സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ്കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; ഉത്തരവിറക്കി
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ ജീന്‍സോ ഷര്‍ട്ടോ ധരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ആഴ്ച്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നും നിര്‍ദേശമുണ്ട്. ജീവനക്കാര്‍ ഓഫീസില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ സംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സ്ത്രീകള്‍ സരിയോ ചുരിദാറോ സല്‍വാര്‍ കമ്മീസോ ആണ് ധരിക്കേണ്ടത്. പാന്റിനൊപ്പം കുര്‍ത്തയോ, ഷര്‍ട്ടോ ധരിക്കാം. ഫോര്‍മല്‍ ഷര്‍ട്ടും ഫോര്‍മല്‍ പാന്റുമാണ് പുരുഷന്മാര്ക്ക് വേഷം. സ്ത്രീകളായാലും പുരുഷന്മാര് ആയാലും ജീന്‍സോ ഷര്‍ട്ടോ ധരിക്കരുത്. കടും നിറത്തിലുള്ളതും പ്രിന്റുകളോ തുന്നല്പണികളോ ഉള്ള വസ്ത്രങ്ങളും ഒഴുവാക്കണം. കാലില്‍ ഷൂവോ സാന്‍ഡല്‍സോ ആവാം. സ്ലിപ്പറുകള്‍ പാടില്ല. സര്‍ക്കാര്‍ സര്‍വീസിലുള്ള സ്ഥിരം ജീവനക്കാര്‍ക്കും, താല്കാലിക ജീവനക്കാര്‍ക്കും കണ്‍സള്‍ട്ടന്‍സി വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ അലസ വേഷത്തില്‍ ഓഫിസിലെത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വസ്ത്രധാരണച്ചട്ടം ഏര്‍പ്പെടുത്തുന്നതെന്ന് ചീഫ് സെക്രട്ടറി ശ്രീകാന്ത് ദേശ് പാണ്ഡെയുടെ ഉത്തവില്‍ പറയുന്നു. അലസമായി വസ്ത്രം ധരിക്കുന്നവര്‍ ജോലിയിലും അലംഭാവം കാണിക്കുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം. പൊതുജനത്തിന് മുന്നില്‍ സംസ്ഥാന സര്‍ക്കാരിനെ പ്തിധാനം ചെയ്യുന്നത് സര്‍ക്കാര്‍ ജീവനക്കാരണ് എന്നതുകൊണ്ട് സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്താത്ത രീതിയുലാവണം വസ്ത്രധാരണമെന്നും ഉത്തരവില്‍ പറയുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications