോട്ടാണ്. ഫഹദിന് ലഭിച്ചത് 45963 വോട്ടുകളാണ്.












Click it and Unblock the Notifications