കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വിഭജനത്തിൽ പാളി: ശിവസേനയിൽ കൂട്ടരാജി.... രാജി സമർപ്പിച്ചത് 200 പ്രവർത്തകർ!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തിൽ ശിവസേനയിൽ ശക്തമായ എതിർപ്പ്. നവി മുംബൈ സീറ്റ് ബിജെപി നൽകിയ സംഭവത്തിലാണ് ശിവസേനയിൽ പ്രതിഷേധം. ശിവസേന സിറ്റി തലവൻ ഉൾപ്പെടെ 200 പേരാണ് നവി മുംബൈ സീറ്റ് വിഷയത്തിൽ രാജി സമർപ്പിച്ചിട്ടുള്ളത്. ശിവസേനാ ജില്ലാ വൈസ് പ്രസിഡന്റും രാജി സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.

നീ സിലിണ്ടര്‍ എത്തിച്ചുവല്ലേ,നിന്നെ കണ്ടോളാം'..യോഗി ആദിത്യനാഥിന്‍റെ ഭീഷണി,തുറന്നടിച്ച് കഫീല്‍ ഖാന്‍നീ സിലിണ്ടര്‍ എത്തിച്ചുവല്ലേ,നിന്നെ കണ്ടോളാം'..യോഗി ആദിത്യനാഥിന്‍റെ ഭീഷണി,തുറന്നടിച്ച് കഫീല്‍ ഖാന്‍

എൻസിപിയിൽ നിന്ന് കൂറുമാറിയ ഗണേഷ് നായിക്കിനാണ് ഈ ശിവസേന പ്രസ്തുുത സീറ്റ് നൽകുന്നത്. പരമ്പരാഗതമായി ഗണേഷ് നായിക്കും ശിവസേനയും തമ്മിലുള്ള പോരാട്ടത്തിനുള്ള മണ്ണായിരുന്നു നവി മുംബൈ സീറ്റ്. 15 വർഷമായിൽ എൻസിപിയിൽ നിന്ന് ക്യാബിനറ്റ് പദവി അലങ്കരിച്ച ഗണേഷ് നായിക് സെപ്തംബർ 11നാണ് ഗണേശ് നായിക് ബിജെപിയിൽ ചേരുന്നത്.

 ഗണേഷ് നായിക്കിന്റെ പാർട്ടി പ്രവേശം

ഗണേഷ് നായിക്കിന്റെ പാർട്ടി പ്രവേശം


ഗണേഷ് നായിക്കിന്റെ മകനും കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നിരുന്നു. നായിക് കുടുംബമാണ് സാറ്റലൈറ്റ് നഗരമായ നവി മുംബൈയുടെ അധികാരം വർഷങ്ങളായി കയ്യാളി വരുന്നത്. സമ്പന്നമായ നവി മുംബൈ കോർപ്പറേഷനും നായിക് കുടുംബത്തെ പിന്തുണയ്ക്കുന്നവരാണ് ഭരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം സഖ്യമായി മത്സരിക്കുമെന്ന് വ്യക്തമാക്കിയ ശിവസേന സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. ഇതിന് മുമ്പുതന്നെ ശിവസേന നിർണായകമായ 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിരുന്നു. ശിവസേന നേതാവ് രാജ് താക്കറെയുടെ മകൻ ആദിത്യ താക്കറെ ഉൾപ്പെടെയുള്ള യുവനേതാക്കളുടെ സ്ഥാനാർഥിത്വമാണ് പ്രഖ്യാപിച്ചത്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

സീറ്റ് വിഭജനത്തെ തുടർന്നുള്ള തർക്കങ്ങളാണ് 2014ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ഒറ്റക്ക് മത്സരിക്കുന്ന അവസ്ഥയിലേക്ക് ഇരു പാർട്ടികളെയും എത്തിച്ചത്. 260 സീറ്റിൽ മത്സരിച്ച ബിജെപി 122 സീറ്റുകളും നേടിയതോടെ തിരഞ്ഞെടുപ്പിന് ശേഷം ഇരു പാർട്ടികളും സഖ്യം രൂപീകരിക്കുകയായിരുന്നു. 282 സീറ്റുകളിൽ മത്സരിച്ച ശിവേസനക്ക് 63 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാൽ 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. 2014 ഒക്ടോബറിൽ ബിജെപി സർക്കാർ രൂപീകരിച്ചെങ്കിലും ഡിസംബറിൽ മാത്രമാണ് ശിവസേന ബിജെപിക്കൊപ്പം സഖ്യം ചേർന്നത്.

 ആദിത്യ താക്കറെ മത്സരരംഗത്ത്

ആദിത്യ താക്കറെ മത്സരരംഗത്ത്

രാജ് താക്കറെയുടെ മകനായ ആദിത്യ താക്കറെ ബിഎ, എൽഎൽബി ബിരുദ ധാരിയാണ്. 29കാരനായ ആദിത്യ താക്കറെയെയാണ് പാർട്ടിയിലെ ഒരു വിഭാഗം ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നത്. 2010ലാണ് ആദിത്യാ താക്കറെ യുവസേന പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. 20018ലാണ് ശിവസേന നേതാവായി ആദിത്യയെ ഉയർത്തിക്കാണിക്കുന്നത്. കായികരംഗത്ത് താൽപ്പര്യമുള്ള ആദിത്യ മുംബൈ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റാണ്.

 ബിജെപി- ശിവസേന സഖ്യം...

ബിജെപി- ശിവസേന സഖ്യം...


ബിജെപിയുമായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപികരിച്ച് മത്സരിക്കുമെന്നാണ് ശിവസേന എംപി സഞ്ജയ് റൌട്ട് വ്യക്തമാക്കിയത്. 288 സീറ്റുകളിൽ 144 വീതം ഇരു പാർട്ടികളും മത്സരിക്കുമെന്നും റൌട്ട് ചൂണ്ടിക്കാണിച്ചിരുന്നു. സഖ്യത്തിൽ മാറ്റമില്ലെന്നും സീറ്റ് വിഭജനത്തിൽ ധാരണയിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ നിലനിന്ന തർക്കം കാരണം ശിവേസന ഒറ്റക്കാണ് മത്സരിച്ചത്.എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഇരു പാർട്ടികളും ചേർന്ന് സഖ്യം രൂപീകരിച്ചിരുന്നു.

English summary
Maharashtra elections: Over 200 Shiv Sena workers resign over giving Navi Mumbai seats to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X