മഹാരാഷ്ട്രയിൽ അട്ടിമറി ഇല്ല; ബിജെപി അധികാര തുടർച്ച നേടും, മഹായുതിക്ക് 160 സീറ്റുകൾ വരെയെന്ന് സർവ്വെ
മുംബൈ: മഹാരാഷ്ട്രയിൽ ബി ജെ പി നയിക്കുന്ന മഹായുതി സഖ്യം തന്നെ ഇത്തവണയും അധികാരം നേടുമെന്ന് ചാണക്യ എക്സിറ്റ് പോൾ. മഹായുതിക്ക് 152-160 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സർവ്വെയിലെ പ്രവചനം. മഹാവികാസ് അഘാഡി സഖ്യത്തിന് 130-138 സീറ്റുകൾ വരെയും സർവ്വെ പ്രവചിക്കുന്നു. മറ്റ് പാർട്ടികൾക്ക് 6 മുതൽ 9 വരെ സീറ്റുകൾ ലഭിക്കും.
288 അംഗ സഭയിൽ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ബി ജെ പിക്ക് 47 ശതമാനം വോട്ട് വിഹിതമാണ് സർവ്വെ പ്രവചിക്കുന്നത്. കോൺഗ്രസിന് 42 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും മറ്റ് പാർട്ടികൾക്ക് 11 ശതമാനം വരെ വോട്ടുകൾ ലഭിക്കുമെന്നും സർവ്വെ പറയുന്നു.

മഹാരാഷ്ടരയിൽ 288 സീറ്റുകളാണ് ആകെയുള്ളത്. 148 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. .ശിവസേനയും എൻ സി പിയും രണ്ടായി പിളർന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ബി ജെ പിയെ സംബന്ധിച്ചും കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡ സഖ്യത്തെ സംബന്ധിച്ചും സംസ്ഥാനത്ത് അഭിമാനപ്പോരാട്ടമാണ്. അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനായിരുന്നു സംസ്ഥാനം ഇത്തവണ വേദിയായത്. നരേന്ദ്ര മോദിയും അമിത് ഷായും അടക്കം ബി ജെ പിയുടെ പ്രമുഖരെല്ലാം തന്നെ സംസ്ഥാനത്ത് ഓടി നടന്ന് പ്രചരങ്ങളിൽ പങ്കെടുത്തു. മറുവശത്ത് കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡി സഖ്യവും ശക്തമായ പ്രചരണമായിരുന്നു കാഴ്ചവെച്ചത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം കോൺഗ്രസിന് വേണ്ടി സംസ്ഥാനത്ത് പ്രചരണം നയിച്ചു.
പ്രീപോളുകളിൽ കോൺഗ്രസ് നയിക്കുന്ന എം വി എ സഖ്യത്തിനാണ് വിജയം പ്രവചിച്ചിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളും മഹാരാഷ്ട്രിൽ കോൺഗ്രസിന്റെ ആവേശം ഉയർത്തിയിരുന്നു. ആകെയുള്ള 48 സീറ്റിൽ 13 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. 9 സീറ്റുകളിൽ ബി ജെ പി ഒതുങ്ങി. 2019 നെ അപേക്ഷിച്ച് 12 സീറ്റുകളുടെ നഷ്ടമായിരുന്നു ബി ജെ പിക്ക് സംഭവിച്ചത്.
കൂറ്റൻ വിജയം നേടിയ വിദർഭ മേഖലയിലടക്കം ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനമായിരുന്നു ഇത്തവണ കോൺഗ്രസ് കാഴ്ചവെച്ചത്. എന്നാൽ കോൺഗ്രസിന്റെ ഈ ശ്രമങ്ങളൊന്നും ഇത്തവണയും വിജയം കാണി്ല്ലെന്നാണ് എക്സിറ്റ് പോൾ ഫലം നൽകുന്ന സൂചന. അതേസമയം ബിജെപിയെ സംബന്ധിച്ച് വലിയ ആവേശമാണ് എക്സിറ്റ് പോൾ ഫലം നൽകുന്നത്. യഥാർത്ഥ ഫലം എന്തെന്നറിയാൻ 23 വരെ കാത്തിരിക്കേണ്ടി വരും.













Click it and Unblock the Notifications