• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയിൽ വിശ്വാസം തെളിയിച്ച് ഉദ്ധവ് താക്കറെ, ത്രികക്ഷി സർക്കാരിന് 169 പേരുടെ പിന്തുണ

Newest First Oldest First
4:01 PM, 30 Nov
ഛത്രിപജി ശിവജി മഹാരാജിന്റെയും എന്റെ മാതാപിതാക്കളുടെയും പേരിലാണ് ഞാൻ സത്യപ്രതിജ്ഞ ചെയ്തത്. ഇത് ഒരു തെറ്റാണെങ്കിൽ ആ തെറ്റ് ഞാൻ വീണ്ടും ചെയ്യും- വിശ്വാസ വോട്ട് നേടിയ ശേഷം ഉദ്ധവ് താക്കറെ പ്രതികരിച്ചു
3:03 PM, 30 Nov
4 എംഎൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. സിപിഎം-1, എംഎൻസ്-1, എംഐഎം-2 എന്നിവരാണ് വിട്ടു നിന്നത്.
2:58 PM, 30 Nov
സഭയിൽ കലഹം ഉണ്ടാക്കാൻ ബിജെപി ശ്രമിച്ചെന്ന് എൻസിപി നേതാവ് ജയന്ത് പാട്ടീൽ
2:56 PM, 30 Nov
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ വിശ്വാസ വോട്ട് നേടി. 169 എംഎൽഎമാർ ത്രികക്ഷി സർക്കാരിനെ പിന്തുണച്ചു
2:47 PM, 30 Nov
ഗവർണറെ കാണുമെന്ന് ദേവേന്ദ്ര ഫട്നാവിസ്
2:43 PM, 30 Nov
നിയമസഭയിൽ വിശ്വാസ വോട്ട് നടപടികൾ പുരോഗമിക്കുന്നു
2:41 PM, 30 Nov
നിയസഭയുടെ എല്ലാ വാതിലുകളും അടയ്ക്കാൻ പ്രോ ടേം സ്പീക്കർ നിർദ്ദേശിച്ചു
2:39 PM, 30 Nov
നി‌‌യമസഭയ്ക്ക് പുറത്ത് ദേവേന്ദ്ര ഫട്നാവിസ് മാധ്യമങ്ങളെ കാണുന്നു
2:39 PM, 30 Nov
ചട്ടങ്ങൾ കാറ്റിപ്പറത്തിയാണ് സഭ വിളിച്ചതെന്ന് ഫട്നാവിസ്
2:37 PM, 30 Nov
അശോക് ചവാൻ വിശ്വാസ പ്രമേയം അവതരിപ്പിച്ചു
2:35 PM, 30 Nov
ഫട്നാവിസും മറ്റ് ബിജെപി എംഎൽഎമാരും സഭയിൽ നിന്നിറങ്ങി പോയി
2:34 PM, 30 Nov
തലയെണ്ണൽ നടത്താൻ പ്രോ ടേം സ്പീക്കർ നിർദ്ദേശിച്ചു
2:31 PM, 30 Nov
വിശ്വാസ വോട്ടെടുപ്പിന് പ്രോ ടേം സ്പീക്കർ അനുമതി നൽകി
2:30 PM, 30 Nov
സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസ വോട്ട് നടത്തിയ സംഭവം മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് ഫട്നാവിസ്
2:22 PM, 30 Nov
പുലർച്ചെ ഒരു മണിയോടെ മാത്രമാണ് സഭ ചേരുന്ന കാര്യം എംഎൽഎമാരെ അറിയിച്ചതെന്നും ഫട്നാവിസ്
2:22 PM, 30 Nov
വന്ദേ മാതരം ചൊല്ലിയാണ് സഭ തുടങ്ങേണ്ടത്. എന്നാൽ ഇന്ന് അത് നടന്നില്ല, ഇത് തന്നെ ചട്ടലംഘനമാണെന്ന് ഫട്നാവിസ്
2:17 PM, 30 Nov
ഫട്നാവിസിന്റെ ആരോപണം തള്ളിക്കളഞ്ഞ് പ്രോ ടേം സ്പീക്കർ. ഗവർണറുടെ അനുമതിയോടെയാണ് സഭാ സമ്മേളനം വിളിച്ചത്.
2:16 PM, 30 Nov
വിശ്വാസ പ്രമേയ അവതരണം തടസ്സപ്പെടുത്താൻ ബിജെപി അംഗങ്ങൾ ശ്രമിക്കുന്നു. ബിജെപി അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുന്നു
2:14 PM, 30 Nov
വിശ്വാസ വോട്ടെടുപ്പ് നടത്താൻ തിടുക്കം കാട്ടിയെന്ന് ബിജെപി
2:13 PM, 30 Nov
നിയമസഭയിൽ ദേവേന്ദ്ര ഫട്നാവിസ് സംസാരിക്കുന്നു. ബിജെപി അംഗങ്ങൾ പ്രതിഷേധിക്കുന്നു
2:08 PM, 30 Nov
മഹാാരഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചു
12:38 PM, 30 Nov
വിശ്വാസ വോട്ടെടുപ്പിനായി എന്‍സിപി നേതാവ് സുപ്രിയ സുളെ അസംബ്ലിയിലേക്ക് എത്തുന്നു
11:12 AM, 30 Nov
ശിവസേന പ്രോ ടേം സ്പീക്കറെ മാറ്റിയത് ചട്ടലംഘനമാണെന്ന് ബിജെപി. ഗവർണർക്ക് ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ വ്യക്തമാക്കി.
11:11 AM, 30 Nov
മഹാരാഷ്ട്ര നിയമസഭയിൽ സ്പീക്കർ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. നാനാ പടോളാണ് കോൺഗ്രസിന്റെ കോൺഗ്രസിന്റെ സ്പീക്കർ സ്ഥാനാർത്ഥി
9:48 AM, 30 Nov
നന്ദേഡിൽ നിന്നുള്ള ബിജെപി എംഎൽഎ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നു
9:40 AM, 30 Nov
മഹാരാഷ്ട്ര നിയമസഭ 5 ദിവസത്തെ ശീതകാല സമ്മേളനം നടത്തും. ഡിസംബർ 16 മുതൽ21 വരെ നാഗ്പൂരിലാണ് സമ്മേളനം
9:39 AM, 30 Nov
പ്രോ ടേം സ്പീക്കറും എൻസിപി നേതാവുമായ ദിലീപ് വാൽസെ പാട്ടീൽ മഹാരാഷ്ട്ര നിയമസഭയിൽ എത്തി
8:49 AM, 30 Nov
മഹാ വികാസ് അഘാഡി നേതാക്കള്‍ രാവിലെ 9.30 ന് വിദാന്‍ ഭവനില്‍ യോഗം ചേരും
8:34 AM, 30 Nov
ദിലീപ് വത്സെ പാട്ടീലാണ് താത്ക്കാലിക സ്പീക്കര്‍
8:25 AM, 30 Nov
ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ മഹാ വികാസ് അഘാഡി
READ MORE

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ വിശ്വസ വോട്ട് നേടി. 169 എംഎൽഎമാരാണ് ത്രികക്ഷി സർക്കാരിനെ പിന്തുണച്ചത്. ബിജെപി വോട്ടെടുപ്പ് ബഹിഷ്കരിച്ചു.വിശ്വാസ വോട്ടെടുപ്പിനായി ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനായി എൻസിപി എംഎൽഎ ദിലീപ് പാട്ടീലിനെ പ്രോ ടേം തിരഞ്ഞെടുത്തിരുന്നു.. കഴിഞ്ഞ ദിവസമാണ് ത്രികക്ഷി സർക്കാരിന്റെ മുഖ്യന്ത്രിയായി ശിവസേനാ തലവൻ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഡിസംബര്‍ മൂന്നിനാണ് ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. അതേസമയം കര്‍ഷകരുടെ വിഷയങ്ങള്‍ മുന്നിലുള്ളതിനാലാണ് വേഗത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയതെന്നാണ് സൂചന. മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

uddhav

English summary
Maharashtra floor test live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more