ഒടുങ്ങാത്ത ക്രൂരത; നാഗ്പൂരില്‍ 5 വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു, 37 കാരന് പിടിയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി. നാഗ്പൂരിനടുത്ത് കല്‍മേശ്വറിലാണ് സംഭവം. ഉന്നാവ്, ഹൈദരാബാദ് സംഭവങ്ങളുടെ നടുക്കം മാറുന്നതിന് മുമ്പാണ് കല്‍മേശ്വറില്‍ നിന്നുള്ള വാര്‍ത്തയും പുറത്ത് വരുന്നത്. വെള്ളിയാഴ്ച്ച കുഞ്ഞിനെ കാണാതാവുകയം തുടര്‍ന്ന് നടത്തിയ തിരച്ചില്‍ ഇന്നലെ വൈകീട്ടോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
വീടിന് അല്പം അകലേയായുള്ള പാടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ 37 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന്റെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യമുള്പ്പടേയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

വെള്ളിയാഴ്ച്ച വൈകീട്ടോടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചില്‍ കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെയോടെയാണ് വിവരം പോലീസിനെ അറിയിക്കുന്നത്. ബലാത്സംഗത്തിനും കൊലപാതകത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications