ചെങ്കൊടിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി, ആവശ്യങ്ങള്‍ അംഗീകരിച്ചു, കര്‍ഷകസമരം പിന്‍വലിച്ചു

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

മുംബൈ: ചെങ്കൊടിയേന്തി മുംബൈ നഗരത്തെ ജനസഞ്ചയമാക്കിയ കര്‍ഷകരുടെ വീര്യത്തിന് മുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കി. വിവിധ ആവശ്യങ്ങളുന്നയിച്ച കര്‍ഷകരോട് ആദ്യം മുഖം തിരിച്ച് നിന്നെങ്കിലും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് രാഷ്ട്രീയമായി തിരിച്ചടി നേരിട്ടതോടെ വിഷയത്തില്‍ സജീവമായി ഇടപെടുകയായിരുന്നു.

കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി ഫഡ്‌നാവിസ് പറഞ്ഞു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ കര്‍ഷകര്‍ സമരം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക പാക്കേജുകളും കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

ജനസാഗരം

ജനസാഗരം

കര്‍ഷകരുടെ ലോങ് മാര്‍ച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് താഴെത്തട്ടില്‍ എത്രത്തോളം വേരോട്ടമുണ്ടെന്ന് കാണിക്കുന്നതായിരുന്നു. മുംബൈ നഗരത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു കര്‍ഷക മാര്‍ച്ച്. ഇവരുടെ ഐക്യമാണ് സര്‍ക്കാരിനെ കൊണ്ട് ആവശ്യങ്ങള്‍ അംഗീകരിപ്പിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ എല്ലാം നടപ്പിലാക്കാമെന്ന് കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇതോടെ സമരം പിന്‍വലിക്കാമെന്ന് സമരക്കാര്‍ ഉറപ്പുനല്‍കുകയായിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ ആറംഗ സമിതിയെ നിയോഗിക്കും. വനാവകാശ നിയമം നടപ്പിലാക്കും. എല്ലാ കര്‍ഷകര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കിയെന്ന് ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങളില്‍ ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെയാണ് സമരം പിന്‍വലിക്കാമെന്ന് സമരക്കാര്‍ ഉറപ്പ് നല്‍കിയത്.

രണ്ടുമാസം കൊണ്ട് പരിഹരിക്കും

രണ്ടുമാസം കൊണ്ട് പരിഹരിക്കും

കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം രണ്ടുമാസം കൊണ്ട് പരിഹരിക്കുമെന്ന് ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം എഴുതി നല്‍കുകയും ചെയ്തു. ചന്ദ്രകാന്ത് പാട്ടീലാണ് കര്‍ഷകരുമായുള്ള കൂടിക്കാഴ്ച്ചയില്‍ തന്ത്രപ്രധാനമായ നിലപാടെടുത്തത്. 50000 കര്‍ഷകരാണ് വിവിധ ആവശ്യങ്ങളുമായി സര്‍ക്കാരിനെ സമീപിച്ചത്. കാര്‍ഷിക ലോണുകള്‍ എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഉല്‍പാദന ചെലവ് കൂടുന്നതിനാല്‍ ഉല്‍പ്പന്നത്തിനുള്ള വില അനുപാതികമായി ഉയര്‍ത്തുക എന്നിവയായിരുന്നു പ്രധാന ആവശ്യം. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു കര്‍ഷകര്‍ അണിനിരന്നത്. അതേസമയം കര്‍ഷക കുടുംബങ്ങളിലെ ഓരോരുത്തര്‍ക്കും 1.5 ലക്ഷത്തിന്റെ കടാശ്വാസം നല്‍കുമെന്നും ഫഡ്‌നാവിസ് അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം

സമരക്കാരോട് ധാര്‍ഷ്ട്യത്തോടെയാണ് നേരത്തെ ഫഡ്‌നാവിസ് പെരുമാറിയത്. സമരക്കാരല്ല അവര്‍ ആദിവാസികളാണെന്നായിരുന്നു ഫഡ്‌നാവിസ് പറഞ്ഞത്. സമരത്തില്‍ അണിനിരന്നവരില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു. അതേസമയം ഇതിനേക്കാള്‍ രൂക്ഷമായിട്ടാണ് മറ്റൊരു ബിജെപി എം പൂനം മഹാജന്‍ പ്രതികരിച്ചത്. മാവോയിസ്റ്റുകള്‍ എന്നാണ് അവര്‍ കര്‍ഷകരെ വിശേഷിപ്പിച്ചത്. മാവോയിസ്റ്റുകള്‍ ഗ്രാമീണ മേഖലയിലുള്ളവരെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണ്. സമരം രാഷ്ട്രീയമല്ലെന്നാണ് കരുതുന്നത്. എന്നാല്‍ കര്‍ഷകര്‍ കമ്മ്യൂണിസ്റ്റ് കൊടികളുമായിട്ടാണ് വരുന്നത്. അത് ആശങ്കപ്പെടുത്തുന്നതാണെന്ന് പൂനം മഹാജന്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയനേട്ടം

രാഷ്ട്രീയനേട്ടം

മാര്‍ച്ചില്‍ നിന്ന് ഏറ്റവുമധികം നേട്ടം കൊയ്തത് സിപിഎമ്മാണ്. രാഷ്ട്രീയമായി വേരോട്ടമില്ലാത്ത മഹാരാഷ്ട്രയില്‍ ഇത്ര വലിയൊരു സമരത്തെ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ അവര്‍ വഹിച്ച നിര്‍ണായമായിരുന്നു. എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന എന്നീ പാര്‍ട്ടികളുടെ പിന്തുണയും ഗുണം ചെയ്തു. കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയിരുന്നു. അഹങ്കാരം മാറ്റിവെച്ചില്ലെങ്കില്‍ പ്രധാനമന്ത്രിക്കും ഫഡ്‌നാവിസും ജനങ്ങള്‍ മറുപടി നല്‍കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അതേസമയം കര്‍ഷകര്‍ ഏറെ നാളായി ഉന്നയിക്കുന്ന റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തിലെ പൊരുത്തക്കേടുകള്‍ ആറുമാസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് ഫഡ്‌നാവിസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ വിഷയം ആദ്യമായി ഉന്നയിച്ചത് സിപിഎമ്മായിരുന്നു. 12 അംഗങ്ങള്‍ അടങ്ങുന്ന കര്‍ഷക നേതാക്കളും ആറു സര്‍ക്കാര്‍ പ്രതിനിധികളുമാണ് ചര്‍ച്ച നടത്തിയത്.

ലോങ് മാര്‍ച്ച്

ലോങ് മാര്‍ച്ച്

ഒരു ലക്ഷത്തോളം കര്‍ഷകരാണ് ലോങ് മാര്‍ച്ചില്‍ അണിചേര്‍ന്നത്. ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി നിത്യേന 35 കിലോമീറ്റര്‍ പിന്നിട്ടാണ് മുംബൈയിലെത്തിയത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. നേരത്തെ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമസഭാ മന്ദിരം ഉപരോധിക്കുമെന്ന് കര്‍ഷകര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള വെള്ളം ഗുജറാത്തിന് വിട്ടുനല്‍കുന്നത് നിര്‍ത്തുക എന്ന സുപ്രധാന ആവശ്യവും കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തിയിരുന്നു. അതേസമയം ഈ വിഷയം അവസാനിച്ചെങ്കിലും നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്ന് ശിവസേന അറിയിച്ചിട്ടുണ്ട്.

കലപ്പയേന്തിയ കൈകളിൽ ചെങ്കൊടി.. ബിജെപി സർക്കാരിനെ വിറപ്പിച്ച് മുന്നേറി കർഷക മാർച്ച്!

അവർ കർഷകരല്ല; ഭൂരിഭാഗവും ആദിവാസികൾ, ലോങ് മാർച്ചിനെ അപമാനിച്ച് മുഖ്യമന്ത്രി, മാവോയിസ്റ്റുകളെന്ന് പൂനം

ശ്രീദേവിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് പച്ചക്കള്ളം! ബോണി സത്യസന്ധന്‍, വേണുഗോപാല്‍ ആരാണ്?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
maharashtra government agrees to demands farmers withdraw protets

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്