Maharashtra Exit Poll 2024;'മഹാ'പോരിൽ മഹായുതി തന്നെ; കോൺഗ്രസ് മോഹം ഇത്തവണയും പൊലിയുമെന്ന് സർവ്വെ ഫലം
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണയും എൻ ഡി എ അധികാരത്തുടർച്ച നേടുമെന്ന് സർവ്വെ ഫലം. മെട്രിസ് സർവ്വെയിലാണ് മഹായുതിക്ക് ഭരണം പ്രവചിക്കുന്നത്. ബി ജെ പി നയിക്കുന്ന മഹായുതി സഖ്യത്തിന് 150 മുതൽ 170 സീറ്റുകൾ വരെയാണ് സർവ്വെ പ്രവചിക്കുന്നത്. 48 ശതമാനം വരെ വോട്ട് വിഹിതം നേടാനാകുമെന്നും സർവ്വെ പറയുന്നു.
അതേസമയം മഹാവികാസ് അഘാഡി സഖ്യത്തിന് 110 മുതൽ 130 സീറ്റുകൾ വരെയാണ് സർവ്വെ പ്രവചനം. മറ്റുള്ളവർക്ക് 10 വരെ സീറ്റുകൾ ലഭിക്കും. കോൺഗ്രസ് സഖ്യം 42 ശതമാനം വരെ വോട്ടുകൾ നേടുമെന്നും മറ്റുള്ളവർക്ക് 10 ശതമാനം വോട്ട് ലഭിക്കുമെന്നും സർവ്വെ പറയുന്നു.

കഴിഞ്ഞ നിയനസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 105 സീറ്റുകളായിരുന്നു ലഭിച്ചത്. ഇത്തവണ നേരിയ നഷ്ടം ബി ജെ പിക്ക് പ്രവചിക്കുന്നുണ്ട്. 4 സീറ്റുകൾ നഷ്ടമാകുമെന്നും 101 സീറ്റുകൾ വരെ നേടുമെന്നും സർവ്വെ പറയുന്നു. ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് 37-45 സീറ്റുകളും അജിത് പവാറിന്റെ എൻ സി പിക്ക് 17-26 സീറ്റുകൾ വരേയും സർവ്വെ പറയുന്നു.
മറുവശത്ത് മഹാവികാസ് അഘാഡി സഖ്യത്തിൽ കോൺഗ്രസിന് 2019 നെ അപേക്ഷിച്ച് മൂന്ന് സീറ്റുകൾ വരെയാണ് അധികമായി പ്രവചിക്കുന്നത്. 39 മുതൽ 47 സീറ്റുകൾ വരെ നേടും. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയ്ക്ക് 21 മുതൽ 29 സീറ്റുകൾ വരേയും ശരദ് പവാറിന്റെ ശിവസേനയ്ക്ക് 35-43 വരേയും സീറ്റുകൾ പ്രവചിക്കുന്നുണ്ട്.
രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇത്തവണ ബി ജെ പിക്കും കോൺഗ്രസിനും അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റകക്ഷി ബി ജെ പിയായിരുന്നു. സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റുകൾ ലഭിച്ചു. എൻ സി പി 54 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളും നേടി. എൻ ഡി എയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് ശിവസേന അവകാശം ഉന്നയിച്ചതോടെ ബി ജെ പിയും ശിവസേനയും ഇടഞ്ഞു.ഒടുവിൽ ബദ്ധശത്രുക്കളായ കോൺഗ്രസും എൻ സി പിയുമായി കൈകോർത്ത് ശിവസേന അധകാരത്തിലേറി. എന്നാൽ കപ്പിനും ചുണ്ടിനുമിടയിൽ അധികാരം നഷ്ടപ്പെട്ട ബിജെപി വെറുതിയിരുന്നില്ല. ഒടുവിൽ 2022 ൽ ശിവസേനയെ പിളർത്തി ബിജെപി അധികാരം തിരിച്ചുപിടിച്ചു. വൈകാതെ എൻസിപിയെ പിളർത്തി ഭരണം കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്തു.
ഇക്കുറി എന്ത് വിലകൊടുത്തും ഭരണം തിരിച്ചുപിടിക്കുമെന്നാണ് എംവിഎ സഖ്യത്തിന്റെ അവകാശവാദം. ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് സഖ്യത്തിന് ആശ്വാസം പകരുന്നത്. അതേസമയം ഭരണത്തുടർച്ച ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications