മുഖ്യമന്ത്രിയുടെ ഓഫീസ് ബോംബിട്ട് തകര്‍ക്കും...!! ഭീഷണിയുമായി എംഎല്‍എ..!!!

  • By: Anamika
Subscribe to Oneindia Malayalam

മുംബൈ:മഹാരാഷ്ട്രയും മധ്യപ്രദേശും അടക്കമുള്ള ബിജെപി സംസ്ഥാനങ്ങള്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് സ്വതന്ത്ര എംഎല്‍എ ആയ ബച്ചു കഡു.

BOMB

ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ എംഎല്‍എ കൊലവിളി മുഴക്കിയത്. തങ്ങളെ ഭഗത് സിംഗ് ആവാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതരാക്കരുതെന്നും കഡു പറഞ്ഞു. കര്‍ഷക പ്രശ്‌നങ്ങള്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏഴ് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നടന്ന കര്‍ഷക സമരത്തിനിടെ 6 കര്‍ഷകരെ പോലീസ് വെടിവെച്ച് കൊന്നിരുന്നു.

English summary
Bomb threat to CM of Maharashtra by MLA
Please Wait while comments are loading...