പെണ്‍കുട്ടിയെ 8 പേര് കൂട്ടബലാല്‍സംഗം ചെയ്തു; 12 മണിക്കൂര്‍ നീണ്ട ക്രൂരത
മുംബൈ: കൗമാരക്കാരിയെ എട്ട് പേര് ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മുതലാണ് 12 മണിക്കൂര്‍ പെണ്‍കുട്ടി ക്രൂരതയ്ക്ക് ഇരയായതെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘാറിലാണ് സംഭവം. എട്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കടലോര മേഖലയിലെ ആളില്ലാത്ത ബംഗ്ലാവിലെത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ആളില്ലാത്ത സമയം കടല്‍തീരത്ത് എത്തിച്ചു. ഇവിടെ വച്ചും പീഡിപ്പിച്ചു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

സത്പതി പോലീസാണ് കേസെടുത്തതും അന്വേഷണം നടത്തിയതും. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ പരാതി പോലീസിന് ലഭിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണി മുതല്‍ ശനിയാഴ്ച രാവിലെ പത്ത് മണി വരെ പീഡനത്തിന് ഇരയായി എന്ന് പെണ്‍കുട്ടി പറഞ്ഞു.
മഹിം ഗ്രാമത്തിലെ ബംഗ്ലാവിലെത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. ശേഷം കടല്‍തീരത്തെ പുല്ലുകള്‍ക്കിടയില്‍ വച്ചും പീഡിപ്പിച്ചു. ഇന്ന് എട്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്സോ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
അടുത്തിടെ ഇതേ ജില്ലയില്‍ ഓടുന്ന ടാക്സി കാറില്‍ വച്ച് അമ്മയെ പീഡിപ്പിക്കുകയും കൈകുഞ്ഞായ മകളെ കാറില്‍ നിന്ന് എറിഞ്ഞു കൊല്ലുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. പല്‍ഘാര്‍ ജില്ലയില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയിലായിരുന്നു സംഭവം. ക്രൂരമായി പീഡിപ്പിച്ച ശേഷം യുവതിയെയും കാറില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായ പരിക്കുകളോടെ ചികില്സയിലാണവര്.
യുവതിയും മകളും പെല്ഹാറില് നിന്ന് പോഷേരിയിലേക്ക് വരികയായിരുന്നു. കാറില്‍ മറ്റു ചില യാത്രക്കാരുമുണ്ടായിരുന്നു. ഡ്രൈവറും യാത്രക്കാരും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. തടയാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു. ആ സ്ഥലത്തുവച്ച് തന്നെ കുഞ്ഞ് മരിച്ചു. ശേഷം കാറില്‍ വച്ച് യുവതിയെ എല്ലാവരും പീഡിപ്പിച്ചു. കുറച്ച് ദൂരം പോയ ശേഷം കാറില്‍ നിന്ന് പുറത്തേക്ക് തള്ളി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications