'അതെങ്ങനെയാണ് പെട്ടെന്ന് മരിക്കുന്നത്', ആര്യൻ കേസിലെ സാക്ഷി പ്രഭാകർ സെയിലിന്റെ മരണത്തിൽ അന്വേഷണം
ദില്ലി: ബോളിവുഡിനെ പിടിച്ച് കുലുക്കിയ മയക്കുമരുന്ന് കേസിലെ സാക്ഷിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി ദിലിപ് വാല്‍സെ പട്ടേല്‍. ഇന്ന് രാവിലെയാണ് പ്രഭാകര്‍ സെയില്‍ മരിച്ചത്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് പ്രഭാകര്‍ സെയില്‍. 36കാരനായ പ്രഭാകര്‍ സെയിലിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്.
പ്രഭാകര്‍ സെയിലിന്റെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് ദിലിപ് വാല്‍സെ പട്ടേല്‍ വ്യക്തമാക്കി. കരുത്തനും ആരോഗ്യവാനുമായ ഒരാള്‍ എങ്ങനെയാണ് പൊടുന്നനെ മരണപ്പെടുന്നത് എന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന പോലീസ് മേധാവി പ്രഭാകര്‍ സെയിലിന്റെ മരണം അന്വേഷിക്കുമെനന്ും പട്ടേല്‍ അറിയിച്ചു. മുംബൈ ചെംബൂറിലെ വീട്ടില്‍ വെച്ച് ഇന്ന് രാവിലെയാണ് പ്രഭാകര്‍ സെയില്‍ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പ്രഭാകര്‍ സെയിലിന്റെ മരണമെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് മരണത്തില്‍ സംശയമില്ലെന്നും അദ്ദേഹത്തിന്റെ വക്കീല്‍ തുഷാര്‍ ഖന്‍ഡരെ വ്യക്തമാക്കി.

ഘട്‌കോപറിലെ രാജവാഡി ആശുപത്രിയിലേക്ക് പ്രഭാകറിനെ കൊണ്ട് പോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മയക്കുമരുന്ന് കേസിലെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സാക്ഷിയായ കിരണ്‍ ഗോസാവിയുടെ പേഴ്‌സണല്‍ ബോഡി ഗാര്‍ഡ് ആയിരുന്നു പ്രഭാകര്‍ സെയില്‍. കിരണ്‍ ഗോസാവിയും മയക്കുമരുന്ന് കേസില്‍ എന്‍ബിസിയുടെ സാക്ഷിയാണ്. ആര്യന്‍ ഖാനെ ആഢംബര കപ്പലില്‍ നിന്നും അറസ്റ്റ് ചെയ്തിന് ശേഷം പുറത്ത് വന്ന സെല്‍ഫിയിലൂടെ കുപ്രസിദ്ധനാണ് കെപി ഗോസാവി എന്ന കിരണ്‍ ഗോസാവി.
ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയതാണ് എന്ന് ആദ്യം ആരോപിച്ചത് പ്രഭാകര്‍ സെയില്‍ ആയിരുന്നു. ആര്യന്‍ അറസ്റ്റിലായതിന് ശേഷം പണം തട്ടാന്‍ ഗോസാവി ഗൂഢാലോചന നടത്തുന്നത് കേട്ടു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. ആര്യന്‍ ഖാനെ രക്ഷിക്കാന്‍ ഷാരൂഖ് ഖാനോട് 25 കോടി രൂപ ചോദിക്കണമെന്നും ആ ഡീല്‍ 18ന് ഉറപ്പിക്കണമെന്നും അതില്‍ 8 കോടി അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയ്ക്ക് നല്‍കണം എന്നും സാം ഡിസൂസ എന്നയാളുമായി ഫോണില്‍ കിരണ്‍ ഗോസാവി സംസാരിക്കുന്നത് കേട്ടു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്.












Click it and Unblock the Notifications