കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്ക് കശ്മീരില്‍ പോകണോ? എന്നോട് പറയൂ.. തിരഞ്ഞെടുപ്പ് റാലിയില്‍ മോദിയുടെ വാഗ്ധാനം...

Google Oneindia Malayalam News

മുംബൈ: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കേണ്ടവര്‍ക്ക് വാഗ്ധാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീര്‍ സന്ദര്‍ശിക്കേണ്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാമെന്നാണ് മഹാരാഷ്ട്രയിലെ ബീഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് മോദി വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസ്താവന.

 നിങ്ങള്‍ക്ക് കശ്മീരില്‍ പോകണോ? എന്നോട് പറയൂ.. മഹാരാഷ്ട്രയില്‍ മോദിയുടെ വാഗ്ധാനം... നിങ്ങള്‍ക്ക് കശ്മീരില്‍ പോകണോ? എന്നോട് പറയൂ.. മഹാരാഷ്ട്രയില്‍ മോദിയുടെ വാഗ്ധാനം...

മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി- ശിവസേന സഖ്യമാണ് അധികാരം നിലനിര്‍ത്താന്‍ ഇത്തവണയും പോരാട്ടത്തിനിറങ്ങുന്നത്. 2014ല്‍ വെവ്വേറെ മത്സരിച്ച ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിക്കുന്നത്. ബിജെപി 122 സീറ്റ് നേടിയപ്പോള്‍ ശിവസേനക്ക് 63 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതോടെയാണ് സഖ്യം സംബന്ധിച്ച് ധാരണയിലെത്തിയത്.

 ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 70 ദിവസത്തിന് നീക്കിയത്. പോസ്റ്റ് പെയ്ഡ് കണക്ഷനുകളും സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരുന്നു. ആഗസ്റ്റ് നാലിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായാണ് കശ്മീര്‍ ഭരണകൂടം താഴ് വരയിലെ കേബിളും മൊബൈല്‍ ഇന്റര്‍നെറ്റും ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ വിഛേദിച്ചത്. തുടര്‍ന്ന് കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയായിരുന്നു.

 ചരിത്രം അടയാളപ്പെടുത്തുമെന്ന്

ചരിത്രം അടയാളപ്പെടുത്തുമെന്ന്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയവരെ ചരിത്രം എക്കാലത്തും അടയാളപ്പെടുത്തി വെക്കുമെന്നാണ് മോദി മഹാരാഷ്ട്രയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ ചൂണ്ടിക്കാണിച്ചത്. ഒക്ടോബര്‍ 21 ന് മഹാരാഷ്ട്രയും ഹരിയാണയും പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോഴാണ് മോദി തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹാരാഷ്ട്രയിലെത്തിയത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ



ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഏത് തരത്തിലുള്ള പ്രസ്താവനകളാണ് അവര്‍ നടത്തിയതെന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ? ഒരു നേതാവ് പറഞ്ഞു ഇത് ഇന്ത്യയുടെ ആഭ്യന്തരവിഷയമല്ലെന്ന്. ഇത്തരം പ്രസ്താവനകള്‍ക്ക് നാം ശിക്ഷ നല്‍കേണ്ടതില്ലേ? ഇന്ത്യയെ നശിപ്പിക്കുന്നതിനായി സ്വീകരിച്ച തീരുമാനമെന്നാണ് മറ്റൊരു നേതാവ് വിശേഷിപ്പിച്ചത്. ഇന്ത്യ നശിപ്പിക്കപ്പെട്ടോ? നമുക്ക് കശ്മീര്‍ നഷ്ടപ്പെട്ടോ? നിങ്ങള്‍ക്ക് കശ്മീരില്‍ പോകണമെങ്കില്‍ എന്നോട് പറയൂ, ഞാന്‍ അതിനുള്ള സംവിധാനങ്ങളൊരുക്കാം മോദി പറയുന്നു.

 കറുത്ത ദിനമോ?

കറുത്ത ദിനമോ?

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കറുത്ത ദിനമാണെന്നും ജനാധിപത്യത്തിനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്താനിരുന്ന നീക്കങ്ങളെ കോണ്‍ഗ്രസ് പാര്‍ലമെന്റിലും എതിര്‍ത്തിരുന്നു. എന്നാല്‍ പല നേതാക്കളും കശ്മീരിലെ നീക്കത്തെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

 ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍

ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍

കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗായിരുന്നു കശ്മീരിലെ സാഹചര്യത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മഹാത്മാ ഗാന്ധി ജീവിച്ചിരിക്കെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നതെങ്കില്‍ ദില്ലിയിലെ ചെങ്കോട്ടയില്‍ നിന്ന് ശ്രീനഗറിലെ ലാല്‍ചൗക്കിലേക്ക് ഒരു പദയാത്ര നടത്തുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റ് പെയ്ഡ് മൊബൈല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതോടെ കശ്മീരില്‍ ഭീകരരുടെ ഭീഷണിയില്ലാതെ വ്യാപാരം ആരംഭിച്ചു. കശ്മീരില്‍ ആക്രമിക്കപ്പെടുന്നത് കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവര്‍മാരും തൊഴിലാളികളുമാണ്.

English summary
Maharashtra Elections 2019: "Want To Go To Kashmir? Tell Me," Modi during election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X