മറാത്തക്കാര്‍ക്ക് 16 ശതമാനം സംവരണം; മഹാരാഷ്ട്രയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു
Recommended Video

മുംബൈ: മറാത്ത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലിയിലും 16 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബന്ധപ്പെട്ട ബില്ല് നിയമസഭയില്‍ ഐക്യകണ്ഠ്യേന പാസാക്കി. പ്രതിപക്ഷ അംഗങ്ങള്‍ ബില്ല് പാസാക്കുന്നതിന് സഹകരിച്ചതില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നന്ദി അറിയിച്ചു.

മുഖ്യമന്ത്രി തന്നെയാണ് സംവണര ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. മറാത്ത വിഭാഗത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് സംവരണം ഏര്‍പ്പെടുത്തുന്ന ബില്ല് അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുലച്ച പ്രതിഷേധങ്ങള്‍ സംവരണം ആവശ്യപ്പെട്ട് മറാത്ത വിഭാഗക്കാര്‍ കഴിഞ്ഞമാസങ്ങളില്‍ നടത്തിയിരുന്നു.
മറാത്ത സമുദായം പിന്നാക്കാവസ്ഥയിലാണെന്നുംഅവരുടെ ഉന്നമനത്തിന് വേണ്ടി വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് അടുത്തിടെ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്ട്ടിന്മേലുള്ള നടപടിയുടെ ഭാഗമാണ് 16 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം.
മഹാരാഷ്ട്രയിലെ ജനസംഖ്യയില്‍ 30 ശതമാനവും മറാത്തക്കാരാണ്. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം വേണമെന്ന് ഇവര്‍ ഏറെ കാലമായി ആവശ്യപ്പെടുന്നു. ജൂലൈയില്‍ മറാത്തക്കാര്‍ തുടങ്ങിയ സംവരണ സമരം അക്രമാസക്തമായിരുന്നു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അലയടിച്ച പ്രതിഷേധം സര്‍ക്കാരിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. സംവരണം ഏര്‍പ്പെടുത്തിയതിലൂടെ സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ മറാത്ത സമുദായത്തെ കൂടെ നിര്‍ത്താന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications