കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.... ഗവര്‍ണറുടെ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി

Google Oneindia Malayalam News

Newest First Oldest First
6:26 PM, 12 Nov

ഗവർണർക്കെതിരെ ശിവസേന നൽകിയ ഹർജി ഇന്ന് പരിഗണിക്കില്ല. ഹർജിയിൽ പിഴവുകളുണ്ടെന്ന് സുപ്രീം കോടതി രജിസ്ട്രാർ
5:46 PM, 12 Nov

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.ഗവർണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു
5:10 PM, 12 Nov

മഹാരാഷ്ട്ര പ്രതിസന്ധി: ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ മുംബൈയിലെത്തി
4:54 PM, 12 Nov

ഭരണഘടനയെ പരിഹസിക്കുകയാണ് ഗവർണർ ചെയ്തതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല
4:52 PM, 12 Nov

ബിജെപി ഭരണഘടനയെ കശാപ്പ് ചെയ്‌തെന്നും യെച്ചൂരി
4:52 PM, 12 Nov

എന്‍സിപിക്ക് കൊടുത്ത സമയപരിധി പാലിക്കാത്തത് എന്തുകൊണ്ടെന്ന് സീതാറാം യെച്ചൂരി
4:51 PM, 12 Nov

മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
3:44 PM, 12 Nov

രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുളള നീക്കത്തിനെതിരെ ശിവസേന സുപ്രീം കോടതിയിൽ ഹർജി നൽകി. ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യം
3:43 PM, 12 Nov

ഭരണഘടനയുടെ അനുഛേദം 356 പ്രകാരമാണ് നടപടിയെന്നും ഗവര്‍ണര്‍
3:43 PM, 12 Nov

നിലവിലെ സാഹചര്യത്തില്‍ ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരണം സാധിക്കില്ല
3:42 PM, 12 Nov

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്‌തെന്ന് രാജ്ഭവന്‍ വാര്‍ത്താ കുറിപ്പ്
3:42 PM, 12 Nov

രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് തെറ്റെന്നും എന്‍സിപി
3:41 PM, 12 Nov

ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് എന്‍സിപി
2:57 PM, 12 Nov

ഗവർണറുടെ നീക്കത്തിനെതിരെ ശിവസേന സുപ്രീം കോടതിയിലേക്ക്
2:57 PM, 12 Nov

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
2:55 PM, 12 Nov

പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര ക്യാബിനറ്റ് യോഗം
2:55 PM, 12 Nov

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ഭഗത് സിംഗ് കോഷിയാരി ശുപാർശ ചെയ്തു
11:25 AM, 12 Nov

ശിവസേനയ്ക്ക് പിന്തുണക്കത്ത് നൽകാത്തത് സംബന്ധിച്ച് പരസ്പരം പഴിചാരി കോൺഗ്രസും ശിവസേനയും
11:25 AM, 12 Nov

സോണിയാ ഗാന്ധിയെ കാണാൻ വേണുഗോപാൽ ദില്ലിയിലെ സോണിയയുടെ വസതിയിൽ എത്തി
11:24 AM, 12 Nov

കോൺഗ്രസ്-എൻസിപി നേതൃത്വങ്ങൾ യോഗം ചേരുമെന്ന വാർത്ത തളളി ശരദ് പവാർ
11:23 AM, 12 Nov

സർക്കാരിനെ പിന്തുണയ്ക്കണമെങ്കിൽ മുഖ്യമന്ത്രി എൻസിപിയിൽ നിന്നാവണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായി സൂചന
9:36 AM, 12 Nov

സാവന്തിന്റെ വകുപ്പിന്റെ ചുമതല ഇനി പ്രകാശ് ജാവദേക്കർ വഹിക്കും
9:36 AM, 12 Nov

ശിവസേനയുടെ കേന്ദ്ര മന്ത്രി അരവിന്ദ് സാവന്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
9:15 AM, 12 Nov

ചർച്ചയുടെ വിശദാംശങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കും
9:15 AM, 12 Nov

മല്ലികാർജുൻ ഖാർഗെ എൻസിപി നേതാക്കളുമായി ചർച്ച നടത്തും
9:08 AM, 12 Nov

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോൺഗ്രസ് ഇന്ന് യോഗം ചേരും
9:07 AM, 12 Nov

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനായി സജീവ നീക്കവുമായി എൻസിപി
11:50 PM, 11 Nov

ആദിത്യ താക്കറെയും ഏക്നാഥ് ഷിൻഡെയും നാളെ ഹോട്ടലിലുള്ള എംഎൽഎമാരെ കണ്ടേക്കുമെന്ന് സൂചനകളുണ്ട്.
11:49 PM, 11 Nov

എൻസിപിക്ക് ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് താൽപ്പര്യം. ഉദ്ധവ് താക്കറെയെ എൻസിപി നേതാവ് ശരദ് പവാറാണ് ഇക്കാര്യം അറിയിച്ചത്.
11:43 PM, 11 Nov

ശിവസേനക്കൊപ്പം സർക്കാർ രൂപീകരിക്കുന്നതിനായി എൻസിപി കൂടുതൽ സമയമെടുക്കുമെന്ന് സൂചന.
READ MORE

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചാതവസ്ഥയില്‍ തുടരുന്നു. ബിജെപിക്കും ശിവസേനയ്ക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ വന്നതോടെ മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചിരിക്കുകയാണ് ഗവർണർ ഭഗത് സിംഗ് കോഷിയാരി. 24 മണിക്കൂറാണ് എൻസിപിക്ക് അനുവദിച്ചിരിക്കുന്ന സമയം.

Maharashtra

ശിവസേനയെ പിന്തുണയ്ക്കുന്നതിനോട് ഇതുവരെ കോൺഗ്രസ് അനുകൂല തീരുമാനമെടുത്തിട്ടില്ല എന്നതാണ് എൻസിപിക്ക് മുന്നിലുളള തടസ്സം. കോൺഗ്രസ് നേതൃത്വവുമായി എൻസിപി നേതൃത്വം ചർച്ചകൾ തുടരുകയാണ്. കാത്തിരുന്ന കാണാം എന്ന നിലപാടിലാണ് ബിജെപി. ആർക്കും സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും.

English summary
Maharashtra Government formation Live updates : Pawar holds crucial NCP meeting, not to give letter of support for Sena govt immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X