മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം;ശിവസേനയ്ക്കുള്ള പിന്തുണയ്ക്കെതിരെ വിമർശനവുമായി വീണ്ടും സഞ്ജയ് നിരുപം
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് ശിവസേന- എൻസിപി സഖ്യത്തിന് ബാഹ്യ പിന്തുണ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. എന്നാൽ കോൺഗ്രസിന്റെ ഈ നീക്കം മഹാരാഷ്ട്രയിൽ രാഷ്ട്രീയ അസ്ഥിരതയ്ക്ക് ഇടയാക്കുമെന്ന് മുന്നരിയിപ്പുമായി കോൺഗ്രസ് നേതാവ് സഞ്ജയ് നിരൂപം രംഗത്തെത്തി. ശിവസേന-എൻസിപി സർക്കാർ രൂപീകരിക്കണത്തിൽ കോൺഗ്രസ് പിന്തുണ നൽകുന്നതിനെതിരെ നേരത്തെയും സഞ്ജയ് നിരൂപം രംഗത്ത് എത്തിയിരുന്നു.
സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!
നിലിവിലെ അവസ്ഥയിൽ ശിവസേനയുമായി സഖ്യം ചേർന്ന് സർക്കാർ ഉണ്ടാക്കുന്നത് നല്ലതിനല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇത് മഹാരാഷ്ട്രിൽ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ ആരാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത് എന്നും അത് എങ്ങനെ എന്നുമുള്ളത് വിഷയമല്ലെന്നും എന്നാല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്നു എന്നത് തള്ളിക്കളയാനാവില്ലെന്നുമായിരുന്നു സഞ്ജയ് നിരുപം പറഞ്ഞത്.

കോൺഗ്രസിന്റെ നാശത്തിനുള്ള വഴി
മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സർക്കാർ ഒരു ഭാവന മാത്രമാണ്. ആ ഭാവന യാഥാർത്ഥ്യത്തിലേക്ക് മാറ്റണമെങ്കിൽ അതിന് സിവസേനയുടെ പിന്തുണയില്ലാതെ നടക്കില്ല. ഇതിനായി ശിവസേനയുടെ പിന്തുണ തേടുന്നുവെങ്കിൽ അത് കോൺഗ്രസിന്റെ നാശത്തിനുല്ല പിന്തുണ മാത്രമായിരിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി ഭരണം വരാന്‍ താൽപ്പര്യപ്പെടുന്നില്ല
അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി വ്യക്തമാക്കിയതോടെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ് രംഗത്ത് വരുന്നുണ്ട്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വരാന്‍ കോണ്‍ഗ്രസ് താല്‍പ്പര്യപ്പെടുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് അശോക് ചവാന്‍വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും തങ്ങള്‍ക്ക് മുന്നിലുള്ള എല്ലാ വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയാണെന്നും അശോക് ചവാന്‍ വ്യക്തമാക്കിയിരുന്നു.

ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കാമെന്ന് ബിജെപി
ഭൂരിപക്ഷമില്ലാത്തതിനാല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കേണ്ടെന്ന് ഞായറാഴ്ച വൈകീട്ടാണ് ബിജെപി തീരുമാനമെടുത്തത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി ഗവര്‍ണറെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയോടെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ബിജെപി പറഞ്ഞിരുന്നു. ശിവസേന ജനവിധിയെ അപമാനിച്ചുവെന്നും ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞിരുന്നു.

എല്ലാ ഉപാധികളും അംഗീകരിക്കണം
144 എംഎല്‍എമാരുടെ പിന്തുണയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയായിരുന്നു കക്ഷിനില. അതേസമയം സർക്കാർ രൂപീകരണത്തിനായി എല്ലാ ഉപാധികളും അംഗീകരിച്ച് ഔദ്യോഗികമായി ശിവസേന എന്‍സിപിയെ സമീപിക്കുകയാണെങ്കില്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന നേതാവ് നവാബ് മാലിക് പറഞ്ഞു. സേനയുമായി സഖ്യം സ്ഥാപിക്കുന്നതിന് മുമ്പ് സേനയുടെ സര്‍ക്കാറിനെ കുറിച്ച് വ്യക്തമായ ധാരണ എന്‍സിപിക്ക് നല്‍കണമെന്നും മാലിക് പറഞ്ഞു.
|
എൻസിപി കോർ കമ്മറ്റി യോഗം
‘നേതൃത്വം എങ്ങനെയാണ് രൂപീകരിക്കുന്നത്, എന്താണ് സര്‍ക്കാരിന്റെ പദ്ധതികള്‍, അജണ്ടകള്‍ ഇവയൊക്കെ വ്യക്തമാവാതെ എന്‍സിപി ഒരു തീരുമാനം എടുക്കില്ല. എന്‍സിപിയുടെ കോര്‍ കമ്മിറ്റി മീറ്റിംഗ് മുംബൈയില്‍ കൂടുന്നുണ്ട്. ശരദ് പവാര്‍, പഫുല്‍ പട്ടേല്‍, സുപ്രിയ സുലെ, അജിത് പവാര്‍, ജയന്ത് പാട്ടീല്‍ എന്നിവര്‍ പങ്കെടുക്കും. എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചര്‍ച്ചക്കില്ലെന്ന് ഇന്നലെ എന്‍സിപി വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും ഉപാധികളില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അരവിന്ദ് സാവന്ത് രാജിവെക്കുന്നത്.