കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയില്‍ കുളിച്ച് ശരത് പവാര്‍, ജനങ്ങള്‍ക്ക് മുമ്പില്‍ കുമ്പസാരം.... കൈയ്യടിച്ച് സോഷ്യല്‍ മീഡിയ!!

Google Oneindia Malayalam News

മുംബൈ: മഴയില്‍ കുളിച്ച് ശരത് പവാര്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്. സ്വന്തം മണ്ഡലമായ സതാരയിലാണ് തെറ്റുകള്‍ ഏറ്റുപറഞ്ഞ് കൊണ്ട് പവാര്‍ പ്രചാരണം നടത്തിയത്. കനത്ത മഴയില്‍ പ്രവര്‍ത്തകരെല്ലാം നനഞ്ഞ് കുളിച്ചപ്പോള്‍, അതൊന്നും കൂസാതെ പ്രസംഗിക്കുന്ന പവാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സതാരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തനിക്ക് പിഴച്ചെന്നാണ് അദ്ദേഹം പ്രചാരണത്തില്‍ കുറ്റസമ്മതം നടത്തിയത്.

1

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ പവാറിന് ധൈര്യമില്ലെന്ന് പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് പവാര്‍ നല്‍കിയത്. മഹാരാഷ്ട്രയില്‍ മത്സരിക്കാന്‍ പ്രതിപക്ഷം ഇല്ലാത്തത് കൊണ്ട് വമ്പന്‍ ജയം ഉറപ്പാണെന്ന ദേവേന്ദ്ര ഫട്‌നാവിസിന്റെ വാക്കുകളും പവാറിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. താന്‍ തെറ്റ് ചെയ്തത് കൊണ്ട് അത് ഏറ്റുപറയുകയാണെന്ന് പവാര്‍ പ്രചാര ണത്തില്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ എനിക്ക് പിഴച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിപ്പിച്ച സ്ഥാനാര്‍ത്ഥി വലിയ പിഴവ് തന്നെയാണ്. ഇത് ഞാന്‍ പൊതുമധ്യത്തില്‍ ഏറ്റുപറയുന്നു. എന്നാല്‍ ആ തെറ്റ് തിരുത്താന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. മണ്ഡലത്തിലെ എല്ലാ യുവാക്കളും മുതിര്‍ന്നവരും ഒക്ടോബര്‍ 21നായി കാത്തിരിക്കുകയാണെന്നും പവാര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദയന്‍രാജെ ഭോസ്ലെയെ ആയിരുന്നു എന്‍സിപി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ പരാജയപ്പെട്ടിരുന്നു.

ഉദയന്‍രാജെ അടുത്തിടെ എന്‍സിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഇയാള്‍ക്ക് സീറ്റും നല്‍കിയിയിരുന്നു. അതേസമയം മഴദൈവങ്ങള്‍ എന്‍സിപിയെ അനുഗ്രഹിച്ചിരിക്കുകയാണെന്നും, അത് കാരണം സതാര മഹാരാഷ്ട്രയില്‍ വലിയ അദ്ഭുതങ്ങള്‍ കാണിക്കുമെന്നും പവാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പവാറിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. മഴ വന്നാലും പവാറിനെ തടയാനാവില്ലെന്നാണ് ഒരാള്‍ ഉന്നയിക്കുന്നത്. ചില മത്സരങ്ങള്‍ തോറ്റാലും പോരാട്ടങ്ങള്‍ വലുതായിരിക്കുമെന്ന് മറ്റൊരാള്‍ കുറിച്ചു.

 മഹാരാഷ്ട്രയും ഹരിയാനയും ബിജെപിയും തൂത്തുവാരും.....വിവിധ സര്‍വേ ഫലങ്ങള്‍ ഇങ്ങനെ മഹാരാഷ്ട്രയും ഹരിയാനയും ബിജെപിയും തൂത്തുവാരും.....വിവിധ സര്‍വേ ഫലങ്ങള്‍ ഇങ്ങനെ

English summary
maharashtra elections sharat pawar campaigns in rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X