കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറില്ലാത്ത കോടീശ്വരന്‍!! ഉദ്ധവ് താക്കറെയുടെ ആസ്തി അറിയാം... ഭാര്യ രശ്മിക്കുമുണ്ട് കോടികളുടെ ആസ്തി

  • By Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചക്രവ്യൂഹം കടക്കാനുള്ള അന്തിമ ഒരുക്കത്തിലാണ്. താക്കറെ കുടുംബത്തില്‍ നിന്ന് ഇതുവരെ ആരും മഹാരാഷ്ട്രയുടെ അമരത്ത് എത്തിയിട്ടില്ല. ആദ്യമെത്തിയത് ഉദ്ധവ് താക്കറെയാണ്. എന്നാല്‍ അദ്ദേഹമാകട്ടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുമില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ് ആറ് മാസത്തിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ മതിയെന്നാണ് നിയമം.

ഇപ്പോള്‍ നിയമസഭാ കൗണ്‍സിലിലൂടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്നു. തടസമായി നിന്ന രണ്ടാം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ ഉദ്ധവിന് എളുപ്പവഴി ഒരുങ്ങിക്കഴിഞ്ഞു. ഈ വേളയിലാണ് നാമനിര്‍ദേശ പത്രികക്കൊപ്പം ഉദ്ധവ് സമര്‍പ്പിച്ച ആസ്തി വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കോടീശ്വാരനാണ് അദ്ദേഹം....

143 കോടി രൂപയുടെ ആസ്തി

143 കോടി രൂപയുടെ ആസ്തി

ഉദ്ധവ് താക്കറെയ്ക്കും കുടുംബത്തിനും 143 കോടി രൂപയുടെ ആസ്തിയാണുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന് സ്വന്തമായി കാറില്ല. വായ്പ അടക്കം 15 കോടി രൂപയുടെ ബാധ്യതയുമുണ്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ചിടത്തോളം ഇത് അത്രവലിയ ആസ്തിയല്ല.

ഭാര്യ രശ്മി താക്കറെ

ഭാര്യ രശ്മി താക്കറെ

തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ തിങ്കളാഴ്ചയാണ് ഉദ്ധവ് താക്കറെ പത്രിക സമര്‍പ്പിച്ചത്. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ ശിവസേന മുഖപത്രമായ സാമ്‌നയുടെ എഡിറ്ററാണ്. മറ്റു പല ബിസിനസിലും രശ്മി താക്കറെക്ക് ഓഹരി പങ്കാളിത്തവുമുണ്ടെന്ന് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു.

24 കേസുകള്‍

24 കേസുകള്‍

ഉദ്ധവ് താക്കറെക്കെതിരെ 24 കേസുകളാണുള്ളത്. ഇതില്‍ പതിനാല് കേസുകള്‍ മുഖപത്രത്തില്‍ വന്ന അപകീര്‍ത്തികരമായ വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും പേരിലാണ്. രണ്ട് ആണ്‍മക്കളാണുള്ളത്. ഇവരുടെ ആസ്തി വിവരങ്ങള്‍ ഉദ്ധവ് താക്കറെയും സത്യവാങ്മൂലത്തിലില്ല.

മകന്‍ മന്ത്രി

മകന്‍ മന്ത്രി

ഉദ്ധവ് താക്കറെയുടെ മൂത്ത മകനാണ് ആദിത്യ താക്കറെ. മഹാരാഷ്ട്രയില്‍ പരിസ്ഥിതി മന്ത്രിയാണ് ഇദ്ദേഹം. ഉദ്ധവ് താക്കറെക്ക് മാത്രം 76 കോടി രൂപയുടെ ആസ്തിയുണ്ട്. ഭാര്യക്ക് 65 കോടിയുടെ ആസ്തിയും. ശമ്പളം, പലിശ, ഡിവിഡന്റ് ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളാണ്.

ഭാര്യ രശ്മിയുടെ വരുമാന മാര്‍ഗങ്ങള്‍

ഭാര്യ രശ്മിയുടെ വരുമാന മാര്‍ഗങ്ങള്‍

ഉദ്ധവിന്റെ ഭാര്യ രശ്മിക്ക് പലിശ, വാടക, കമ്പനി ഓഹരികളില്‍ നിന്നുള്ള ലാഭം എന്നിവയാണ് വരുമാന സ്രോതസ്സുകള്‍. മെയ് 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഉദ്ധവ് താക്കറെ ഉള്‍പ്പെടെ മഹാ അഘാഡി സംഖ്യത്തിലെ അഞ്ച് സ്ഥാനാര്‍ഥികളും തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചു.

യുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനിയുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

രാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റംരാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റം

വിയര്‍ത്തു കുളിച്ച് അച്ഛന്‍; പിന്നില്‍ കത്തി പോക്കറ്റിലിട്ട് മകന്‍!! അമ്മയെ കാണാന്‍.. പോലീസ് ചെയ്തത്വിയര്‍ത്തു കുളിച്ച് അച്ഛന്‍; പിന്നില്‍ കത്തി പോക്കറ്റിലിട്ട് മകന്‍!! അമ്മയെ കാണാന്‍.. പോലീസ് ചെയ്തത്

English summary
Maharashtra Election: Uddhav Thackeray Assets details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X