ഇന്‍സ്റ്റാഗ്രാമില്‍ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തു, 22കാരന്‍ ആത്മഹത്യ ചെയ്തു
നാഗ്പുർ: സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെച്ച് കാമുകീകാമുകന്മാർ വഴക്കുകൾ ഉണ്ടാവാറുണ്ട്. പലപ്പോഴും തന്റെ കാമുകിയുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്ന് വിലക്കാറുമുണ്ട്.
ഇതിന് പരിഹസിച്ച് കലിപ്പന്റെ കാന്താരി പോലുള്ള ട്രോളുകൾ ഇറങ്ങാറുമുണ്ട്. എന്നാൽ ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു വാർത്ത ഞെട്ടിക്കുന്നതാണ്. കാമുകിയുടെ സോഷ്യൽമീഡിയ ഉപയോഗത്തെക്കുറിച്ചുള്ള തർക്കത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

ഇൻസ്റ്റാഗ്രാമിൽ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തതിനാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. കാമുകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആണ് സംഭവം.
റാം നഗർ സ്വദേശിയായ രോഹൻ സിങ് കപൂർ (22) ആണ് പ്രദേശത്തെ ഒരു ദുർഗ പൂജ പന്തലിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായുള്ള പ്രശ്നങ്ങൾക്ക് പുറമെ കടബാധ്യതകൾ മൂലം കപൂർ വിഷാദത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.
വിഷം കഴിച്ചതിന് ശേഷം യുവാവ് പന്തലിലുണ്ടായിരുന്ന ഒരാളോട് തന്റെ സഹോദരൻ വീർപാൽ സിംഗ് കപൂറിനെ വിവരമറിയിക്കാൻ യുവാവ് ആവശ്യപ്പെട്ടു. വീർപാൽ സ്ഥലത്തെത്തി സഹോദരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.












Click it and Unblock the Notifications