കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാന്ദ്ര ആവർത്തിക്കരുത്!!! 12 ലക്ഷം നിർമാണ തൊഴിലാളികൾക്ക് ധനസഹായം, പണം നേരിട്ട് അക്കൌണ്ടിലേക്ക്..

Google Oneindia Malayalam News

മുംബൈ: സംസ്ഥാനത്തെ 12 ലക്ഷം വരുന്ന നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. 2000 രൂപ വീതം 12 ലക്ഷത്തോളം വരുന്ന നിർമാണ തൊഴിലാളികളുടെ അക്കൌണ്ടിലേക്കാണ് നിക്ഷേപിക്കുക. ലോക്ക്ഡൌൺ നീട്ടിയതോടെ ദൈനം ജീവിതത്തിന് വകയില്ലാതായ തൊഴിലാളികളെ രക്ഷിക്കാനാണ് സർക്കാർ നീക്കം. രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ മാർച്ച് 25 മുതൽ സംസ്ഥാനത്തെ നിർമാണ മേഖല പൂർണ്ണമായി അടഞ്ഞ് കിടക്കുകയാണ്. 21 ദിവസത്തെ ലോക്ക്ഡൌൺ ഏപ്രിൽ 14 ന് അവസാനിച്ചെങ്കിലും രണ്ടാം ഘട്ട ലോക്ക്ഡൌൺ കൂടി പ്രഖ്യാപിച്ചത് എല്ലാത്തരം തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിരുന്നു.

പ്രവാസികളെ ചേര്‍ത്തുപിടിച്ച് യുഎഇ... ഒരു കുടുംബത്തെയും കൈവിടില്ല; തണലൊരുക്കാന്‍ പദ്ധതിപ്രവാസികളെ ചേര്‍ത്തുപിടിച്ച് യുഎഇ... ഒരു കുടുംബത്തെയും കൈവിടില്ല; തണലൊരുക്കാന്‍ പദ്ധതി

മഹാരാഷ്ട്രയിലെ നിർമാണ തൊഴിലാളികൾക്ക് 2000 രൂപ വീതം നേരിക്ക് ബാങ്ക് അക്കൌണ്ടിലെത്തുമെന്നാണ് മഹാരാഷ്ട്ര തൊഴിൽ മന്ത്രി ദിലീപ് വൽസെ പാട്ടീൽ വ്യക്തമാക്കിയത്. ലോക്ക് ഡൌൺ നീട്ടിയതോടെ നിർമാണ തൊഴിലാളികൾ തങ്ങളുടെ ദൈനംദിനാവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുകയാണെന്നാണും മന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് മന്ത്രി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 12 ലക്ഷത്തിലധികം വരുന്നവർക്ക് സർക്കാർ സഹായത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

n-158

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, തൊഴിൽ മന്ത്രി ദിലീപ് വൽസെ പാട്ടീൽ എന്നിവരുൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്. ഏപ്രിൽ 20ന് ശേഷം ലോക്ക്ഡൌണിൽ ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിരുന്നു. ഹോട്ട്സ്പോട്ടുകളല്ലാത്ത പ്രദേശങ്ങളിലാണ് ഇളവുകൾ ലഭിക്കുക. ഇന്ത്യയിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ മുംബൈയിലാണ് രോഗബാധിതരുടെ എണ്ണം കൂടുതലുള്ളത്. സംസ്ഥാനത്ത് 201 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. അതേ സമയം ഇന്ത്യയിൽ 480 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 14,173 പേർക്ക് ഇന്ത്യയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി വയലന്‍റായത് അതിലല്ലെന്ന് ഇപ്പോള്‍ പിടികിട്ടി; ആ കാഞ്ഞബുദ്ധിയിൽ കഞ്ഞി വെന്തില്ല: ഷാജി മുഖ്യമന്ത്രി വയലന്‍റായത് അതിലല്ലെന്ന് ഇപ്പോള്‍ പിടികിട്ടി; ആ കാഞ്ഞബുദ്ധിയിൽ കഞ്ഞി വെന്തില്ല: ഷാജി

മോദി സര്‍ക്കാര്‍ വിദേശ നയം തിരുത്തി, ചൈനയെ പൂട്ടും, രാഹുല്‍ പറഞ്ഞതിന് പിന്നാലെ, ഒടുവില്‍ നന്ദി!!മോദി സര്‍ക്കാര്‍ വിദേശ നയം തിരുത്തി, ചൈനയെ പൂട്ടും, രാഹുല്‍ പറഞ്ഞതിന് പിന്നാലെ, ഒടുവില്‍ നന്ദി!!

കേരളത്തിനും തമിഴ്‌നാടിനും ആശ്വാസം; കൊറോണ പിന്‍വാങ്ങുന്നു? കണക്കുകള്‍ പറയുന്നത്...കേരളത്തിനും തമിഴ്‌നാടിനും ആശ്വാസം; കൊറോണ പിന്‍വാങ്ങുന്നു? കണക്കുകള്‍ പറയുന്നത്...

English summary
Maharashtra government announces aid for 12 lakh construction workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X