Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ഫട്നാവിസിനും അജിത് പവാറിനും ആശംസയറിയിച്ച് മോദിയും അമിത് ഷായും

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്നാവിസിനേയും ഉപമുഖ്യമന്ത്രി അജിത് പവാറിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും. മഹാരാഷ്ട്രയുടെ വികസനത്തിനായി ഇരുവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദേവേന്ദ്ര ഫട്നാവിസിനും അജിത് പവാറിനു എല്ലാ ആശംസകളും നേരുന്നുവെന്ന് മഹാരാഷ്ട്രയുടെ വികസനത്തിനായി സർക്കാർ പ്രവർത്തിക്കുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മഹാരാഷ്ട്രയിൽ ഫട്നാവിസ് അധികാരം പിടിച്ചത്. എൻസിപിയുടെ പിന്തുണയോടെയായിരുന്നു ബിജെപി നീക്കം.

main

കോൺഗ്രസ്- ശിവസേന- ബിജെപി ത്രികക്ഷി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാവിലെ എട്ട് മണിയോടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒറ്റ രാത്രിയിലെ നീക്കങ്ങൾക്ക് ഒടുവിൽ എൻസിപി ബിജെപി പാളയത്തിൽ എത്തിയതോടെയാണ് മഹാരാഷ്ട്രയിൽ കാര്യങ്ങൾ മാറി മറിഞ്ഞത്.

കൂടുതൽ നേതാക്കൾ ഒപ്പം വരുമെന്ന് ദേവേന്ദ്ര ഫട്നാവിസ് അവകാശപ്പെട്ടു. അജിത് പവാർ എൻസിപി പിളർത്തിയെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. പവാറിന്റെ അനന്തിരവനാണ് അജിത് പവാർ. മഹാരാഷ്ട്രയിൽ കിച്ചടി സർക്കാരല്ല സ്ഥിരതയുള്ള സർക്കാരാണ് വേണ്ടതെന്നായിരുന്നു സത്യ പ്രതിജ്ഞയ്ക്ക് ശേഷം ദേവേന്ദ്ര ഫട്നാവിസിന്റെ പ്രതികരണം.

Recommended Video

cmsvideo
    BJP NCP alliance shocked The Entire India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+