• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു കിലോ വഴുതനങ്ങയുടെ വില കേട്ട് ഞെട്ടി; രണ്ടേക്കർ വഴുതനപ്പാടം നശിപ്പിച്ച് കർഷകൻ

 • By Goury Viswanathan
cmsvideo
  ഒരു കിലോ വഴുതനങ്ങയുടെ വില കേട്ട് ഞെട്ടി | Oneindia Malayalam

  മുംബൈ: പകലന്തിയോളം പണിയെടുത്ത് നട്ടു വളർത്തിയ വിളകൾക്ക് കർഷകർക്ക് ലഭിക്കുന്നത് തുച്ഛമായ പ്രതിഫലം. വിളകൾ വിറ്റാൽ കിട്ടുന്നതിനേക്കാൾ പണം വിളവെടുപ്പിനും വളങ്ങൾക്കും വേണ്ടി ചിലവഴിക്കേണ്ടി വരുന്നതോടെ പലരും വിളവെടുപ്പിന് നിൽക്കാതെ വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്.

  രണ്ടേക്കർ കൃഷിയിടത്തിൽ കായ്ച്ച് നിൽക്കുന്ന വഴുനങ്ങയ്ക്ക് വിപണിയിൽ കിലോയ്ക്ക് ഇരുപത് പൈസയോളം രൂപ മാത്രമാണ് വില എന്നറിഞ്ഞതോടെ, രണ്ടേക്കർ പാടത്തെ കൃഷി മഹാരാഷ്ട്രയിലെ കർഷകൻ കൂട്ടത്തോടെ വെട്ടി നശിപ്പിച്ചു. ഉള്ളി വിറ്റുകിട്ടിയ നിസാര തുക പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്ത് കർഷകൻ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.

  കർഷകർ ദുരിതത്തിൽ

  കർഷകർ ദുരിതത്തിൽ

  വിപണിയിൽ പച്ചക്കറികൾക്ക് വിലയിൽ കുറവൊന്നുമില്ല. എന്നാൽ കൃഷി ചെയ്യുന്ന കർഷകനാകട്ടെ നിസാരമായ തുകയാണ് പ്രതിഫലമായി ലഭിക്കുന്നത്. രാജ്യത്തെ കർഷകർ അങ്ങെയറ്റം പ്രതിഷേധത്തിലാണ്. വിവിധയിടങ്ങളിലായി കർഷക രോഷം പുകയുകയാണ്. കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് കർഷകർക്ക് പറയാനുള്ളത്. ഉദ്പാദന ചിലവ് പോലും ലഭിക്കാതെ വരുന്നതോടെ കർഷകർ വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്ന സംഭവം മുൻപും ഉണ്ടായിട്ടുണ്ട്.

  രണ്ടേക്കർ കൃഷിപ്പാടം

  രണ്ടേക്കർ കൃഷിപ്പാടം

  മഹാരാഷ്ട്രയിൽ അഹ്മ്മദ് നഗർ ജില്ലയിൽ സാകുരി ഗ്രാമത്തിൽ രാജേന്ദ്ര ബവേക്ക എന്ന കർഷകനാണ് തന്റെ രണ്ടേക്കർ കൃഷിയിടത്തിലെ വഴുതനകൃഷി പൂർണമായും നശിപ്പിച്ചത്. വിളവെടുപ്പ് നടത്തി വിപണിയിലെത്തിച്ചാൽ നഷ്ടം ഇരട്ടിയാകുമെന്ന തിരിച്ചറിവിനൊടുവിലാണ് ബവേക്ക കൃഷി നശിപ്പിച്ചത്.

  ഒരു കിലോയ്ക്ക് വില 20 പൈസ

  ഒരു കിലോയ്ക്ക് വില 20 പൈസ

  മൊത്ത വിപണന കേന്ദ്രത്തിൽ വിൽക്കാനെത്തിച്ചപ്പോൾ ഒരു കിലോ വഴുതനയ്ക്ക് ഇരുപത് പൈസ എന്ന നിരക്കിലാണ് കിട്ടിയത്. രണ്ടു ലക്ഷത്തോളം രൂപ മുതൽ മുടക്കി കൃഷി ചെയ്ത കർഷകന് തിരിച്ച് കിട്ടുന്നത് 65,000 രൂപ മാത്രം, വിപണിയിൽ സാധനം എത്തിക്കുന്നതിനുള്ള ഗതാഗതചെലവും ചുമട്ട് കൂലിയും കൂടി കിഴിച്ചാൽ കൈയ്യിൽ കിട്ടുന്നത് തുച്ഛമായ പണം മാത്രം. ഈ നഷ്ടക്കണക്കുകളിൽ മനം നൊന്താണ് രാജേന്ദ്ര ബവേക്ക തന്റെ കൃഷിയിടത്തിലെ വഴുതനങ്ങച്ചെടികൾ വേരോടെ പിഴുതെറിഞ്ഞത്.

  ആധുനിക രീതിയിൽ

  ആധുനിക രീതിയിൽ

  ആധുനിക രീതികൾ അവബംലിച്ചാണ് രാജേന്ദ്ര ബാവേക്ക കൃഷി ചെയ്തത്. മികച്ച ഉദ്പാദനം ലഭിക്കാനായി ജലസേചനത്തിനും വളമിടലിനുമൊക്കെ പുതിയ രീതികളാണ് ഇത്തവണ പരീക്ഷിച്ചത്. ഇതോടെ ഉദ്പാദനം കൂടിയിരുന്നു.

  വളവും മരുന്നും വാങ്ങിയ വകയിൽ കടക്കാരന് 35,000 രൂപ നൽകാനുണ്ട്. കടങ്ങൾ എങ്ങനെ വീട്ടാനാകുമെന്ന ആശങ്കയിലാണ് ഈ കർഷകൻ.

  ഉള്ളിയുടെ പണം പ്രധാനമന്ത്രിക്ക്

  ഉള്ളിയുടെ പണം പ്രധാനമന്ത്രിക്ക്

  നാസിക്കിലെ നിപാദിൽ കഴിഞ്ഞ ദിവസം ഏഴര ക്വിന്റലോളം ുള്ളി വിറ്റുകിട്ടിയ 1,064 രൂപ പ്രധാനമന്ത്രിക്ക് അയച്ചു നൽകിയാണ് കർഷകനായ സജ്ഞയ് സാഥെ തന്റെ പ്രതിഷേധം അറിയിച്ചത്. കിലോയ്ക്ക് ഒരു രൂപ വച്ച് നൽകാമെന്നാണ് ആദ്യം മൊത്തവിപണിക്കാർ പറഞ്ഞത് വിലപേശി അത് 1.40 രൂപയിലെത്തിച്ചു. കിട്ടിയ പണം മുഴുവൻ പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തു. മണിയോഡർ അയക്കുന്നതിനായി 54 രൂപ വേറെയും ചിലവായെന്ന് കർഷകൻ പറഞ്ഞു.

  രാജസ്ഥാനില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ്; കളംപിടിക്കാന്‍ മോദിയെ രംഗത്തിറക്കി ബിജെപി

  അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ രാജി

  English summary
  maharashtra farmer destroyed 2 acres of brinjal plantation after crop fetches 20 paise per kg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more