കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറാത്തക്കാര്‍ക്ക് 16 ശതമാനം സംവരണം; മഹാരാഷ്ട്രയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
മഹാരാഷ്ട്രയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു | Oneindia Malayalam

മുംബൈ: മറാത്ത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലിയിലും 16 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബന്ധപ്പെട്ട ബില്ല് നിയമസഭയില്‍ ഐക്യകണ്‌ഠ്യേന പാസാക്കി. പ്രതിപക്ഷ അംഗങ്ങള്‍ ബില്ല് പാസാക്കുന്നതിന് സഹകരിച്ചതില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നന്ദി അറിയിച്ചു.

Maratha

മുഖ്യമന്ത്രി തന്നെയാണ് സംവണര ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. മറാത്ത വിഭാഗത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് സംവരണം ഏര്‍പ്പെടുത്തുന്ന ബില്ല് അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുലച്ച പ്രതിഷേധങ്ങള്‍ സംവരണം ആവശ്യപ്പെട്ട് മറാത്ത വിഭാഗക്കാര്‍ കഴിഞ്ഞമാസങ്ങളില്‍ നടത്തിയിരുന്നു.

മറുപണിക്കൊരുങ്ങി സുരേന്ദ്രന്‍; ഹൈക്കോടതിയിലേക്ക്... 'പോലീസിന്റെ വ്യാജ ഒപ്പ്' കച്ചിത്തുരുമ്പ്മറുപണിക്കൊരുങ്ങി സുരേന്ദ്രന്‍; ഹൈക്കോടതിയിലേക്ക്... 'പോലീസിന്റെ വ്യാജ ഒപ്പ്' കച്ചിത്തുരുമ്പ്

മറാത്ത സമുദായം പിന്നാക്കാവസ്ഥയിലാണെന്നുംഅവരുടെ ഉന്നമനത്തിന് വേണ്ടി വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അടുത്തിടെ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടിയുടെ ഭാഗമാണ് 16 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം.

മഹാരാഷ്ട്രയിലെ ജനസംഖ്യയില്‍ 30 ശതമാനവും മറാത്തക്കാരാണ്. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം വേണമെന്ന് ഇവര്‍ ഏറെ കാലമായി ആവശ്യപ്പെടുന്നു. ജൂലൈയില്‍ മറാത്തക്കാര്‍ തുടങ്ങിയ സംവരണ സമരം അക്രമാസക്തമായിരുന്നു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അലയടിച്ച പ്രതിഷേധം സര്‍ക്കാരിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. സംവരണം ഏര്‍പ്പെടുത്തിയതിലൂടെ സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ മറാത്ത സമുദായത്തെ കൂടെ നിര്‍ത്താന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

English summary
Maharashtra Approves 16 Per Cent Quota For Marathas In Education, Jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X